കോഹ്‌ലിക്കെതിരെ പന്തുകള്‍ പറത്തി അർജുൻ തെൻഡുൽക്കർ

ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച നടക്കാനിരിക്കെ ടീം ഇന്ത്യയുടെ പരിശീലന സെഷന്‍റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പതിവിനു വിപരീതമായി ഈ ചിത്രങ്ങൾ നിരവധിപേർ ഷെയർ ചെയ്തിട്ടുമുണ്ട്. കാരണമെന്താണെന്നല്ലേ? ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയ്ക്ക് നെറ്റ്സിൽ പന്തെറിയാനെത്തിയത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്‍റെ മകൻ അർജുൻ തെൻഡുൽക്കർ. ബിസിസിഐയാണ് ഇതിന്‍റെ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുൺ എന്നിവർ അർജുന്‍റെ ബൗളിംഗ് വീക്ഷിച്ച് നിർദേശങ്ങൾ നൽകി. നേരത്തെ വനിതാ ലോകകപ്പിനിടെ ഇന്ത്യൻ വനിതാ ടീമിന്‍റെ പരിശീലന സെഷനിലും അർജുൻ ബൗൾ ചെയ്യാനെത്തിയിരുന്നു.

Top