കോഴിക്കോട് : ദുബായിൽ മരിച്ച വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു. വൈകുന്നേരം ഏഴരയോടെയാണു ഭൗതിക ശരീരം കരിപ്പൂരിൽ എത്തിച്ചത്. ശതകോടീശ്വരൻ ജോയി അറയ്ക്കൽ ആദ്മഹത്യ ചെയ്തത് എന്ന് സ്ഥിരീകരണം ഇന്നലയാണുണ്ടായത് ബിസിനസ് ബേയിൽ സുഹൃത്തിന്റെ കെട്ടിടത്തിലെ 14 ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയെന്ന് സ്ഥിരീകരിച്ച് ദുബായ് പൊലീസിനി ഉദ്ധരിച്ച് റിപ്പോർട്ട് . ജോയി അറയ്ക്കൽ ജീവനൊടുക്കിയതാണെന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെ മരണത്തിനു തൊട്ടുമുൻപുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
ജോയിയുടെ മൃതദേഹവുമായുള്ള ആംബുലൻസ് എട്ടരയോടെ മാനന്തവാടിക്ക് പുറപ്പെട്ടു.മൃതദേഹത്തോടൊപ്പം ഭാര്യ സെലിൻ,മകൻ അരുൺ,മകൾ ആഷ്‌ലിൻ എന്നിവരും കൂടെയുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴിന് കണിയാരം കത്തീഡ്രൽ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ. കടുത്ത നിയന്ത്രണങ്ങൾ ഉള്ളതിനാൽ അടുത്ത ബന്ധുക്കളും, ജനപ്രതിനിധികളുമടക്കം 20 പേർക്ക് മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുമതി.
23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്നു ചാടി വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം ബിൻ സുറൂറാണ് അറിയിച്ചത്. സുഹൃത്തിന്റെ കെട്ടിടത്തിലെ പതിനാലാം നിലയിൽ നിന്നും ചാടി മരിക്കുകയായിരുന്നു . സാമ്പത്തിക പ്രശ്‌നങ്ങളാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസിൽ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുൻപായിരുന്നു മരണം.മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. രണ്ടു ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. പുതിയ എണ്ണ ശുദ്ധീകരണ കമ്പനിയുടെ പൂർത്തീകരണത്തിലെ കാലതാമസം ജോയിക്കു മനോവിഷമം ഉണ്ടാക്കിയിരുന്നതായി കുടുംബ സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു .