ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് പിന്നാലെ ജെ.എന്‍.യുവില്‍ പ്രക്ഷോഭം ആളിക്കത്തവെ മൗനം പാലിക്കുന്ന കേരളത്തിലെ ക്യാമ്പസുകളോട് ഉണരാന്‍ സംവിധായകന്‍ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിക് അബുവിന്റെ പ്രതികരണം.
ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘നിശബ്ദമായിരിക്കുന്ന കേരള ക്യാമ്പസുകളെ, ഹൈദരാബാദും ഡല്‍ഹിയും പൂനെയും നിങ്ങളുടെ മൗനത്തെ മുറിക്കുന്നില്ലെങ്കില്‍ നമ്മുടെ തോല്‍വി പൂര്‍ണമാണ്’..
ഏത് രാഷ്ട്രീയ വിഷയത്തിലും തന്റെ നിലപാട് ഉയര്‍ത്തി പിടിക്കുന്നയാളാണ് മഹാരാജാസിലെ പഴയ എസ്എഫ്‌ഐ സഖാവ് കൂടിയായ ആഷിക് അബു.മന്ത്രി മാണിക്ക് എന്റെ വക അഞ്ഞൂറ് എന്ന ആഷികിന്റെ പോസ്റ്റ് പിന്നീട് ഏറെ വൈറലായിരുന്നു.എപ്പോഴും ഇടതുപക്ഷ നിലപാടുള്ള ആഷിക് സംഘപരിവാറില്‍ നിന്നും നല്ല എതിര്‍പ്പ് നേരിടുന്ന കലാകാരന്‍ കൂടിയാണ്.