പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ആശാറാം ബാപ്പുവിന് 4ജി ഫോണ്‍

asaram

ജോധ്പൂര്‍: ജയിലില്‍ കഴിയുന്ന ആശാറാം ബാപ്പുവിന് ജയിലില്‍ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആശാറാം ബാപ്പു 4ജി സ്മാര്‍ട്ട്ഫോണാണ് ഉപയോഗിക്കുന്നത്. ആശാറാം ബാപ്പുവിന്റെ കൈയില്‍ നിന്നും 4ജി സ്മാര്‍ട്ട്ഫോണ്‍ പിടികൂടി.

ജോധ്പൂര്‍ ജയിലില്‍ കഴിയുന്ന ആസാറാം ബാപ്പുവിന് ഫോണ്‍ എങ്ങനെ ലഭിച്ചുവെന്നതിനെ കുറിച്ച് വ്യക്തമല്ല. അതിരാവിലെ ജയിലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ജയില്‍ വാര്‍ഡന്‍ ജയ്റാമാണ് ഫോണ്‍ കണ്ടെത്തിയത്. ജയലിനുള്ളില്‍ വെച്ച് ഫോണില്‍ ആസാറാം ബാപ്പു ആരോടോ സംസാരിക്കുന്നത് കണ്ട ജയ്റാം ഫോണ്‍ പിടികൂടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെങ്കിലും ഇത് പുറത്താരോടും പറയരുതെന്ന് ജയ്റാമിനെ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സംഭവം മാധ്യമങ്ങള്‍ അറിഞ്ഞതോടെ വാര്‍ത്തയായി. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ജയില്‍ അധികൃതരോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോ തയ്യറായില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2013 മുതല്‍ ആസാറാം ജോധ്പൂര്‍ ജയിലില്‍ കഴിയുകയാണ്. ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചതിനും അനധികൃതമായി തടങ്കലില്‍ വെച്ചതിനും ആസാറാം ബാപ്പുവിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

Top