കൊച്ചി: കൈരളി ചാനലിനേയും അവതാരകന്‍ ജോണ്‍ ബ്രിട്ടാസിനേയും വിമര്‍ശിച്ചുകൊണ്ട് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. ബലാത്സംഗിയെ പ്രണയിക്കുന്ന ഇരയുടെ ചിന്തകള്‍ ആസ്പദമാക്കി കവിത രചിച്ച സാം മാത്യുവിനെയും അതിനെ പ്രോത്സാഹിപ്പിച്ച അവതാരകനായ ജോണ്‍ ബ്രിട്ടാസിനേയുമാണ് ആഷിക് അബു രൂക്ഷമായി വിമര്‍ശിച്ചത്.
”എല്ലാവിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടാ വിഡ്ഢി കവി. ബ്രിട്ടാസ്, മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം ഇനിയും കൈരളിയില്‍ നിന്ന് ഈ ജനത പ്രതീക്ഷിക്കുന്നു.” എന്നാണ് ഫേസ്ബുക്കിലൂടെ ആഷിക് അബു രൂക്ഷമായി പരിഹസിച്ചത്.
ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ.ബി. ജങ്ഷന്‍ എന്ന പരിപാടിയിലാണ് ബലാല്‍സംഗിയെ പ്രണയിക്കുന്ന ഇരയെക്കുറിച്ചുള്ള കവിത സാം മാത്യു പാടിയത്. ഇതിനെ പ്രോത്സാഹിപ്പിച്ച ബ്രിട്ടാസിനെയും കൈരളി ടി.വിയേയും കവി സാം മാത്യുവിനേയുമാണ് ആഷിക് അബു വിമര്‍ശിക്കുന്നത്.
അബുവിന്റെ പോസ്റ്റ്
എല്ലാ വിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടൊ വിഡ്ഢികവി ? ബ്രിട്ടാസ്, മനസികരോഗികളുടെ ആത്മാവിഷ്ക്കാരം ഇനിയും കൈരളിയിൽ നിന്ന് ഈ ജനത പ്രതീക്ഷിക്കുന്നു !