ഡല്‍ഹിയില്‍ വോട്ടെടുപ്പ് .ആം ആദ്മി പ്രവർത്തകനെ തല്ലാൻ ഒരുങ്ങി അൽക്ക ലാംബ.പോളിങ് റെക്കോർഡിലെത്തിക്കണമെന്ന് പ്രധാനമന്ത്രി.ആർജെഡി 4 സീറ്റിലും , ബിഎസ്പി 42 സീറ്റുകളിലും മത്സരിക്കുന്നു

ന്യൂഡൽഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 70 മ​ണ്ഡ​ല​ങ്ങ​ളു​ള്ള സം​​​സ്ഥാ​ന​ത്ത്​ 672 സ്ഥാനാർത്ഥിക​ളാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി 11നാണു വോട്ടെണ്ണല്‍. ഇന്നു വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്. പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീന്‍ ബാഗ്, ജാമിയ നഗര്‍ ഉള്‍പ്പെടെ പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

അതേസമയം ഡൽഹിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ എഎപി–കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. മജ്നു കാ ടീലയിൽ ചാന്ദ്‌നി ചൗക്കിലെ കോൺഗ്രസ് സ്ഥാനാർഥി അൽക്ക ലാംബ എഎപി പ്രവർത്തകനെ തല്ലാൻ ഒരുങ്ങിയതായി ആരോപണം. തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുമെന്ന് എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ പോളിങ് മന്ദഗതിയിലാണ്. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കേന്ദ്ര മന്ത്രിമാരായ ഹർഷവർധൻ, എസ്.ജയശങ്കർ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മൻമോഹൻ സിങ് തുടങ്ങിയവർ വോട്ടു രേഖപ്പെടുത്തി.

ഡൽഹിയിലെ പോളിങ് റെക്കോർഡിലെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ ആഹ്വാനം ചെയ്തു. എല്ലാവരും, പ്രത്യേകിച്ചു സ്ത്രീകൾ വോട്ട് ചെയ്യണമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അഭ്യർഥിച്ചു. ചെയ്ത ജോലിക്കനുസരിച്ച് ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. ആം ആദ്മി പാർട്ടി മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും പ്രതീക്ഷിക്കുന്നതായി കേജ്‌രിവാൾ പറഞ്ഞു. അതിനിടെ, വടക്കുകിഴക്കൻ ഡൽഹിയിലെ ബാബർപുർ പ്രൈമറി സ്‌കൂളിലെ പോളിങ് ബൂത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കേ​ജ്​​രി​വാ​ൾ മ​ത്സ​രി​ക്കു​ന്ന ന്യൂ​ഡ​ൽ​ഹി മ​ണ്ഡ​ല​ത്തി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ത്ഥിക​ളു​ള്ള​ത്. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എ.എ.പി.യും ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. 1.47 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. ആകെ 13,750 ബൂത്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്.

അ​തേ​സ​മ​യം, തി​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​തി​നാ​ൽ ജാ​മി​യ മിലിയ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​​​​ന്റെ ഏ​ഴാം ന​മ്പ​ർ ഗേ​റ്റി​നു മു​മ്പി​ൽ ന​ട​ക്കു​ന്ന പൗ​​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ സ​മ​രം താ​ൽ​ക്കാ​ലി​ക​മാ​യി നാ​ലാം ന​മ്പ​ർ ഗേ​റ്റി​ലേ​ക്ക്​ മാ​റ്റി. വാ​ഹ​ന​ത​ടസങ്ങളോ മ​റ്റു അ​സൗ​ക​ര്യ​ങ്ങ​ളോ ഉ​ണ്ടാ​വി​ല്ലെ​ന്നും തി​ര​ഞ്ഞെ​ടു​പ്പു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ജാ​മി​യ ഏ​കോ​പ​ന സ​മി​തി വ്യ​ക്ത​മാ​ക്കി. വോട്ടെടു​പ്പ്​ പൂ​ർ​ത്തി​യാ​യാ​ൽ ഏ​ഴാം ന​മ്പ​ർ ഗേ​റ്റി​നു മു​മ്പി​ൽ​ത​ന്നെ സ​മ​രം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും സ​മ​ര​​സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.വിവിധ സർവേ ഫലങ്ങൾ എ.എ.പി അധികാരത്തിൽ തിരിച്ചെത്തുമെന്ന വ്യക്തമായ സൂചനയാണു നൽകുന്നത്. എന്നാൽ, മികച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റുമായാണ് എ.എ.പി വിജയം ആഘോഷിച്ചത്.

Top