ഇരയായ നടിയ്ക്ക് എതിരെയുള്ള നിലപാടുകൂടിയാണിത്; ലാല്‍ ജോസിനെതിരെ ആഞ്ഞടിച്ച് ആഷിക് അബു

കൊച്ചി:കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ തള്ളിപ്പറയുന്ന വിധത്തിൽ പ്രതിയായി ജയിലിൽ കഴിയുന്ന ദിലീപിനെ പിന്തുണച്ച പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസിനെതിരെ ജനരോഷം അതിശക്തമാകുന്നു .ഒടുവിൽ നിര്‍മാതാവും സംവിധായകനുമായ ആഷിക് അബുവും ലാൽ ജോസിനെതിരെ രംഗത്ത് വന്നു.. ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിന് ലഭിച്ച ജനപ്രീതി ജനകീയ കോടതിയുടെ വിജയമാണെന്ന രീതിയിലുള്ള ലാല്‍ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് യുവസംവിധായകനായ ആഷികിനെ ചൊടിപ്പിച്ചത്. രാമലീല റിലീസ് ചെയ്ത സമയത്ത് തിയറ്റര്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്യുന്ന അതേ അമിതാവേശവും പക്വത ഇല്ലായ്മയുമാണ് ലാല്‍ ജോസിന്റെ അഭിപ്രായ പ്രകടനത്തിലും കാണാനാകുന്നതെന്ന് ആഷിക് അബു പറയുന്നു.

‘ദിലീപേട്ടനുമായുള്ള ബന്ധംവച്ചാകാം അദ്ദേഹം അങ്ങനെയൊരു പോസ്റ്റ് ഫേസ്ബുക്കില്‍ ചെയ്തത്. എന്നാല്‍ ഇത് സിനിമയല്ല യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടാണ് അത് വലിയ ചര്‍ച്ചയുമായത്. ഒന്നും ആലോചിക്കാതെ അമിതാവേശത്തില്‍ എടുത്തൊരു തീരുമാനമായിപ്പോയി ഇത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തൊരു കാര്യമാണ് ലാലുചേട്ടന്‍ ചെയ്തത്. ആഷിക് അബു പറഞ്ഞു. ദിലീപിന്റെ വിജയമാണ് ഈ സിനിമയ്ക്ക് നേട്ടമായതെന്ന് ചിന്തിക്കുന്ന ഒരുകൂട്ടം വിഭാഗമുണ്ട്. അവര്‍ വസ്തുതകളെ കാണാന്‍ തയ്യാറാകുന്നില്ല. എന്താണ് ഇവിടെ നടന്നത് എന്നതിന്റെ ഗൗരവമാണ് ഈ ആഘോഷങ്ങള്‍ ഇല്ലാതാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരം വികാരപ്രകടനങ്ങള്‍ കെടുത്തി കളയുന്നത് ആ കേസിന്റെ പ്രാധാന്യത്തെയാണ്. ഈ സംഭവത്തില്‍ ഇരയായ നടിക്കെതിരെ എടുക്കുന്ന നിലപാട് കൂടിയാണ് ഇത്തരം അഭിപ്രായങ്ങള്‍. കുരുന്നുകളോട് പോലും ഇത്തരം ചിന്തകള്‍ വച്ച് പുലര്‍ത്തുന്ന ആളുകളുടെ മനോഭാവം തന്നെയാണ് ഈ ആള്‍ക്കൂട്ടങ്ങളും കാണിക്കുന്നത്. അതില്‍ വളരെ വേദന തോന്നുന്നു. ഈ കേസിന്റെ ഗൗരവം മുഴുവന്‍ നഷ്ടപ്പെടുകയും സിനിമാതിരക്കഥ പോലെ മുന്നോട്ട് പോകുകയും ചെയ്യുന്നു. ആഷിക് അബു പറഞ്ഞു. സ്വകാര്യ ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ് ആഷിക് അബു ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.

Top