ഏഷ്യൻ ഗെയിംസ്: കനോയിങ്ങിൽ ഇന്ത്യക്ക് വെങ്കലം

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ കനോയിങ്ങിലൂടെ പത്താം ദിവസത്തെ മെഡല്‍ നേട്ടത്തിന് തുടക്കമിട്ട് ഇന്ത്യ. പുരുഷന്മാരുടെ കനോയിങ് 1000 മീറ്ററില്‍ അര്‍ജുന്‍ സിങ്, സുനില്‍ സിങ് സലാം എന്നിവരാണ് മെഡല്‍ നേടിയത്. 3.53 സെക്കന്‍ഡിലാണ് ഇരുവരും ഫിനിഷ് ചെയ്തത്. 3.43 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഉസ്‌ബെകിസ്താന്‍ ടീം സ്വര്‍ണവും 3.49 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കസഖ്‌സ്താന്‍ വെള്ളിയും നേടി.

13 സ്വര്‍ണവും 24 വെള്ളിയും 24 വെങ്കലവുമായി ഇന്ത്യ പോയിന്റ് ടേബിളില്‍ നാലാമത് തുടരുകയാണ്. 150 സ്വര്‍ണവും 81 വെള്ളിയും 42 വെങ്കലവും നേടി ആതിഥേയരായ ചൈനയാണ് മുന്നില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top