വത്തിക്കാന്‍: കത്തോലിക്ക സഭയിലെ ലൈംഗീക അതിക്രമങ്ങള്‍ക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചതിന് പിന്നാലെ ഫ്രാന്‍സിസ് മാര്‍പാപ്പക്കെതിരെ സഭക്കകത്ത് നീക്കം നടക്കുന്നു. മാര്‍പാപ്പക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. ആരോപണങ്ങളുടെ വെളിച്ചത്തില്‍ രാജി വയ്ക്കണമെന്ന ആവശ്യവും ശക്തമാണെന്ന് റിപ്പോര്‍ട്ട്.
ലൈംഗീകാരോപണം നേരിട്ട വാഷിംഗ്ടണ്‍ മുന്‍ കര്‍ദിനാള്‍ തിയോഡര്‍ മകുക്കാരിക്കിനെ മാര്‍പ്പാപ്പ സംരക്ഷിച്ചുവെന്നാണ് വത്തിക്കാനിലെ മുന്‍ രപതിനിധസഭാ അംഗമായ ആര്‍ച്ച് ബിഷപ്പ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. വത്തിക്കാനിലെ മുന്‍ പ്രതിനിധി സഭാംഗമാണ് ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയ വിഗാനോ. പ്രതിനിധി സഭാംഗത്തില്‍ നിന്നുണ്ടായ അപ്രതീക്ഷിത നീക്കത്തില്‍ കത്തോലിക്ക സഭ തന്നെ ഞെട്ടിയിരിക്കുകയാണ്.
കര്‍ദ്ദിനാളിനെതിരെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ എടുത്ത നടപടികള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ റദ്ദാക്കി. പുരോഹിതരോടും സെമിനാരിയിലുള്ള വിദ്യാര്‍ത്ഥികളോടും കര്‍ദ്ദിനാളില്‍ നിന്ന് മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടും അത് അവഗണിച്ചു. എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കെതിരെ ആര്‍ച്ച് ബിഷപ്പ് ഉയര്‍ത്തിയിരിക്കുന്നത്. അതിനാല്‍ ശെക്രസ്തവ സഭ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സ്വയം രാജിവെച്ച് മാതൃകയാകണമെന്നാണ് ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. പതിനൊന്ന് പേജുള്ള കുറിപ്പിലൂടെയാണ് പോപ്പിന്റെ രാജി ആവശ്യമുള്‍പ്പെടെ ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഗുരുതര ആരോപണളോട് വത്തിക്കാനോ, മാര്‍പ്പാപ്പയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പുരോഹിതരുടെ ലൈംഗീകാതിക്രമങ്ങളില്‍ സഭാധികാരികള്‍ ശക്തമായ നടപടിയെടുക്കാത്തത് വേദനജനകവും സഭയ്ക്ക് നാണക്കേടുമാണെന്ന് മാര്‍പ്പാപ്പ ആഞ്ഞടിച്ചിരുന്നു. ഇത്തരം വിവാദങ്ങള്‍ ഇനിയും കണ്ടില്ലെന്ന് നടിക്കാനാകില്ല. ശക്തമായ നടപടികള്‍ ഉണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും പോപ് ചൂണ്ടിക്കാട്ടി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അയര്‍ലണ്ടിലെത്തിയ മാര്‍പ്പാപ്പ ഡബ്ലിന്‍ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തിലാണ് സഭയ്ക്കുള്ളില്‍ നിന്ന് ഉയര്‍ന്നു വരുന്ന ലൈംഗീകാതിക്രമ സംഭവങ്ങളില്‍ വത്തിക്കാന്റെ ശക്തമായ നിലപാട് പരസ്യമായി അറിയിച്ചത്.