പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; യു.എസ് കര്‍ദിനാളിന്റെ സ്ഥാനം തെറിച്ചു!!!

വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യന്‍ സഭകളിലെ പീഡനം മറ നീക്കി പുറത്തുനരുന്നു. ബിഷപ്പുമാര്‍ക്കും മറ്റ് പുരോഹിതര്‍ക്കും ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുന്നറിയിപ്പ് നല്‍കിയതും ഏറെ ചര്‍ച്ചയായിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ബാല ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് യു.എസ് കര്‍ദിനാള്‍ ഡോണള്‍ഡ് വൂള്‍ മൂന്ന് വര്‍ഷം മുന്‍പ് നല്‍കിയ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. പിറ്റ്‌സ്ബര്‍ഗ് ബിഷപ്പായി സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡനത്തിനിരയാക്കിയെന്നാണ് വൂളിനെതിരേ ഉയര്‍ന്ന ആരോപണം.

1988 നും 2006നും ഇടയിലായി വൂള്‍ പീഡനം നടത്തിയെന്നാണ് ഉയര്‍ന്നുവന്ന ആരോപണം. സഭാ നേതാക്കള്‍ ബിഷപ്പിന്റെ കുറ്റകൃത്യം മൂടിവെക്കാനും കൂട്ടുനിന്നു. നിരവധി പേര്‍ ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ട് അന്ന് രംഗത്തുവന്നിരുന്നു. മുന്‍ഗാമിയായ വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ് തിയഡോര്‍ മക്കരിക് രാജിവച്ചതോടെ 78 കാരനായ വൂളിനുമേല്‍ സമ്മര്‍ദ്ദമുയരുകയായിരുന്നു. തുടര്‍ന്നാണ് മൂന്ന് വര്‍ഷം മുന്‍പ് വൂള്‍ രാജി സമര്‍പ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെന്‍സില്‍വേനിയ കത്തോലിക്ക സഭയിലെ 300 പുരോഹിതന്‍മാര്‍ ബാലലൈംഗിക പീഡനം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് 2002 ലാണ് പുറത്തുവന്നത്. 300 ഓളം പുരോഹിതന്മാര്‍ 1000ത്തോളം കുട്ടികളെ പീഡിപ്പിച്ചതായാണ് ഇതേക്കുറിച്ച് അന്വേഷിച്ച ഗ്രാന്റ് ജൂറി കണ്ടെത്തിയത്. ജൂറി റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കുരുക്ക് മുറുകിയത്. പീഡന ആരോപണമുയര്‍ന്ന സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനും വൂള്‍ ശ്രമിച്ചു. ചിലി, ആസ്‌ട്രേലിയ, അയര്‍ലന്‍ഡ് എന്നി രാജ്യങ്ങളിലെ പുരോഹിതന്മാര്‍ക്ക് നേരെയും ലൈംഗികാരോപണമുയര്‍ന്നിട്ടുണ്ട്.

Top