ബിഷപ് ഫ്രാങ്കോയുടെ ജലന്ധറില്‍ വീണ്ടും ബലാത്സംഗ വിവാദം: രൂപതാ കോണ്‍വെന്റ് സ്‌കൂളില്‍ പത്താം ക്ലാസുകാരന്‍ രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു.കേസ് ഒതുക്കാൻ ഫ്രാങ്കോയുടെ അനുയായി മലയാളി വൈദികന്‍ ഫാ. ലോറന്‍സ്

അമൃത്സര്‍: കത്തോലിക്കാ സഭയിലും സഭാ സ്ഥാപനങ്ങളിലും പീഡനങ്ങൾ വർദ്ധിക്കുകയാണ് .ബിഷപ് ഫ്രാങ്കോയുടെ ബലാത്സംഗക്കേസിലൂടെ വിവാദത്തിലായ ജലന്ധര്‍ രൂപതയില്‍ വീണ്ടുമൊരു പീഡന കേസ്. രൂപതയുടെ കോണ്‍വെന്റ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി രണ്ടാം ക്ലാസുകാരിയായ എട്ടുവയസ്സുകാരിയെ ആണ് ക്ലാസ്മുറിയില്‍ പീഡിപ്പിച്ചത്. കുട്ടി ക്ലാസിലിരുന്ന് കരയുന്നതായി അധ്യാപകര്‍ വിളിച്ചറിയിച്ചതോടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നു. സ്വകാര്യ ഭാഗങ്ങളില്‍ വേദനയും അസ്വസ്ഥതയുമുണ്ടെന്ന് കുട്ടി വിവരം അറിയിച്ചതോടെയാണ് പീഡനം നടന്നതായി അമ്മ മനസ്സിലാക്കുകയും പരാതി നല്‍കിയതും.

കേസ് നിസാരവത്കരിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ ഡയറക്ടറും ബിഷപ് ഫ്രാങ്കോയുടെ അനുയായിയുമായ മലയാളി വൈദികന്‍ ഫാ. ലോറന്‍സ് ചിറ്റൂപറമ്പിനെതിരെ വിമര്‍ശനവുമായി രക്ഷിതാക്കര്‍ രംഗത്തെത്തി. കുട്ടികളുടെ സുരക്ഷയില്‍ വൈദികന് ഒരു ഉത്തരവാദിത്തവുമില്ലെന്നും ആദ്യം അദ്ദേഹത്തിനെതിരെയാണ് നടപടി വേണ്ടതെന്നും മാധ്യമങ്ങളോട് പ്രതികരിക്കുന്ന രക്ഷിതാക്കള്‍ പറയുന്നു. പഞ്ചാബില്‍ നിന്നുള്ള മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിയാസിലെ സെക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളിലാണ് വെള്ളിയാഴ്ച പീഡനം നടന്നത്. അമ്മയുടെ പരാതിയില്‍ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പീഡനം നടന്നുവെന്ന് ബോധ്യപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആണ് പോലീസിനെ വിളിച്ച് വിവരം ധരിപ്പിച്ചത്. സ്‌കൂളിലെത്തിയ പോലീസ് തെളിവുകള്‍ ശേഖരിക്കുകയും ആരോപണ വിധേയനായ കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ ബലാത്സംഗം, പോക്സോ വകുപ്പിലെ സെക്ഷന്‍ 8 എന്നിവ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ കറക്ഷന്‍ സെന്റിലേക്ക് മാറ്റി. ശനിയാഴ്ച പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയും നടന്നായി അമൃത്സര്‍ റൂറല്‍ എസ്.പി വിക്രം ജീത് ദഗ്ഗല്‍ അറിയിച്ചു.

Top