സ്വര്‍ണ്ണത്തിന്റെ വിലയുള്ള മരക്കഷ്ണം; നമ്മുടെ ഊദിനെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നത്

സ്വര്‍ണംപോലെ വിലയുള്ള മരക്കഷ്ണമുണ്ടെന്ന് സങ്കല്‍പിക്കാനാവുമോ? അത്തരം ഒരു മരമാണ് ഊദ്. വിശുദ്ധവും ദൈവികവുമായ ഗന്ധമാണ് ഊദിനെന്നാണ് അറബികള്‍ പറയാറ്. മലയാളികളും അറബികളുമായുളള ബന്ധത്തിന്റെ മികച്ച കണ്ണികളില്‍ ഒന്നുമാണ് സുഗന്ധദ്രവ്യമായ ഊദ്. പൗരാണിക സംസ്‌കൃത, അറബിക്, ചൈനീസ്, ജാപ്പനീസ് ഗ്രന്ഥങ്ങളിലെല്ലാം തന്നെ ഊദ് അല്ലെങ്കില്‍ ‘അഗര്‍’ നെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്.

ഏലവും കുരുമുളകും ചുക്കും ഉള്‍പ്പെട്ട സുഗന്ധദ്രവ്യങ്ങളെക്കുറിച്ചാണ് നാം പാഠപുസ്തകങ്ങളിലൂടെ മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍ പണ്ടു കാലം മുതല്‍ ഇന്ത്യന്‍ തീരങ്ങളില്‍നിന്ന് ഊദ് വിദേശങ്ങളിലേക്ക് പായക്കപ്പലുകളില്‍ അറബികളുടെ മേല്‍നോട്ടത്തില്‍ കടല്‍കടന്നിരുന്നുവെന്നത് നമ്മില്‍ പലര്‍ക്കും അറിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

40 മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു വനവൃക്ഷമാണ് ഊദ്. ഏതാണ്ട് 16 തരം ഇനങ്ങളുണ്ടതില്‍. അതില്‍ ഏറ്റവും മികച്ച ഊദ് തൈലം ലഭിക്കുന്നത് അക്വിലേറിയ അഗലോയ്യ എന്ന ശാസ്ത്രനാമമുള്ള ഇനത്തില്‍ നിന്ന്. ചെടികള്‍ക്ക് അസുഖങ്ങളൊന്നും വരരുതേ എന്നാണ് എല്ലാവരുടെയും പ്രാര്‍ഥന. എന്നാല്‍ വളര്‍ന്നു മുറ്റിയ ഊദ് മരത്തിന് ഫംഗല്‍ രോഗങ്ങള്‍ വരണമെന്ന് അതു നട്ട് വളര്‍ത്തുന്നവര്‍ പ്രാര്‍ഥിക്കും.

കാരണം ഊദ് മരം വിലമതിക്കാന്‍ പറ്റാത്തതാകണമെങ്കില്‍ ഒരു പ്രത്യേക തരം വണ്ട് (സൈനോപ്ലാറ്റിപ്പസ് ഷെവ്റോലാറ്റി) ഉണ്ടാക്കുന്ന ദ്വാരങ്ങളിലൂടെ ചില ഫംഗസുകള്‍ (ഫ്രിയാലോഫോറ പാരാസൈറ്റിക്ക) തടിക്കുള്ളില്‍ വ്യാപിക്കുകയും അതിനെ ചെറുക്കാന്‍ ഊദ് മരം തവിട്ട് നിറത്തിലുള്ള ഒരു പശ അതിന്റെ ഉണ്ടാക്കുകയും വേണം. സ്വതവേ ഭാരം കുറഞ്ഞ ഊദ് മരത്തിന്റെ തടികള്‍ ഈ പശ സ്രവിച്ചു കഴിയുമ്പോള്‍ ഭാരം കൂടും. പക്ഷെ 100 മരങ്ങളെടുത്താല്‍ സ്വാഭാവികമായി ഇത്തരത്തിലാകുന്നത് കഷ്ടിച്ച് ഏഴെണ്ണത്തില്‍ മാത്രം.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗ്ലാദേശ്, കമ്പോഡിയ, മ്യാന്‍മര്‍, മലേഷ്യ, വിയറ്റ്നാം, ലാവോസ്, ഭൂട്ടാന്‍, തായ്ലണ്ട് എന്നീ രാജ്യങ്ങളിലാണ് സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ ഊദ് മരങ്ങള്‍ കാണപ്പെടുന്നത്.
ഇന്ന് പല പുതിയ മേഖലകളിലും ഊദ് മരങ്ങള്‍ തോട്ടം അടിസ്ഥാനത്തില്‍ കൃഷി ചെയ്തു വരുന്നു.

കൃത്രിമമായി ഫംഗസ് കള്‍ച്ചറുകള്‍ കുത്തിവെച്ച് അസുഖമുണ്ടാക്കി ഊദ് ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ അത്തരത്തില്‍ ലഭിക്കുന്നത് ക്വാളിറ്റി കുറഞ്ഞ ഊദ് തൈലമാണെന്ന് വിലയിരുത്തപ്പെടുന്നു. 70 kg ഊദ് തടി മാറ്റുമ്പോള്‍ കഷ്ടിച്ച് 20 മില്ലി തൈലം മാത്രമാണ് ലഭിക്കുക. 100 കൊല്ലമെങ്കിലും പ്രായമുള്ള മരത്തില്‍ നിന്ന് പ്രകൃത്യാ രോഗം വന്ന് സ്രവിക്കുന്ന ഊദ് ഏറ്റവും മികച്ചതായി കരുതപ്പെടുന്നു. 1995ല്‍ രൂപം കൊണ്ട IUCN ന്റെ CITES കണ്‍വെന്‍ഷന്‍ പ്രകാരം ഊദ്മരം വംശനാശം സംഭവിക്കാന്‍ സാധ്യത കൂടിയ വൃക്ഷങ്ങളുള്‍പ്പെടുന്ന അപ്പന്‍ഡിക്സ് 11 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഊദിന്റെ അന്താരാഷ്ട്ര വ്യാപാരവും പ്രത്യേകം നിരീക്ഷിക്കപ്പെടുന്നു.

വിയറ്റ്നാമിലെ ഫാര്‍മസികളില്‍ അകത്തുകഴിക്കാവുന്ന മരുന്നായി ഊദ് തൈലം വില്‍പ്പന നടത്തുന്നുണ്ട്. ചൈനക്കാര്‍ കരള്‍രോഗം, ശ്വാസകോശത്തെയും വയറിനെയും ബാധിക്കുന്ന അര്‍ബുദം എന്നിവക്ക് ഊദ് എണ്ണ മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വാതം, ദഹനസബന്ധമായ പ്രശ്നങ്ങള്‍, തൊലിയിലുണ്ടാവുന്ന വൃണങ്ങള്‍, കുഷ്ഠം തുടങ്ങിയവക്കെല്ലാം ഊദ് ഔഷധമായി ഉപയോഗിക്കാമെന്ന്

Top