ആര്യയുടെ എങ്ക വീട്ട് മാപ്പില്ലൈ അവസാന ഘട്ടത്തിലേക്ക്. ആരാധകരെ ഞെട്ടിച്ച് അപര്‍ണതി ഷോയില്‍ നിന്ന് എലിമിനേറ്റ് ആയി. നിലവില്‍ സൂസന്ന, അഗത, മലയാളിയായ സീതാ ലക്ഷ്മി എന്നിവരാണ് ഫൈനല്‍ റൗണ്ടില്‍ എത്തിയിരിക്കുന്നത്. മൂന്ന് പെണ്‍കുട്ടികളും മെഹന്തിയിട്ട് വിവാഹ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ഇവരുടെ കുടുംബാംഗങ്ങളെ കൂടാതെ നടിമാരായ വരലക്ഷ്മി, കികി വിജയ് എന്നിവരും പങ്കെടുത്തു. എലിമിനേറ്റ് ആയ അപര്‍ണതി ആര്യയോടും അവതാരക സംഗീതയോടും ബഹളം വെച്ചു. ആര്യയോടൊപ്പം തനിച്ച് സംസാരിക്കാന്‍ സംഗീത അപര്‍ണതിക്ക് അവസരം നല്‍കി. എന്തുകൊണ്ടാണ് എന്നെ നിങ്ങള്‍ക്ക് ഇഷ്ടമല്ലാത്തത്, എന്തുകൊണ്ട് ഞാന്‍ നിന്റെ ഭാര്യയായി കൂടാ, എന്തിനാണ് എന്നെ എലിമിനേറ്റ് ആക്കിയത് എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ആര്യയോട് അപര്‍ണതി ചോദിച്ചു. പിന്നീട് ഈ വിഷയത്തില്‍ സംഗീത ഇടപെട്ടു. ഷോയുടെ നിയമങ്ങളും ആര്യയുടെ മാനസികാവസ്ഥയും സംഗീത അപര്‍ണതിയെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഒന്നും കേള്‍ക്കാന്‍ അപര്‍ണതി തയാറായില്ല. ഇത്രയും പറഞ്ഞിട്ടും നിനക്ക് മനസ്സിലായില്ലെങ്കില്‍ നിന്റെ പക്വതയില്ലായ്മയാണ് കാരണമെന്നും ഇതുകൂടിയായിരിക്കും നീ എലിമിനേറ്റാകാന്‍ കാരണമെന്നും സംഗീത ദേഷ്യത്തോടെ പറഞ്ഞു. ആര്യ വീണ്ടും അപര്‍ണതിയോട് സംസാരിക്കുകയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. ഇക്കാര്യം പ്രേക്ഷകരോട് ആര്യ പറയുക മാത്രമാണ് ചെയ്തത്. അതിന്റെ ക്ലിപ്പുകള്‍ ഒന്നും പുറത്തുവിട്ടില്ല.
https://youtu.be/m671dsFCw0Y