കൊച്ചി: സ്ത്രീക്കെതിരെ നടക്കുന്ന ഓരോ അതിക്രമവും സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും പോലീസിനും വെറും ഒരാഴ്ചത്തെ പ്രഹസനം മാത്രമാണെന്ന് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യ ലക്ഷ്മി.മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന സ്ത്രീ സുരക്ഷാ പദ്ധതികളെല്ലാം ഉല്‍ഘാടനത്തില്‍ മാത്രം ഒതുങ്ങുകയാണെന്നും ഭാഗ്യ ലക്ഷ്മി കുറ്റപ്പെടുത്തി.ഇത് വ്യക്തമായി അറിയാവുന്ന ബലാത്സംഗ വീരന്മാരാര്‍ വീണ്ടും വീണ്ടും ഇരകളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. അവനറിയാം ജയിലിലെ സുഖജീവിതം.ഇതിന് കാരണം നമ്മുടെ സ്ത്രീ സുരക്ഷാ നിയമത്തിലെ പഴുതുകളാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
നമ്മളിവിടെ രാജ്യത്തെ മുഴുവന്‍ സ്ത്രീകളുടേയും സുരക്ഷിതത്വത്തിന് വേണ്ടിയാണ് പോരാടുന്നത്. അതിന് എറണാകുളത്തൊരു പ്രതിഷേധ കൂട്ടായ്മ നടത്തിയതുകൊണ്ടോ തിരുവനന്തപുരത്തൊരു പ്രതിഷേധ കൂട്ടായ്മ നടത്തിയതുകൊണ്ടോ അവസാനിപ്പിക്കരുത് .മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന സ്ത്രീ സുരക്ഷാ പദ്ധതികളെല്ലാം ഉല്‍ഘാടനത്തില്‍ മാത്രം ഒതുങ്ങുകയാണെന്നു ഭാഗ്യ ലക്ഷ്മി കുറ്റപ്പെടുത്തി. ഇത് വ്യക്തമായി അറിയാവുന്ന ബലാത്സംഗ വീരന്മാരാര്‍ വീണ്ടും വീണ്ടും ഇരകളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. അവനറിയാം ജയിലിലെ സുഖജീവിതം. ഇതിന് കാരണം നമ്മുടെ സ്ത്രീ സുരക്ഷാ നിയമത്തിലെ പഴുതുകളാണ്.
ഈ നിയമത്തില്‍ ഭേദഗതി വരുത്തുന്നത് വരെ നമ്മള്‍ പോരാടിക്കൊണ്ടിരിക്കണം, ഇനി ഒരുത്തനേയും ഇവിടെ ഒരു പെണ്ണിന്റേയും ദേഹത്ത് വെറുതെ പോലും കൈവെക്കാന്‍ സമ്മതിക്കരുത്. ഒരോരുത്തനെയും പാഠം പഠിപ്പിക്കണം. ഇവന്റെ ശരീരത്തില്‍ ജന്മനാ കൊടുത്തിരിക്കുന്ന ഈ യന്ത്രമുണ്ടല്ലോ അത് നിഷ്‌ക്രിയമാക്കുകയാണ് വേണ്ടത്.’
ക്യാപ്പിറ്റല്‍ പനിഷ്മെന്റെന്നും പറഞ്ഞ് ഒരു സെക്കന്റുകൊണ്ട് അവനെ തൂക്കിക്കൊല്ലലല്ല ഞങ്ങളുടെ ആവശ്യം. ഒരു സ്ത്രീക്ക് നേരെ രൂക്ഷമായി നോക്കുന്നവനോ, വൃത്തികേടായി കൈവെക്കുന്നവനോ ഈ രാജ്യത്തിനി ജീവിച്ചിരിക്കണ്ട. അവന്‍ ഇനി ഒരു പെണ്ണിനേയും നോക്കരുത്. ഒരു പെണ്ണിനേയും അവന്‍ തൊടരുത്. അത്ര വേദനയോടു കൂടിയാണ് ഞാന്‍ പറയുന്നത്. ഈ പോരാട്ടം അവസാനം വരെ തുടരണം. ഇതിന് ഒരു പ്രതിവിധിയില്ലാതെ ഇതില്‍ നിന്നും പിന്മാറരുത് എന്നാണ് എന്റെ ഒരു ചെറിയ അപേക്ഷ.
‘ജെല്ലിക്കെട്ട്’എന്നത് ഒരു വിഭാഗം ജനതയുടെ മാത്രം ആവശ്യമായിരുന്നിട്ടുകൂടി സാധാരണക്കാരെല്ലാം ഒന്നിച്ച് നിന്ന് ശക്തമായി പോരാടിയപ്പോള്‍ സുപ്രീം കോടതിക്ക് വിധി മാറ്റേണ്ടിവന്നു. ഒരു രാജ്യത്തിന്റെ മുഴുവന്‍ സ്ത്രീ സുരക്ഷ’യുടെ നിയമ ഭേദഗതിക്കായി നമുക്കെന്തുകൊണ്ട് പോരാട്ടത്തിനിറങ്ങിക്കൂടാ? രാഷ്ട്രീയമില്ലാതെ, മതമില്ലാതെ,ജാതിയില്ലാതെ നമുക്കൊന്നിച്ചിറങ്ങിയാലോ…സ്ത്രീ ശക്തി എന്താണെന്ന് ഓരോ സ്ത്രീയും സ്വയം തിരിച്ചറിയണം. നിയമ പാലകരെ ബോദ്ധ്യപ്പെടുത്തണം. ഇനി വരുന്ന തലമുറയെങ്കിലും സുരക്ഷിതരാവണമെന്ന് ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.