ആർപ്പൂക്കരയിൽ വയറിളക്ക രോഗ നിയന്ത്രണ പക്ഷചാരണം ആചരിച്ചു

ആർപ്പൂക്കര: പഞ്ചായത്തിന്റെയും, കുടുംബരോഗ്യ കേന്ദ്രം ആതിരമ്പുഴയുടേയും ആഭിമുഖ്യത്തിൽ ഊർജിത വയറിളക്ക രോഗ നിയന്ത്രണ പക്ഷചാരണം ആചരിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ടതും, ആഹാര സാധനങ്ങൾ വിൽക്കുന്നതുമായ ഒരുപാട് സ്ഥാപനങ്ങൾ പഞ്ചായത്തിൽ ഉള്ളപ്പോൾ വയറിളക്ക രോഗത്തിനു കൂടുതൽ പ്രധാന്യം ആണ് ഇവിടെ ആരോഗ്യ വകുപ്പ് നൽകുന്നത്. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 3 വരെ ആണ് എല്ലാം വർഷവും ആചാരിക്കുന്നത്. പഞ്ചായത്തിൽ നിലവിലെ എല്ലാം ഒ ആർ എസ് ഡിപ്പോകളും കൂടുതൽ സജീവമാക്കും, എല്ലാം അംഗൻവാടി, കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങൾ, എന്നിവടങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് ഒ ആർ എസ് കിട്ടും.

പൊതുജനങ്ങളുമായി കൂടുതൽ ഇടപെടൽ നടത്തുന്ന ആശ വർക്കർമാർ, അംഗൻവാടി വർക്കർമാർ എന്നിവർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടി ജില്ല പഞ്ചായത്ത്‌ മെമ്പർ ഡോ. റോസമ്മ സോണി ഉദ്ഘാടനം നിർവഹിച്ചു. മുൻ എം.സി.എച്ച് ഓഫീസർ ശ്രീലേഖ ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു. വാർഡ് മെമ്പർ റോയ് പുതുശ്ശേരി, ബ്ലോക്ക്‌ മെമ്പർ അന്നമ്മ മാണി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനൂപ് കുമാർ കെ. സി, റെജി ജോസഫ്, ദീപക്ക് ടോം, ഹേമ തുടങ്ങിയാ ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, അംഗൻവാടി വർക്കർമാർ എന്നിവർ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top