
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനാക്കി പ്രഖ്യാപിച്ചു . തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയാണ് പ്രഖ്യാപനം നടത്തിയത്.
ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായിട്ടില്ല. അഞ്ച് മണ്ഡലങ്ങളിലും പ്രതീക്ഷയുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.എല്ലായിടത്തും പ്രതീക്ഷിച്ച പോലെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. സി.പി.ഐ.എമ്മില്‍ നിന്നും സി.പി.ഐയില്‍ നിന്നും കൂടുതല്‍ പേര്‍ ബി.ജെ.പിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപാര്‍ട്ടികളില്‍ നിന്ന് ഒട്ടേറെ നേതാക്കളും അണികളും ബിജെപിയില്‍ ഉടന്‍ ചേരുമെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു. ബിജെപിക്ക് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.ഇടതുപാര്‍ട്ടിയില്‍ല നിന്ന് 257 പേര്‍ ഉടൻ ബി.ജെ.പിയില്‍ ചേരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു