ഉറപ്പ് ലഭിച്ചു: അരവിന്ദ് കേജ്‌രിവാള്‍ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ലഫ്. ഗവര്‍ണറുടെ ഓഫിസില്‍ എട്ട് ദിവസമായി നടത്തി വന്നിരുന്ന സമരം മുഖ്യമന്ത്രി കേജ്രിവാള്‍ അവസാനിപ്പിച്ചു. ഉദ്യോഗസ്ഥരുമായുള്ള ഭിന്നത പരിഹരിക്കാമെന്ന് ഗവര്‍ണര്‍ അനില്‍ ബയ്ജല്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണു സമരം പിന്‍വലിച്ചത്.

ഇരുവിഭാഗങ്ങളും തങ്ങളുടെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ കേജ്രിവാളിന് കത്തയച്ചിരുന്നു. വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ട സ്ഥിതിക്ക് ഇനി സമരവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ആം ആദ്മി നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ഗവര്‍ണറുടെ നിര്‍ദ്ദേശം പുറത്ത് വന്നതിന് പിന്നാലെ ഡല്‍ഹി പരിസ്ഥിതി മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായി വിവരമുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹിയിലെ ജനങ്ങളുടെ താതപര്യം മാനിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി സെക്രട്ടറിയേറ്റില്‍ വെച്ച് ചര്‍ച്ച നടത്താമെന്നാണ് ലഫ്. ഗവര്‍ണര്‍ അറിയിച്ചത്.

Top