ആരാണ് വില്ലന്‍ ?സുനില്‍ മൂന്നു മാസമായി ലാലിന്റെ ഡ്രൈവര്‍.പള്‍സര്‍ സുനിലിന്റെ മൊബൈലിലേക്ക് അവസാനം വിളിച്ചത് നിര്‍മ്മാതാവ് ആന്റോ ജോസഫ്;പുതിയവിവാദവുമായി മഞ്ഞ

തിരുവനന്തപുരം:ആരാണ് വില്ലന്‍ ?രക്ഷകന്‍ വില്ലനാകുമോ ? നടി ഭാവനയെ തട്ടിക്കൊണ്ടു പോയി അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ യഥാര്‍ത്ഥ പ്രതികള്‍ ആരെല്ലാം .നായകന്‍ വില്ലനാകുമോ ?സംശയങ്ങള്‍ സിനിമ കഥയെ വെല്ലുന്ന വിധത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. നടിയുടെ രക്ഷകനായി പ്രത്യക്ഷ്യപ്പെട്ട നടനും സംവിധായകനുമായ ലാലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തില്‍ ചില ബ്ളാകമെയില്‍ പത്രക്കാര്‍ രംഗത്ത് എത്തി .എവിടെ പണം കിട്ടുമോ അല്ലെങ്കില്‍ എവിടെ ബ്ളാക്മെയില്‍ ചെയ്താല്‍ പണം പിടുങ്ങാം എന്ന എന്ന പള്‍സ് മനസിലാക്കി ‘പത്ര രംഗത്തെ മാനസികരോഗിയുടെ പത്രത്തില്‍ ‘പുതിയ വാര്‍ത്തകള്‍ ജനിച്ചു .വിവാദ മഞ്ഞ പത്രം സ്ഥിരം അടിക്കുന്ന വാര്‍ത്തയുമായി ഭാവനയുടെ വാര്‍ത്തക്കും കഥകള്‍ മെനഞ്ഞു തുടങ്ങി.പിന്നില്‍ അന്യോഷണ ഉദ്യോഗസ്ഥരുടെ പേരും സൂചനയും നല്‍കി സ്ഥിരം ‘ബ്ലാകമെയ്യില്‍ തട്ടിപ്പിന്റെ പുതിയ മാനവും .കൂടെ വിവാദങ്ങളില്‍ എന്നും നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കൈകള്‍ കൂടി ചേര്‍ത്തു വെക്കാന്‍ വിവാദ മാനസിക രോഗി തന്ത്രപൂര്‍വം ശ്രമിക്കുന്നുണ്ട്.

സംഭവങ്ങളുടെ കഥകള്‍ വിവരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ചെയ്യപ്പെട്ടിരിക്കുന്നത് ഇങ്ങനെ :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമക്കഥപോലെ തന്നെ തട്ടിക്കൊണ്ടു പോകല്‍ പദ്ധതിയുടെ സൂത്രധാരനായ പള്‍സര്‍ സുനില്‍ നടിയുടെ മുന്‍ ഡ്രൈവറാണെന്നും പണി പോയതിന്റെ വൈരാഗ്യത്തില്‍ ആക്രമം നടത്തിയെന്നും ഒക്കെയുള്ള പ്രചാരണം തന്നെ അടിസ്ഥാന രഹിതം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍ ഡ്രൈവര്‍ എന്നതിനേക്കാള്‍ പ്രധാനം കഴിഞ്ഞ മൂന്നു മാസമായി സുനില്‍ ലാലിന്റെ ഡ്രൈവറാണ് എന്നതാണ്. ലാലിന്റെ വീടിനു മുന്‍പില്‍ നടിയെ ഇറക്കി വിട്ടതും ഈ ബന്ധം മൂലമാണ് എന്നാണ് സൂചന.

അതിനേക്കാള്‍ ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മറുനാടനുമായി പങ്കുവച്ചു. പള്‍സര്‍ സുനില്‍ ഭാവനയെ തട്ടിക്കൊണ്ടു പോയ ദിവസം പള്‍സര്‍ സുനിലിനെ വിളിച്ചവരില്‍ ആറു പേരും സിനിമാ മേഖലയുമായി അടുത്തം ബന്ധം ഉള്ളവരാണ് എന്നതാണ്. പള്‍സര്‍ സുനില്‍ മുങ്ങുന്നതിന് മുന്‍പ് പ്രമുഖ നിര്‍മ്മാതാവ് ആന്റോ ജോസഫ് ഫോണില്‍ വിളിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ മറുനാടനോടു പറഞ്ഞു.

ആന്റോയുടെ ഫോണ്‍ ലഭിച്ച ശേഷം പിന്നീട് സുനിലിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. രക്ഷപ്പെടാന്‍ സുനിലിനു നിര്‍ദ്ദേശം നല്‍കിയത് ആന്റോ ജോസഫ് ആണ് എന്ന നിഗമനത്തില്‍ നിര്‍മ്മാതാവിനെ ചോദ്യം ചെയ്യേണ്ടി വരുമെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ മറുനാടനോടു പറഞ്ഞു.

എന്നാല്‍ ലാല്‍ വിളിച്ചതിനെ തുടര്‍ന്ന് രാത്രിയില്‍ തന്നെ വീട്ടിലേക്ക് ചെന്നെന്നും അവിടെ വച്ച് ഒപ്പം ഉണ്ടായിരുന്ന പിടി തോമസ് എംഎല്‍എ പറഞ്ഞതു പ്രകാരമാണ് സുനില്‍ എവിടെ എന്നറിയാന്‍ വിളിച്ചതെന്നും ആണ് ആന്റോ ജോസഫ് പറഞ്ഞത് എന്നു വിവാദ പത്ജ്രം വെളിപ്പെടുത്തുന്നു. ‘ഒരു വിഷയം ഉണ്ടെന്നും ഇങ്ങോട്ടു വരണമെന്നും ലാല്‍ വിളിച്ച് പറഞ്ഞതു കൊണ്ടാണ് ഞാന്‍ അങ്ങോട്ട് പോയത്.martin

ഫ്ലാറ്റില്‍ നിന്ന് ഇറങ്ങി പോകും നേരം പി ടി തോമസിന്റെ വീട്ടില്‍ വെളിച്ചം കണ്ടതുകൊണ്ട് അദ്ദേഹത്തെ കൂടി കൂട്ടിയാണ് പോയത്. അവിടെ ചെന്ന് ഭാവനയുമായി സംസാരിച്ചപ്പോള്‍ എംഎഎല്‍എ ആണ് പറഞ്ഞത് സുനിലാണ് ഇതിന്റെ വില്ലന്‍ എന്ന്. അപ്പോള്‍ ഞാന്‍ വിളിച്ച് നീ എവിടെയാടാ എന്ന് ചോദിച്ചു. അവന്‍ പെട്ടെന്ന് ഫോണ്‍ വച്ചു. പിന്നെ വിളിച്ചിട്ട് കിട്ടിയില്ല’ – ഇങ്ങനെയാണ് ആന്റോ ജോസഫ് പറയുന്നത്.

അതേസമയം ഇരുവരെ ലാലിനെ ഈ വിഷയത്തില്‍ പൊലീസ് ചോദ്യം ചെയ്യാത്തതിന് എതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്. ഭാവന അഭിനയിക്കുന്ന ഹണി ബീ ടു വിന്റെ നിര്‍മ്മാതാക്കളായ ലാല്‍ ക്രിയേഷന്‍സ് നടി എന്നും ഭയപ്പാടോടെ കണ്ടിരുന്ന സൂപ്പര്‍ സ്റ്റാറുമായി ബന്ധമുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ള പള്‍സര്‍ സുനിലിനെ ഡ്രൈവറായി നിയോഗിച്ചതാണ് പ്രധാന വിമര്‍ശനത്തിന് കാരണം.

വിവേക ബുദ്ധിയോടെ സുനിലിനെ നടി ഒഴിവാക്കിയെങ്കിലും ലാല്‍ ക്രിയേഷന്‍സ് തുടര്‍ന്നും സേവനം ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ ലാല്‍ ക്രിയേഷന്‍സിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. ലാല്‍ ക്രിയേഷന്‍ ഉടമ എന്ന നിലയില്‍ ലാല്‍ സ്വാഭാവികമായി ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നാണ് നിയമ വിദഗ്ധരും പറയുന്നത്. എന്നാല്‍ ഭാവനയെ ആപത്തു സമയത്ത് രക്ഷിച്ചയാള്‍ എന്ന നിലയില്‍ പ്രചരിപ്പിച്ച് ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാകാന്‍ ഉന്നത സമ്മര്‍ദ്ദം തന്നെയുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.bhavana1

അതേസമയം പി ടി തോമസ് എംഎല്‍എ യാദൃച്ഛികമായി സംഭവ സ്ഥലത്ത് എത്തിയിരുന്നില്ലെങ്കില്‍ വിഷയം വെറും ഗുണ്ടാ ആക്രമണം ആയി മാറുമായിരുന്നു എന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. വിവരം അറിഞ്ഞ് ലാലിന്റെ വീട്ടിലേക്ക് പോയ ആന്റോ ജോസഫിന് ഒപ്പമാണ് പി ടി തോമസ് ലാലിന്റെ വീട്ടില്‍ എത്തിയത്.ഭാവനയുമായി സംസാരിച്ച പി ടി തോമസ് ഉടനടി പൊലീസില്‍ വിവരം അറിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തോമസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് പാഞ്ഞെത്തിയതും നടിയുടെ മൊഴി രേഖപ്പെടുത്തിയതും. അങ്ങനെ സംഭവിച്ചില്ലായിരുന്നു എങ്കില്‍ മുത്തൂറ്റ് പോള്‍ വധക്കേസ് പോലെ വെറും ഒരു ഗുണ്ടാ ആക്രമണ കേസായി ഇത് ഒതുങ്ങി തീരുമായിരുന്നു എന്നാണ് ‘റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് എന്നും പുതിയ വിവാദം പടച്ചു വിട്ട് വിവാദ പത്രക്കാരന്‍ അന്യോഷണ ഉദ്യോഗസ്ഥനെ വരെ ഞെട്ടിച്ചിരിക്കയാണ്.

Top