ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ന്ദ​ർ​ശി​ക്കും!..ഫ്രാ​ൻ​സി​സ് പാ​പ്പ​യെ പ്ര​ധാ​ന​മ​ന്ത്രി ഔ​ദ്യോ​ഗി​ക​മാ​യി ഇ​ന്ത്യ​യി​ലേ​ക്കു ക്ഷ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ന്ദ​ർ​ശി​ക്കും.റോ​മി​ൽ 30, 31 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള യാ​ത്ര​യ്ക്കാ​യി റോ​മി​ലെ​ത്തു​ന്പോ​ൾ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നാ​ണു മോ​ദി​യു​ടെ പ​രി​പാ​ടി.കൂ​ടി​ക്കാ​ഴ്ച​യി​ൽ ഫ്രാ​ൻ​സി​സ് പാ​പ്പ​യെ പ്ര​ധാ​ന​മ​ന്ത്രി ഔ​ദ്യോ​ഗി​ക​മാ​യി ഇ​ന്ത്യ​യി​ലേ​ക്കു ക്ഷ​ണി​ക്കു​മെ​ന്നാ​ണു സൂ​ച​ന.കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം നേ​രി​ടാ​ൻ ഐ​ക്യ​രാ​ഷ്‌ട്രസ​ഭ​ ന​വം​ബ​ർ ഒ​ന്നി​നു ന​ട​ത്തുന്ന കോ​പ് -26 സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി സ്കോട്ട്‌ല ൻഡി​ലെ ഗ്ലാ​സ്ഗോ​യി​ലേ​ക്കു പോ​കു​ന്ന​തി​നുമു​ന്പാ​യി വ​ത്തി​ക്കാ​നി​ലെ​ത്തി മാ​ർ​പാ​പ്പ​യെ കാ​ണുകയാണു മോ​ദി​യു​ടെ പ​രി​പാ​ടി.

മാ​ർ​പാ​പ്പ​യു​മാ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രിയു​ടെ കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സും വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​വും തി​ര​ക്കി​ട്ട കൂ​ടി​യാ​ലോ​ച​ന​ക​ൾ തു​ട​ങ്ങി.മാ​ർ​പാ​പ്പ​യും മ​റ്റു ലോ​ക​നേ​താ​ക്ക​ളു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി വ്യാ​ഴാ​ഴ്ച റോ​മി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ഫ്രാ​ൻ​സി​സ് പാ​പ്പ പ​ര​സ്യ​മാ​യി ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ്, ലോ​ക​ത്തി​ന്‍റെ സ​മാ​ധാ​ന നാ​യ​ക​ന്‍റെ ഇ​ന്ത്യ​യി​ലേ​ക്കുള്ള വ​ര​വി​നോ​ട് ബി​ജെ​പി സ​ർ​ക്കാ​ർ നേ​ര​ത്തേ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.മ​ദ​ർ തെ​രേ​സ​യെ വി​ശു​ദ്ധ​യാ​യി പ്ര​ഖ്യാ​പി​ച്ച ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി 2016 സെ​പ്റ്റം​ബ​ർ നാ​ലി​ന് വ​ത്തി​ക്കാ​നി​ലെ​ത്തി​യ​പ്പോ​ൾ അ​ന്ന​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് ഫ്രാ​ൻ​സി​സ് പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക്ഷ​ണ​ക്ക​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ​ന്ദ​ർ​ശ​ന തീ​യ​തി​ക​ൾ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വ​ത്തെത്തു​ട​ർ​ന്നു പാ​പ്പ​ായു​ടെ സന്ദർശനം ഉ​ണ്ടാ​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നാ​യി​രു​ന്നു സൂ​ച​ന.ഇ​ത​നു​സ​രി​ച്ചാ​ണ് ഇ​റ്റ​ലി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ജി20 ​രാ​ഷ്‌ട്രത്ത​ല​വ​ന്മാ​രു​ടെ ഉ​ച്ച​കോ​ടി​ക്കാ​യി റോ​മി​ലെ​ത്തു​ന്പോ​ൾ മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ക്കു​ന്ന​തും ഇ​ന്ത്യ​യി​ലേ​ക്കു ക്ഷ​ണി​ക്കു​ന്ന​തും മോ​ദി​യു​ടെ ആ​ഗോ​ള പ്ര​തി​ച്ഛാ​യ​യ്ക്കു സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ട​തി​നെത്തു​ട​ർ​ന്ന് ഫ്രാ​ൻ​സി​സ് പാ​പ്പ 2017 ന​വം​ബ​റി​ൽ മ്യാ​ൻ​മ​റിലും ബം​ഗ്ലാ​ദേ​ശിലും പി​ന്നീ​ട് 2018 ഫെ​ബ്രു​വ​രി​യി​ൽ യു​എ​ഇ​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി.ഒ​രു മാ​ർ​പാ​പ്പ​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​ത്തെ മ്യാ​ൻ​മ​ർ സ​ന്ദ​ർ​ശ​ന​വും അ​റ​ബ് രാ​ജ്യ​ത്തെ സ​ന്ദ​ർ​ശ​ന​വും ദീ​പി​ക നേ​രി​ട്ടു റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും എ​ത്ര​യും വേ​ഗം അ​തി​നു ക​ഴി​യു​മെ​ന്നു​മാ​ണു പ്ര​തീ​ക്ഷ​യെ​ന്നും ദീ​പി​ക ലേ​ഖ​ക​ന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ഫ്രാ​ൻ​സി​സ് പാ​പ്പ പ​റ​ഞ്ഞ​ത് ആ​ഗോ​ള മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യി​രു​ന്നു.

Top