എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്.സംസ്ഥാന ഖജനാവില്‍ നിന്നും ഒരു കോടിയോളം രൂപ ചെലവാക്കിയെന്ന് ആരോപണം

കണ്ണൂർ :കുഴൽ പണക്കേസിൽ സംസ്ഥാന ബിജെപി വലിയ പ്രതിസന്ധിയിൽ ആയിരിക്ക് വീണ്ടും പ്രഹരം .ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കണ്ണൂരിലെ വീട്ടിലാണ് റെയിഡ് നടക്കുന്നത്. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയിഡ്.

ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയിഡ് നടക്കുന്നത്. സംസ്ഥാന ഖജനാവില്‍ നിന്നും ഒരു കോടിയോളം രൂപ ചെലവാക്കിയെന്നാണ് പരാതി. 2016 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയും മുമ്പ് കണ്ണൂര്‍ കോട്ടയില്‍ ഒരു ലെറ്റ് ആന്റ് സൗണ്ട് ഷോ സംഘടിപ്പിക്കുകയും അതിന്റെ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിക്കുകയും ചെയ്തു. എന്നാല്‍ 2018 ല്‍ ഒരു ദിവസത്തേക്ക് ഷോ നടത്തിയെന്നത് ഒഴിച്ചാല്‍ ഈ ഇനത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സ് റെയിഡ്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ഡിടിപിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് റെയിഡ്.

Top