Connect with us

fb post

യോനിയെന്നും മുലയെന്നും ആര്‍ത്തവമെന്നും സ്വയംഭോഗമെന്നും സെക്സ് എന്നുമൊക്കെ കേള്‍ക്കുമ്പോളുണ്ടാവുന്ന ഈ കുരുപൊട്ടലുകള്‍ ഇല്ലാതാവുന്ന കാലത്തോളം ഇതൊക്കെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കണം

Published

on

കൊച്ചി: സെക്‌സിനെ കുറിച്ചും സ്വയം ഭോഗത്തെ കുറിച്ചുമെല്ലാം തുറന്നെഴുതുകയും പറയുകയും ചെയ്യുന്ന പുതിയ തലമുറയെ വല്ലാത്തൊരു ഞെട്ടലോടെയാണ് സോഷ്യല്‍ മീഡിയ പോലും കാണുന്നത്. പെണ്‍കുട്ടികള്‍ പോലും സ്വയം ഭോഗത്തെ കുറിച്ച് തുറന്നെഴുതുന്നത് പലരെയും വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്..ഈ കുരുപൊട്ടല്‍ കാരെ കുറിച്ച് എഴുതുകയാണ് സൂസന്‍ ആശ സൂസന്‍

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

സ്ത്രീകള്‍ അവരുടെ ലൈംഗിക അറിവുകളും അനുഭവങ്ങളും പങ്കുവെയ്‌ക്കേണ്ടതുണ്ടോ? ലൈംഗിക വിദ്യാഭ്യാസം മാത്രമല്ലേ ആവശ്യമുള്ളൂ? കുറച്ചു ദിവസങ്ങളായി ഉയരുന്ന ചോദ്യമാണിത്.

എട്ടാം ക്ലാസ്സില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ പടം വരച്ചു ബുക്കിലുള്ളത് വള്ളിപുള്ളി വിടാതെ വിവരിച്ചെഴുതി പഠനത്തില്‍ മുന്നില്‍ നിന്നിരുന്ന പെണ്‍കുട്ടി അവളുടെ പതിനെട്ടാമത്തെ വയസ്സില്‍ അമ്മയാവാന്‍ തയ്യാറെടുത്തപ്പോള്‍ ഉയര്‍ന്ന ചോദ്യങ്ങളില്‍ ചിലതു താഴെ കൊടുക്കുന്നു. ഇപ്പോഴെന്താ പീരിയഡ്‌സ് ആവാത്തത്? കുഞ്ഞ് എങ്ങനെയാണ് പുറത്തു വരിക? വീര്‍ത്തു വരുന്ന വയറിനെ ഓരോ ദിവസം ഇപ്പൊ പൊട്ടുമോന്ന് ഭയന്നും, ഉന്തി വരുന്ന പതുപതുത്ത പൊക്കിള്‍ നോക്കിയിട്ട് ഇനി ഇതിലൂടെയാവുമോ വരുന്നതെന്നും തുടങ്ങി ഒരു നൂറു കൂട്ടം സംശയങ്ങളായിരുന്നു.

ഒരു പെണ്‍കുട്ടി അവളുടെ ശരീരത്തെയും ചിന്തകളെയും രൂപീകരിക്കേണ്ടത് ഭര്‍ത്താവിനും കെട്ടിക്കേറി ചെല്ലുന്ന വീടിനും വേണ്ടി മാത്രമാണെന്ന് ചുറ്റിലുമുള്ളവര്‍ അവളെ കൂടെ കൂടെ ബോധ്യപ്പെടുത്തുമ്പോള്‍, എങ്ങനെ നന്നായി പാചകം ചെയ്യാം, ദേഷ്യപ്പെടാതെ എത്ര സങ്കടം വന്നാലും അതിനെയെങ്ങനെ ഉള്ളിലൊതുക്കാം തുടങ്ങിയവയില്‍ കവിഞ്ഞു സ്വന്തം ശരീരത്തെയോ ലൈംഗികതയെയോ കുറിച്ചു ചിന്തിക്കാനേ ശ്രമിച്ചിട്ടില്ലാത്ത കാലങ്ങള്‍.

മൂന്നര കൊല്ലം മുന്നേ ഇസ്രയേലില്‍ വരുമ്പോഴാണ് പ്രവാസത്തിന്റെ വിരസത മാറ്റാന്‍ ഫേസ്ബുക്കും അതില്‍ കുറേ കുഞ്ഞു കുഞ്ഞു ക്ലോസ്ഡ് ഗ്രൂപ്പുകളിലുമൊക്കെ ചേരുന്നത്. സ്ത്രീവിരുദ്ധ തമാശകളില്‍ പൊട്ടിച്ചിരിച്ചും, സദാചാരത്തെ പൊതിഞ്ഞു പിടിച്ചും പുരുഷൂസിന്റെ മുന്നില്‍ നല്ല കുട്ടിയായി, പൊതുബോധം ആഗ്രഹിക്കുന്ന രീതിയിലുള്ള മറുപടികള്‍ പറഞ്ഞും, പിന്നിട്ട വഴികളെ അതേപോലെ അനുകരിച്ച് ഒരുവര്‍ഷം ഒതുങ്ങിക്കൂടി നടന്നു. രണ്ടു കൊല്ലം മുന്നെയാണ് ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിനെ കണ്ടുപിടിക്കുന്നതും മതത്തെ വിമര്‍ശനാത്മകമായി കാണാന്‍ തുടങ്ങുന്നതും, മതം സ്ത്രീയുടെ ശവക്കല്ലറയാണെന്നു ബോധ്യപ്പെടുന്നതും. യുക്തിയില്ലാത്ത എല്ലാത്തരം അശാസ്ത്രീയതയെയും കുഴിച്ചു മൂടിയപ്പോളാണ് അന്നോളം ശരിയെന്നു കരുതിയിരുന്ന പലതും തെറ്റാണെന്നും, പാപബോധത്തില്‍ നിന്നും തെറ്റെന്നു കരുതിയിരുന്ന പലതും തെറ്റുകളല്ലായിരുന്നുവെന്നും മനസ്സിലായത്.

വീണ്ടും ഒന്നര കൊല്ലം മുന്നേ ഡേറ്റിങ് ഗ്രൂപ്പിലും ലൈംഗിക അറിവും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന ഗ്രൂപ്പിലും വന്നപ്പോഴാണ് ലൈംഗികതയെക്കുറിച്ചുള്ള ‘ഞെട്ടിക്കുന്ന’ പല കാര്യങ്ങളും അറിയുന്നത്. അതിലൊന്നായിരുന്നു സ്ത്രീകളും സ്വയംഭോഗം ചെയ്യുമെന്ന അറിവ്. ലൈംഗിക സുഖം എന്നതൊക്കെ പുരുഷനു മാത്രം അനുഭവപ്പെടുന്ന ഒന്നാണെന്നും, അതിനു സഹകരിക്കേണ്ട, അല്ലേല്‍ അവനെ സന്തോഷിപ്പിക്കേണ്ട ബാധ്യത ഉള്ളവള്‍ മാത്രമാണ് സ്ത്രീയെന്നും ധരിച്ചിരുന്നയെനിക്ക് പലതുമറിയുമ്പോ അതിശയവും ഒപ്പം സങ്കടവുമായിരുന്നു.

സെക്സ് പൊസിഷനുകള്‍ ഇത്രയുമൊക്കെ ഉണ്ടെന്നും അതൊക്കെ സ്ത്രീയ്ക്ക് കൂടി ആഘോഷമാക്കാനുള്ളതാണെന്നു പോലും അറിയാതെ വീട്ടു ജോലികളെല്ലാം തീര്‍ത്തു നടുവൊന്നു കട്ടിലിലേക്ക് ചേര്‍ത്തു നിവര്‍ത്തിയാല്‍ മതിയെന്നു കരുതുമ്പോ ആര്‍ക്കോ വേണ്ടിയെന്നോണം വീണ്ടും വേദനയും വെറുപ്പും കടിച്ചമര്‍ത്തി ശരീരം കുലുങ്ങിത്തീര്‍ത്തു കടമ നിര്‍വഹിച്ച ദീര്‍ഘനിശ്വാസത്തില്‍ ഇനിയെങ്കിലും ഉറങ്ങാമെന്നു കരുതുമ്പോളാവും കുഞ്ഞെണീക്കുക. ശരീരത്തിന്റെ തളര്‍ച്ചയില്‍ അവിടെത്തന്നെ കിടത്തി താരാട്ടുമ്പോള്‍ ‘അവിടെ കിടത്തി മൂളിച്ചു ബാക്കിയുള്ളവരുടെ കൂടി ഉറക്കം കളയല്ലേയെന്ന’ ആക്രോശത്തില്‍ ശരീരത്തിന്റെ തളര്‍ച്ചയൊക്കെ പാടേ മറന്ന് അതിനെ എടുത്തു ഹാളിലേക്കും അതു മറ്റു മുറികളിലുള്ളവര്‍ക്ക് ശല്യമാവുമല്ലോ എന്നോര്‍ത്ത് അവിടെ നിന്നും അടുക്കളയിലേക്കും തള്ളപ്പൂച്ച കുഞ്ഞുങ്ങളെ ഇല്ലം മാറ്റുമ്പോലെ മാറ്റി മാറ്റി ആട്ടിയും പാടിയും അതിനെ ഉറക്കി ശ്വാസം പോലെ വിടാതെ കിടത്തി ആഴത്തില്‍ ഒന്നുറങ്ങാതെ നേരം വെളുപ്പിക്കുന്ന എത്രയെത്ര സ്ത്രീകള്‍!

പാഠപുസ്തകങ്ങള്‍ അടച്ചതില്‍ പിന്നെ വല്ലപ്പോഴും മറച്ചു നോക്കുന്ന പത്രങ്ങളും ബൈബിളും മാത്രം വായിച്ചിരുന്ന, ഒരു കഥപുസ്തകം പോലും വായിക്കാത്ത, വീട്ടു സാധനത്തിന്റെ ലിസ്റ്റ് ഇടാന്‍ മാത്രം പേപ്പറും പേനയും കൈയിലെടുത്തിരുന്ന എനിക്ക് അല്പമെങ്കിലും വെളിച്ചം കിട്ടിയത് അറിവുള്ളവര്‍ അവരുടെ അറിവുകളും അനുഭവങ്ങളും പങ്കു വെയ്ക്കുന്ന ഫേസ്ബുക്കും, ബ്ലോഗ്ഗുകളും വായിച്ചു മാത്രമാണ്. യാതൊരു അക്കാദമിക്ക് അറിവുമില്ലാത്ത ഞാനൊക്കെ അനുഭവത്തില്‍ നിന്ന് മാത്രം ഓരോന്നു കുറിക്കുന്നത് എന്നെപ്പോലെയുള്ള നിരവധി സ്ത്രീകള്‍ നമ്മുടെ നാട്ടിലുണ്ടെന്ന സത്യം മറ്റാരെക്കാളും എനിക്ക് മനസ്സിലാവുന്നതു കൊണ്ടാണ്. ആ തിരിച്ചറില്‍ നിന്നാണ് ഇന്നുമിതു പറയുന്നത്; സകല പ്രിവിലേജിന്റെയും മുകളിലിരുന്ന് ഇതൊക്കെ തീര്‍ത്തും സ്വകാര്യതയല്ലേ എന്ന് ചോദിക്കുന്നവരോട് ഞാന്‍ വീണ്ടും പറയുന്നു ‘സ്ത്രീ ലൈംഗികതയെ കുറിച്ച് ആണത്ത ബോധത്തില്‍ നിന്നും അവന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള കാല്പനിക വിവരണമല്ല വേണ്ടത്, അതു പറയാന്‍ സ്ത്രീയ്ക്കാണ് അവകാശം. തന്റെ ഇഷ്ട്ടങ്ങള്‍ തിരിച്ചറിയാനും അത് ഡിമാന്റ് ചെയ്യാനും അവള്‍ക്ക് അവകാശമുണ്ടെന്ന ബോധ്യം കിട്ടണമെങ്കില്‍ ഇത്തരം തുറന്ന് പറച്ചിലുകളും അനുഭവങ്ങളും അത്യാവശ്യമാണ്.

ലൈംഗികതയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ തലയിടുന്ന പെണ്ണിനെ ‘വെടിയായി’ കണ്ട് അവള്‍ക്ക് വിലയിടുന്ന പുരുഷുവിന്റേയും, ഇതൊക്കെ ഒളിച്ചിരുന്നു വായിക്കുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നു കരുതുന്ന കുലീനമഹിളകളുടെയും തലമുറ അന്യം നില്‍ക്കേണ്ടതുണ്ട്. അതിനു തുറന്നെഴുതാന്‍ ആര്‍ജ്ജവമുള്ള ‘നട്ടെല്ലുള്ള’ സ്ത്രീകളതു തുടരണം. ഉറപ്പിച്ചുച്ചരിക്കാന്‍ അറച്ചിരുന്ന ആര്‍ത്തവം എന്ന വാക്ക് എങ്ങനെ സാധാരണമായോ അതുപോലെ ആവേണ്ട ഒന്നാണ് ലൈഗികതയും രാത്രി സഞ്ചാരവുമെല്ലാം. യോനിയെന്നും, മുലയെന്നും, ആര്‍ത്തവമെന്നും, സ്വയംഭോഗമെന്നും, സെക്സ് എന്നുമൊക്കെ കേള്‍ക്കുമ്പോളുണ്ടാവുന്ന ഈ കുരുപൊട്ടലുകള്‍ ഇല്ലാതാവുന്ന കാലത്തോളം ഇതൊക്കെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കണം.

അറിവും അനുഭവവും പങ്കുവെയ്ക്കാന്‍ ധൈര്യം കാണിക്കുന്ന പെണ്‍കുട്ടികളോട് ഒന്നേ പറയാനുള്ളൂ ‘പുരുഷാധിപത്യ സമൂഹത്തില്‍ നിന്ന് നീയാഗ്രഹിക്കുന്നതെന്തും നിനക്കും നിന്റെ പിന്നാലെ വരുന്നവര്‍ക്കും കിട്ടണമെങ്കില്‍ നീ പൊതുബോധത്തോട് യുദ്ധം ചെയ്തേയത് നേടാനാവൂ, മുറിവുകള്‍ ഒരുപാട് ഏറ്റേക്കും, കൂട്ടത്തില്‍ നിന്നു പോലും കുത്തേല്‍ക്കും, പക്ഷേ തളരരരുത്. നിങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തിന് സ്ത്രീനവോദ്ധാനത്തിന്റെ വ്യക്തമായ അജണ്ടയുണ്ടാവണം. അതിനു വേണ്ടി ശബ്ദിക്കാന്‍ ധൈര്യം കാണിക്കുന്ന ഓരോ സ്ത്രീകളും ബഹുമാനത്തില്‍ ചാലിച്ച അഭിനന്ദത്തിന്റെ കൈയടികള്‍ അര്‍ഹിക്കുന്നു .

Advertisement
Kerala43 mins ago

124 അസംബ്ലി മണ്ഡലങ്ങളില്‍ യുഡിഫ് ആധിപത്യം..!! ഇടത് മുന്നണി തകര്‍ന്നടിഞ്ഞു

National6 hours ago

പ്രിയങ്ക ബിജെപിയെ വിജയിപ്പിക്കുന്ന ഘടകമായി..!!! യുപിയില്‍ നടന്നത് ഇങ്ങനെ

fb post6 hours ago

തിരഞ്ഞെടുപ്പിലെ താരം രമ്യ ഹരിദാസ്, ദീപ നിഷാന്തിന് ഒരു ഷോഡ നാരങ്ങാവെള്ളം: തെരഞ്ഞെടുപ്പ് ഫലത്തെ ബന്യാമിന്‍ നിരീക്ഷിക്കുന്നത് ഇങ്ങനെ

Crime11 hours ago

മലബാറിൽ ആക്രമണം !!!ഒഞ്ചിയത്ത് ആര്‍.എം.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്

News11 hours ago

പൊന്നാനിയിൽ ഇ.ടി. മുഹമ്മദ്​ ബഷീർ വിജയക്കൊടി പാറിച്ചു

Kerala12 hours ago

കുമ്മനത്തെ തുണച്ചില്ല;ശശി തരൂർ വിജയിച്ചു.തകര്‍ന്നടിഞ്ഞ് ബിജെപി!!

Kerala22 hours ago

പാര്‍ട്ടിക്ക് മീതെ പറന്ന പി ജയരാജന് ഇനി രാഷട്രീയ വനവാസമോ?

National23 hours ago

ബിജെപിക്ക് മാത്രം 301 സീറ്റുകള്‍; പ്രതിപക്ഷമില്ലാത്ത ഭരണം വരും

National1 day ago

രാജ്യത്ത് മോദി തരംഗം..!! സത്യപ്രതിജ്ഞ തീയ്യതി പ്രഖ്യാപിച്ചു

Kerala1 day ago

രാഹുലിന് വയനാട്ടില്‍ റെക്കോഡ് ഭൂരിപക്ഷം; മറി കടന്നത് ഇ അഹമ്മദിന്റെ റെക്കോഡ്

mainnews2 weeks ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment3 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News3 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized2 weeks ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews1 week ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized7 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime3 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment3 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

Trending

Copyright © 2019 Dailyindianherald