
സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതവും വിശ്വാസ്യത അര്‍പ്പിക്കാവുന്നതുമായ തൊഴില്‍ മേഖലയാണ് സിനിമ മേഖലയെന്നും ആശാ ശരത്ത്. ഒരു അഭിമുഖത്തിനിടെയാണ് മലയാള സിനിമ മേഖലയെ ആശാ ശരത്ത് പ്രശംസിച്ചത്. സ്ത്രീകള്‍ക്ക് അവരെ സ്വയം സംരക്ഷിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണമെന്നും ആശാ തുറന്നടിച്ചു. താന്‍ അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് വളരെയധികം സുരക്ഷിതത്വം ലഭിച്ചത് മലയാള സിനിമ രംഗത്ത് നിന്നുമാണെന്നും ആശാ ശരത്ത് വ്യക്തമാക്കി.
അതെ സമയം പ്രമുഖ നടിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും ദുഖങ്ങള്‍ക്കും തനിക്കും വിഷമമുണ്ടെന്നും ആശാ ശരത്ത് പ്രതികരിച്ചു. നമുക്ക് താല്പര്യമില്ലാത്ത വിഷയത്തെ കുറിച്ച് സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ നമ്മള്‍ തിരിച്ച് ശക്തമായി പ്രതികരിക്കണമെന്നും ആശാ ശരത്ത് പറഞ്ഞു.