ചെന്നൈ :തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പനിയും നിര്‍ജലീകരണവുമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് 12 ദിവസം പിന്നിടുന്നു.മുഖ്യമന്ത്രി ജയലളിത സുഖം പ്രാപിച്ചുവരുന്നു വരുന്നുവെന്ന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ വ്യക്തമാക്കുമ്പോഴും വിഷയത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. അതിനിടെ കാട്ടുതീ പോലെ പടരുന്ന ശബ്ധ രേല്ഖ പുറത്തു വന്നിരിക്കുന്നത്.ജയലളിതക്ക് ബ്രെയിന്‍ ഡെത്ത് സംഭവിച്ചതായാണ് അപ്പോളോ ആശുപത്രിയിലീ എന്നു പറയപ്പെടുന്ന നേഴ്സിന്റെ ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്. ജയലളിത ചികില്‍സയിലുള്ള അപ്പോളോ ആശുപത്രിയിലേ നേഴ്സിന്റേതെന്ന് അവകാശപ്പെട്ട് പുറത്തിറങ്ങിയ ശബ്ദ രേഖയില്‍ ബ്രെയിന്‍ ഡെത്ത് സ്ഥിരീകരിക്കുകയാണ്. 48 മണിക്കൂര്‍ കൂടി കഴിഞ്ഞ ശേഷം ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നും നേഴ്സ് പറയുന്നു.
സയന്‍സ് എല്ലാവര്‍ക്കും ഒരുപോലെയാണെങ്കിലും, ബ്രെയിന്‍ ഡെത്ത് എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് അറിയില്ല. പുറത്തറിഞ്ഞാല്‍ സാധാരണക്കാര്‍ എങ്ങിനെ പ്രതികരിക്കും എന്നും വ്യക്തമല്ല. ജനങ്ങളുടെ സുരക്ഷക്കും, അനുയായികളുടെ ജീവന്‍ നഷ്ടപെടാതിരിക്കാനുമാണ് വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നത്. എല്ലാം പുറത്തുവിട്ടാല്‍ ചിലപ്പോള്‍ കലാപം തന്നെ ഉണ്ടായേക്കാം. നേഴ്സ് പറയുന്നു.രണ്ട് ഭാഗങ്ങളായുള്ള ശബ്ദ രേഖ ഒരു ദിവസം മുമ്പാണ് യുടുബില്‍ ലോഡ് ചെയ്തിരിക്കുന്നത്.ഇതാദ്യമാണ് ഇത്ഥരത്തിലൊരു വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. നേഴ്സിന്റെ വീഡിയോ കാട്ടുതീ പോലെ തമിഴ് നാട്ടിലും, കേരള, കര്‍ണ്ണാടകത്തിലും പടരുകയാണ്.വീഡിയോ വിവരങ്ങളോ, ബ്രെയിന്‍ ഡെത്ത് കിംവദന്തികളോ ബുധനാഴ്ച്ച എ.ഐ.എ.ഡി.എം കെ നിഷേധിച്ചിട്ടില്ല എന്നതും പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു.ഹൈക്കോടതി പറഞ്ഞിട്ടും ജയലളിതയുടെ ആരോഗ്യ നില പുറത്തുവിടാന്‍ മെഡിക്കല്‍ വൃത്തങ്ങളും പാര്‍ട്ടിയും ഇന്നും തയ്യാറായിട്ടില്ല.
അതേസമയം ജയലളിതയ്ക്കു വേണ്ടി കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകള്‍ നടത്തി. 108 മന്ത്രങ്ങള്‍ ഉരുവിട്ടായിരുന്നു പൂജ. വിവിധ മുസ്ലിം പള്ളികളിലും, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ഥനകളും അന്നദാനവും നടത്തി. മൃത്യുഞ്ജയ ഹോമവും മൃതസഞ്ജീവനി ഹോമവുമാണ് ക്ഷേത്രങ്ങളില്‍ ഒരേസമയം നടത്തിയത്. നിരവധി എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരാണു ക്ഷേത്രങ്ങളിലെത്തിയത്.വ്യവസായ പ്രമുഖരാണു വിശേഷാല്‍ പൂജകള്‍ കഴിപ്പിച്ചത്. ജയലളിതയ്ക്കു വേണ്ടി ക്ഷേത്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍വിളക്ക്, പിന്‍വിളക്ക്, ധാര വഴിപാടുകളും നടത്തി. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി ക്ഷേത്രത്തില്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണു പൂജകള്‍ നടന്നത്. കിഴക്കഞ്ചേരി തിരുവറ ശിവക്ഷേത്രം, ഗുരുവായൂര്‍ മമ്മിയൂര്‍ ക്ഷേത്രം, െവെക്കം ശിവക്ഷേത്രം, ഏറ്റുമാനൂര്‍ ശിവക്ഷേത്രം എന്നിവിടങ്ങളിലും പൂജകള്‍ നടത്തി.അപ്പോളോ ആശുപത്രിയുടെ രണ്ടാംനിലയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ജയലളിത അബോധാവസ്ഥയിലാണ്. ലണ്ടനില്‍ നിന്നെത്തിയ ഡോ. ജോണ്‍ റിച്ചാര്‍ഡ് ബെയ്‌ലിന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പന്ത്രണ്ടംഗ സംഘം മുഴുവന്‍ സമയവും ആശുപത്രിയിലുണ്ട്. ആശുപത്രിയുടെ രണ്ടാംനില പൂര്‍ണമായും പോലീസ് കാവലിലാണ്. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജയലളിത ശ്വസിക്കുന്നത്. രോഗപ്രതിരോധശേഷി തകര്‍ക്കുന്ന സെപ്‌സീസ് എന്ന രോഗമാണു ജയലളിതയെ ബാധിച്ചിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് 800-നു മുകളിലാണ്. രക്തസമ്മര്‍ദവും ഉയര്‍ന്ന നിലയിലാണ്. കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു.
കരള്‍ മാറ്റിവയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ലെന്നാണു വിവരം. ശരീരഭാരം 82 കിലോഗ്രാമില്‍ നിന്ന് അമ്പതായി താണെന്നും ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണു കഴിക്കുന്നതെന്നുമാണു ലഭ്യമായ വിവരം. രാഷ്ട്രീയത്തിലേക്കു ജയലളിതയുടെ െകെപിടിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.ജി.ആറിനെ ബാധിച്ചതും ഇതേ രോഗമായിരുന്നു. അദ്ദേഹത്തെ ചികില്‍സിച്ചതും ഡോ. ജോണ്‍ റിച്ചാര്‍ഡ് ബെയ്‌ലായിരുന്നു.അതേസമയം, അണുബാധതയ്ക്കു ചികില്‍സ തുടരുകയാണെന്നും നില മെച്ചപ്പെടുന്നുണ്ടെന്നും അപ്പോളോ ആശുപത്രി ഇന്നലെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ശ്വസനസഹായം നല്‍കുന്നതിനൊപ്പം അണുബാധ നീക്കുന്നതിനുള്ള ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വെന്റിലേറ്ററിന്റെ സഹായത്തായാണു ശ്വാസോഛ്വാസമെന്ന് തിങ്കളാഴ്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ വെളിപ്പെടുത്തിയിരുന്നു. കുറച്ച് ദിവസം കൂടി ചികിത്സ തുടരേണ്ടിവരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.