സ്വിസ് ബാങ്കിലുള്ളതെല്ലാം കള്ളപ്പണമല്ലെന്ന് അ​രു​ണ്‍ ജയ്റ്റ്‌ലി

ന്യൂഡൽഹി: സ്വിസ് ബാങ്കിലുള്ളതെല്ലാം കള്ളപ്പണമല്ലെന്നും പ്രതിപക്ഷം അടിസ്ഥാന വിവരങ്ങൾ മനസിലാക്കാൻ ശ്രമിക്കണമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 2017ൽ 50 ശതമാനം ഉയർന്ന് 7,000 കോടി  രൂപയായെന്നുള്ള സ്വിസ് നാഷണൽ ബാങ്ക് റിപ്പോർട്ടിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം അടിസ്ഥാന വിവരങ്ങളും യാഥാർഥ്യങ്ങളും മനസിലാക്കാൻ ശ്രമിക്കണമെന്നും
സർക്കാർ നടത്തിയ കള്ളപ്പണ വിരുദ്ധ നീക്കങ്ങളാണ് ഇപ്പോൾ വിവരങ്ങൾ വെളിപ്പെടുത്താൻ ഇടയാക്കിയതെന്നും ഫേസ്ബുക്ക് കുറിപ്പിൽ ജയ്റ്റ്‌ലി അവകാശപ്പെട്ടു.

സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യാക്കാരുടെ നിക്ഷേപം 2017ൽ 50 ശതമാനം ഉയർന്ന് 1.01 ബില്യണ്‍ സ്വിസ് ഫ്രാൻസ് (7000 കോടി രൂപ) ആയെന്ന് സ്വിസ് നാഷണൽ ബാങ്കാണ് വെളിപ്പെടുത്തിയത്. 2016ൽ ഇന്ത്യാക്കാരുടെ നിക്ഷേപം 4500 കോടിയായി കുറഞ്ഞിരുന്നു. എന്നാൽ, 2017ലെത്തിയപ്പോഴേക്കും 39 ശ തമാനം ഉയർന്നെന്നും 2014ലേതിനെ അപേക്ഷിച്ച് 50 ശതമാനത്തിന്‍റെ വർധനവാണെന്നും ബാങ്ക് വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നോട്ട് അസാധുവാക്കല്‍,  ജിഎസ്ടി എന്നീ നടപടികളിലൂടെ വിദേശത്ത് ഇന്ത്യക്കാർക്കുളള കള്ളപ്പണ നിക്ഷേപം കുത്തനെ കുറച്ചെന്ന കേന്ദ്ര സർക്കാർ പ്രചാരണത്തിനിടെയാണ് സ്വിസ് ബാങ്ക് റിപ്പോര്‍ട്ട് പുറത്തുവന്നത്.

Top