ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം; ഗോള്‍ഫില്‍ വെള്ളി; ഇന്ത്യയുടെ സ്വര്‍ണനേട്ടം 11 ആയി

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. ട്രാപ്പ് ഷൂട്ടിങ് ഇനത്തില്‍ പുരുഷ ടീമാണ് സ്വര്‍ണം നേടിയത്. കിനാന്‍ ചെനായ്, പൃഥ്വിരാജ്, സ്വറവാര്‍ സിങ് എന്നിവരുള്‍പ്പെട്ട ടീമാണ് സ്വര്‍ണം നേടിയത്. വനിതാ വിഭാഗത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടി. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 11 ആയി.

വനിതകളുടെ ഗോള്‍ഫില്‍ ഇന്ത്യന്‍ താരം അതിഥി അശോക് വെള്ളി മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസിലെ വനിതാ ഗോള്‍ഫില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ മെഡലാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തായ്പേയ് താരം യുബോല്‍ അര്‍പിചാര്യ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ അദിതി അശോക് രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. രാജേശ്വരി കുമാരി, മനീഷ കീര്‍, പ്രീതി രജക് എന്നീ മൂവര്‍ ട്രാപ്പ് ഷൂട്ടിങ് വനിതാ വിഭാഗത്തില്‍ വെള്ളി നേടിയത്. ബാഡ്മിന്റന്‍ ഫൈനലില്‍ പുരുഷ ടീം ഇന്ന് ഫൈനലില്‍ ഇറങ്ങുന്നുണ്ട്. ചൈനയാണ് എതിരാളികള്‍. ഏഴാം ദിവസം ടെന്നീസ് മിക്‌സഡ് ഡബിള്‍സിലും സ്‌ക്വാഷ് ടീം ഇനത്തിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു.

 

Top