അരവിന്ദ് കേജ്‍രിവാളിനു തിരിച്ചടി!! മദ്യനയക്കേസിൽ കേജ്‍രിവാളിന്റെ ജാമ്യത്തിന് താൽക്കാലിക സ്റ്റേ

ന്യൂഡൽഹി : അരവിന്ദ് കേജ്‍രിവാളിനു തിരിച്ചടി..അരവിന്ദ് കെജ്‌രിവാളിൻ്റെ വിചാരണക്കോടതി നൽകിയ ജാമ്യം ഡൽഹി ഹൈക്കോടതി താൽക്കാലികമായ സ്റ്റേ അനുവദിച്ചു .ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ജാമ്യാപേക്ഷയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാരിൻ്റെ പഴയ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസ്.

അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു അവധിക്കാല കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വിധി . ജസ്റ്റിസുമാരായ സുധീർ കുമാർ ജെയിൻ, രവീന്ദർ ദുഡേജ എന്നിവരാണ് സ്റ്റേ ഓർഡർ പുറപ്പെടുവിച്ചത് ..കേജ്‌രിവാളിന്റെ ജാമ്യ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കേജ്‍രിവാളിനു ജാമ്യം അനുവദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജാമ്യം നൽകിയതിനെതിരെ എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ഹർജിയിൽ ഹൈക്കോതി അടിയന്തരമായി വാദം കേൾക്കും. ഹർജി പരിഗണിക്കുന്നതു വരെയാണു ജാമ്യം താൽക്കാലികമായി സ്റ്റേ ചെയ്തത്. ഈ ഹർജി തീർപ്പാകുന്നതുവരെ കേജ്‍രിവാളിനു ജയിൽ മോചിതനാകാൻ സാധിക്കില്ല

Top