
മുംബൈ: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും വിവാദം സഭയുടെ യശസിന് കളങ്കമുണ്ടാക്കിയെന്നും മുംബൈ അതിരൂപത വ്യക്തമാക്കി. ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിലും തിരുവനന്തപുരത്തും പ്രതിഷേധക്കൂട്ടായ്മകള്‍ ശക്തമാവുകയാണ്. അതേസമയം കന്യാസ്ത്രീയുടെ പരാതിയില്‍ ഈ മാസം 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്ക്ല്‍ ഹാജരാകണം
വിവാദം സഭയുടെ യശസിന് കളങ്കമുണ്ടാക്കി. നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും മുംബൈ അതിരൂപത അദ്ധ്യക്ഷന്‍ വ്യക്തമാക്കി. സിബിസിഐ പ്രസിഡന്‍റ് ഓസ്വാൾസ് ഗ്രേഷ്യസ് ആണ് മുംബൈ അതിരൂപത അധ്യക്ഷൻ. കന്യാസ്ത്രീ മുംബൈ അതിരൂപത അധ്യക്ഷന് വിഷയത്തില്‍ കത്തയച്ചിരുന്നു.ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിലും തിരുവനന്തപുരത്തും പ്രതിഷേധക്കൂട്ടായ്മകള്‍ ശക്തമാവുകയാണ്.
സഭാ പിതാവെന്ന നിലയില്‍ ഫ്രാങ്കോ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മിക ബോധവും നീതിബോധവും വിശ്വാസസ്ഥൈര്യവുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. തികച്ചും വ്യക്തിപരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അത്തരം ആരോപണങ്ങളുണ്ടാകുമ്പോള്‍ ഉന്നതസ്ഥാനീയര്‍ പുലര്‍ത്തേണ്ട ധാര്‍മിക നടപടികളാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്.
രാജിവെക്കാന്‍ ആഗ്രിഹിച്ചിരുന്നുവെന്ന ഫ്രാങ്കോയുടെ പ്രസ്താവന നേരത്തെ തന്നെ ഉണ്ടാകേണ്ടതായിരുന്നു. സഭാ വിശ്വാസികള്‍ക്ക് അപമാനവും ഇടര്‍ച്ചയുമുണ്ടാകുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതില്‍ സഭയെ എതിര്‍ക്കുന്നവരുടെ ഗൂഢാലോചനയുമുണ്ടാകാം എന്നാല്‍ അതൊന്നും സംഭവിക്കാതിരിക്കാന്‍ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ മാറിനിന്ന് അന്വേഷണവുമായി സഹകരിച്ചിരുന്നെങ്കില്‍ പൊതുസമൂഹത്തില്‍ ഫ്രാങ്കോ അംഗീകരിക്കപ്പെടുമായിരുന്നുവെന്നും ഷാജി ജോര്‍ജ് പ്രസ്താനയില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കന്യാസ്ത്രീയുടെ പരാതിയില്‍ ഈ മാസം 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്ക്ല്‍ ഹാജരാകണം. കേസില്‍ തെളിവുകളെല്ലാം ശേഖരിച്ച് വരികയാണ്. സംഭവത്തിന്‍റെ കാലപ്പഴക്കവും മൊഴികളിലെ വൈരുദ്ധ്യവുമാണ് കേസിന്‍റെ നടപടിക്രമങ്ങള്‍ വൈകുന്നതിന് കാരണമെന്നും ഐ.ജി വിജയ് സാക്കറേ പറഞ്ഞിരുന്നു.