കന്നട ജാനുവാകാന്‍ ഒരുങ്ങി ഭാവന

തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ ഹിറ്റായ ചിത്രമാണ് 96. വിജയ് സേതുപതി, തൃഷ എന്നിവരുടെ ജാനു, റാം എന്നീ കഥാപാത്രങ്ങള്‍ ഇപ്പോഴും സിനിമ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാണ് ഇപ്പോഴും. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ കന്നഡ റീമേക്ക് വരുന്നു. പ്രീതം ഗുബ്ബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ റീമേക്ക് വാര്‍ത്തയില്‍ മലയാള സിനിമ പ്രേമികള്‍ക്ക് കൗതുകമുണ്ടാക്കുന്നത് മലയാളിതാരം ഭാവനയാണ് 96ന്റെ കന്നഡ പതിപ്പില്‍ ജാനുവിന്റെ വേഷത്തില്‍ എത്തുന്നത് എന്നാണ്.

വിജയ് സേതുപതി അനശ്വരമാക്കിയ റാം എന്ന കഥാപാത്രമായി കന്നഡ താരം ഗണേഷും രംഗത്തെത്തും. 96 എന്നതിന് പകരം 99 എന്ന പേരിലാണ് കന്നഡയില്‍ ചിത്രം റീമേക്ക് ചെയ്യപ്പെടുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം ഭാവന വ്യക്തമാക്കിയത്. താനുമായി വളരെ അടുപ്പമുള്ള നടനാണ് ഗണേഷ് ഇതിന് പുറമെ പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്ന് പറയുമ്പോള്‍ അതൊരു മികച്ച ചിത്രമായിരിക്കുമെന്നുമറിയാമെന്നും ഭാവന പറഞ്ഞു. വരുന്ന വര്‍ഷത്തോടെയാകും ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നത്.

Latest
Widgets Magazine