റാഗി ഉണ്ടയും നിലകടലയും പുളിയും ചേര്‍ത്ത ചോറ്; ചിന്നമ്മ അഴിക്കുള്ളില്‍ പാടുപെടുന്നു

ബംഗലുരൂ: അഴിക്കുള്ളിലായ ശശികല നടരാജന് ഉറക്കമില്ലാ രാത്രികള്‍. കഴിക്കാന്‍ റാഗി ഉണ്ടകള്‍ നല്‍കിയതോടെ മറ്റെന്തിങ്കിലും വേണമന്നാണ് ചിന്നമ്മയുടെ ആവശ്യം. സാധാരണ തടവുകാര്‍ക്കുള്ള സൗകര്യങ്ങള്‍ മാത്രമാണ് ശശികലയ്ക്കു നല്കുന്നത്.

രാത്രിഭക്ഷണത്തിനു റാഗിയുണ്ട കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ സഹോദരഭാര്യ ഇളവരശി ഇടപെടുകയും പ്രമേഹത്തെ തുടര്‍ന്നുള്ള മോശം ആരോഗ്യസ്ഥിതി മറക്കരുതെന്നു പറഞ്ഞ് അനുനയിപ്പിക്കുകയുമായിരുന്നു. ജയിലിലെ സൗകര്യങ്ങളെക്കുറിച്ച് പരാതി പുറത്തു പറഞ്ഞില്ലെങ്കിലും അവര്‍ സന്തുഷ്ടയല്ലെന്നാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. രാവിലെ പ്രഭാതസവാരിക്കൊപ്പം യോഗ ചെയ്യാനും അധികൃതര്‍ അനുവദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ ശശികലയ്ക്കും ഇളവരശിക്കും കഴിക്കാന്‍ നല്കുന്നത് കന്നഡ ഭക്ഷണമായ പുളിയും നിലക്കടലയും ചേര്‍ത്ത ചോറാണ്. കര്‍ണാടകക്കാരുടെ ഇഷ്ടഭക്ഷണമാണിത്. കാര്യമായി ഭക്ഷണം കഴിക്കാന്‍ ശശികല തയാറായതുമില്ല. അതേസമയം, ശശികലയ്ക്കു പ്രത്യേക സൗകര്യങ്ങളൊന്നും നല്‍കിയിട്ടില്ലെന്നു ജയില്‍ ഡിജിപി എച്ച്.എന്‍. സത്യനാരായണ അറിയിച്ചു. എന്നാല്‍ കട്ടില്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന

Top