ഏഷ്യന്‍ ഗയിംസില്‍ മെഡല്‍ നേട്ടവുമായി പതിനഞ്ചുകാരന്‍; ഡബിള്‍ ട്രാപ്പ് ഷൂട്ടിങ്ങില്‍ ഷാര്‍ദുല്‍ വിഹാന്‍ സ്വന്തമാക്കിയത് വെള്ളി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ തിളക്കം. പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പ് ഷൂട്ടിങ്ങില്‍ 15-കാരന്‍ ഷാര്‍ദുല്‍ വിഹാന്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. നാലു സ്വര്‍ണവും നാലു വെള്ളിയും ഒന്‍പത് വെങ്കലവുമടക്കം ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി.

15 വയസുമാത്രമാണ് ഷാര്‍ദൂല്‍ വിഹാന് പ്രായം. യോഗ്യതാ റൗണ്ടില്‍ ഒന്നാമതായാണ് ഷാര്‍ദൂല്‍ ഫിനിഷ് ചെയ്തിരുന്നത്. ടെന്നിസ് വനിതാ സിംഗിള്‍സില്‍ അങ്കിതാ റെയ്‌ന വെങ്കല മെഡല്‍ സ്വന്തമാക്കി. സെമിയില്‍ ചൈനയുടെ ലോക 34-ാം നമ്പര്‍ താരം ഷ്വായ് സാങ്ങിനോട് അങ്കിത തോറ്റു. സ്‌കോര്‍- 4-6, 6-7. ടെന്നിസ് പുരുഷ ഡബിള്‍സ് ഇനത്തില്‍ രോഹന്‍ ബൊപ്പണ്ണ-ദ്വിവിജ് ശരണ്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ യൂസുകി, ഷിമാബുകോറോ സഖ്യത്തെ 4-6, 6-3, 10-8 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗെയിംസിന്റെ നാലാം ദിനത്തില്‍ ഷൂട്ടിങ് 25 മീറ്റര്‍ പിസ്റ്റളില്‍ 27കാരി രാഹി സര്‍നോബാത് ഇന്ത്യയ്ക്കായി സ്വര്‍ണം വെടിവച്ചിട്ടു. ഇതോടെ ഇന്ത്യയ്ക്കു നാലു സ്വര്‍ണമായി. ഷൂട്ടിങ്ങില്‍ രാഹിയുടെ ഒപ്പം ഫൈനലില്‍ പ്രവേശിച്ച മറ്റൊരു ഇന്ത്യന്‍ താരം മനു ഭാക്കറിന് ആറാം സ്ഥാനമേ നേടാനായുള്ളൂ. വുഷു 56 കിലോ പുരുഷ വിഭാഗത്തില്‍ സെമിയില്‍ തോറ്റെങ്കിലും ഇന്ത്യയുടെ സന്തോഷ് കുമാര്‍ വെങ്കല മെഡല്‍ ഉറപ്പിച്ചു.

60 കിലോ വനിത വുഷുവില്‍ ഇന്ത്യയുടെ റോഷിബിന ദേവി നോറവും വെങ്കല മെഡല്‍ സ്വന്തമാക്കി. പുരുഷ വിഭാഗം വുഷു 60, 65 കിലോ വിഭാഗങ്ങളില്‍ സൂര്യഭാനു പ്രതാപ് സിങ്, നരേന്ദര്‍ ഗ്രേവാള്‍ എന്നിവരും വെങ്കല മെഡല്‍ സ്വന്തമാക്കി. ഷൂട്ടിങ്ങിലെ സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവയ്ക്കു പുറമേ ഗുസ്തിയിലും സെപക് താക്രോയിലും ഓരോ വെങ്കലം വീതവും നേടി.

Top