പുതുപ്പള്ളിയിൽ പരാജയഭീതി !കോണ്‍ഗ്രസിന്‍റെ കോട്ടയം മോഹങ്ങള്‍ പൊലിയുന്നു.പു വെല്ലുവിളി ഉയർത്തി ജോസഫും

കോട്ടയം : പുറത്തുവരുന്ന എല്ലാ സർവേകളും ഇടതുതുടർഭരണം ആണ് നൽകുന്നത് .കോൺഗ്രസിന്റെ കുത്തകമണ്ഡലങ്ങൾ പോലും ഇത്തവണ കടപുഴകും എന്നതും കോൺഗ്രസിനെ വല്ലാത്ത ഭീതിയിൽ ആക്കിയിരിക്കയാണ് .കോൺഗ്രസിന്റ തിരഞ്ഞെടുപ്പ് നായകനായ ഉമ്മൻ ചാണ്ടിയുടെ മണ്ഡലം പോലും പരാജത്തിലേക്ക് ആണ് എന്നതാണ് കോൺഗ്രസുകാരെ ഞെട്ടിക്കുന്നത് .കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലമായിരിക്കുമ്പോള്‍ തന്നെ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ചരിത്രത്തില്‍ ഇല്ലാത്ത തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടത്. മണ്ഡലത്തില്‍ ആകെയുള്ള എട്ടില്‍ ആറ് പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭരണം പിടിച്ചു. യുഡിഎഫിനൊപ്പം രണ്ട് പഞ്ചായത്തുകള്‍ മാത്രമാണ് നിന്നത്. കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം ഉള്‍പ്പടെ എല്‍ഡിഎഫിന് കരുത്താവുകയായിരുന്നു.

പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചരിത്ര 1957 മുതല്‍ തുടങ്ങുന്നതാണെങ്കില്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയില്‍ എത്തിയ എംഎല്‍എമാരുടെ എണ്ണം മൂന്ന് മാത്രമാണ്. 1957 ലും 1962ലും കോണ്‍ഗ്രസിലെ പിസി ചെറിയാന്‍ വിജയിച്ചപ്പോള്‍ 1967 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഇഎം ജോര്‍ജിനായിരുന്നു വിജയം. എന്നാല്‍ 1970 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് തിരിച്ചു പിടിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയായിരുന്നു വിജയി. പിന്നീട് 10 തിരഞ്ഞെടുപ്പുകള്‍ക്ക് പുതുപ്പള്ളി സാക്ഷ്യം വഹിച്ചെങ്കിലും ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും മാറ്റമുണ്ടായില്ല. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലമാണ് പുതുപ്പള്ളി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം ഉള്‍പ്പടെ എല്‍ഡിഎഫിന് കരുത്താവുകയായിരുന്നു.അകലക്കും, കുരോപ്പട, മണര്‍കാട്, പാമ്പാടി, വാകത്താനം, പുതുപ്പള്ളി പഞ്ചായത്തുകള്‍ എല്‍ഡിഎഫ് പിടിച്ചപ്പോള്‍ മീനടവും അയര്‍ക്കുന്നവും മാത്രം യുഡിഎഫ് വിജിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളി പഞ്ചായത്തിലെ തോല്‍വിയാണ് കോണ്‍ഗ്രസിന് കൂടുതല്‍ ക്ഷീണമായത്.

അതേസമയം കോൺഗ്രസുകാർക്ക് ഇത്തവണയും കോട്ടയത്ത് മത്സരിക്കാനുള്ള അവസരം കിട്ടില്ല . 9 നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള കോട്ടയം ജില്ലയില്‍ ആകെ 3 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി, തിരുവഞ്ചൂരിന്‍റെ കോട്ടയം എന്നിവയ്ക്ക് പുറമെ വൈക്കത്തുമാണ് കോണ്‍ഗ്രസിന്‍റെ മത്സരം. ബാക്കിയുള്ള ആറ് സീറ്റിലും കേരള കോണ്‍ഗ്രസ് എം ആണ് പതിറ്റാണ്ടുകളായി മത്സരിക്കുന്നത്.

ജോസ് കെ മാണിയുടെ അഭാവത്തില്‍ പാലാ സീറ്റ് ലക്ഷ്യമിട്ടവരുടെ കൂട്ടത്തില്‍ ജോസഫ് വാഴക്കന്‍ ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്നെന്നാണ് സൂചന. കഴിഞ്ഞ തവണ മൂവാറ്റുപുഴയില്‍ മത്സരിച്ച തോറ്റ ജോസഴ് വാഴക്കനെ അദ്ദേഹത്തിന്‍റെ സ്വന്തം ജില്ലയായ കോട്ടയത്തേക്ക് തിരികെ കൊണ്ടുവരണമെന്ന ആഗ്രഹം ഐ ഗ്രൂപ്പിനും ഉണ്ടായിരുന്നു.

എന്നാല്‍ ഇതിനിടയിലാണ് മാണി സി കാപ്പന്‍റെ യുഡിഎഫ് പ്രവേശനമുണ്ടാകുന്നത്. ഇതോടെ മാണി സി കാപ്പന്‍റെ വരവ് ആഘോഷിക്കുമ്പോഴും മത്സരിക്കാന്‍ അവസരം നഷ്ടപ്പെട്ടതിന്‍റെ നിരാശ കോണ്‍ഗ്രസിലെ ചില നേതാക്കളുടെ മുഖത്തുണ്ട്. മാണി സി കാപ്പന്‍-ജോസ് കെ മാണി പോരിനേക്കാള്‍ ജോസ് കെ മാണി-കോണ്‍ഗ്രസ് പോരാണ് ഗുണം ചെയ്യുക എന്ന് അഭിപ്രായപ്പെടുന്ന നേതാക്കള്‍ ഇപ്പോഴും പാലായിലുണ്ട്.

പൂഞ്ഞാര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും ടോമി കല്ലാനി മത്സരിക്കുമെന്നും ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ പിസി ജോര്‍ജ് യുഡിഎഫ് പ്രവേശനം കാത്ത് നില്‍ക്കുന്നതോടെ അവിടേയും അനിശ്ചിതത്വമായി. കോട്ടയം ഡിസിസിയും പ്രാദേശിക നേതൃത്വവും ശക്തമായി എതിര്‍ക്കുന്നുണ്ടെങ്കിലും പിസി ജോര്‍ജിനെ കൂടേകൂട്ടുന്നത് ഗുണം ചെയ്യുമെന്ന് വിലയിരുത്തലാണ് പ്രതിപക്ഷ നേതാവിന് ഉള്‍പ്പടേയുള്ളത്.

പൂഞ്ഞാര്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ വലിയ പിളര്‍പ്പ് ഉണ്ടായെങ്കിലും ജില്ലയില്‍ കഴിഞ്ഞ തവണ മത്സരിച്ച് സീറ്റുകളില്‍ വലിയ വിട്ടു വീഴ്ചക്കില്ലെന്ന കടുത്ത നിലപാടിലാണ് പിജെ ജോസഫ്. മാണി സി കാപ്പനായി പാലാ വിട്ടു നല്‍കി. പിസി ജോര്‍ജ് വന്നാല്‍ പൂഞ്ഞാറും നല്‍കും, അതിനപ്പുറത്ത് ഒരു സീറ്റ് പോലും ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്ന വാശിയിലാണ് പിജെ ജോസഫ്. കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ കടുത്തുരുത്തി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ജോസഫ് വിഭാഗം നേതാക്കള്‍ പറയുന്നു. കടുത്തുരുത്തിയില്‍ മോന്‍സ് സി ജോസഫിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തു. മറ്റ് സ്ഥലങ്ങളില്‍ ചര്‍ച്ച പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

കെസി ജോസഫിന് ചങ്ങനാശ്ശേരി സീറ്റ് ഏറ്റെടുത്ത് കെസി ജോസഫിനെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് ആലോചന. വര്‍ഷങ്ങളായി മത്സരിക്കുന്ന ഇരിക്കൂറില്‍ മത്സരിക്കാന്‍ ഇല്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ ചങ്ങനാശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന നിലപാടിലാണ് കെസി ജോസഫ്. എന്നാല്‍ സീറ്റ് വിട്ടു നല്‍കില്ലെന്ന കാര്യം ജോസഫ് വിഭാഗം കോണ്‍ഗ്രസിനെ അറിയിച്ചു. സിഎഫ് തോമസിന്‍റെ കുടുംബത്തില്‍ നിന്നും ഒരാളെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം.

കഴിഞ്ഞ തവണ തോമസ് ചാഴിക്കാടന്‍ മത്സരിച്ച് തോറ്റ ഏറ്റുമാനൂര്‍ ഇത്തവണ ജോസ് കെ മാണി വിഭാഗത്തിന്‍റെ അഭാവത്തില്‍ നോട്ടമിട്ടവരുടെ കൂട്ടത്തില്‍ ടോമി കല്ലാനി, ലതിക സുഭാഷ് എന്നിവര്‍ ഉണ്ടായിരുന്നു. എഐസിസി സര്‍വേയില്‍ ഏറ്റുമാനില്‍ ലതിക സുഭാഷിന്‍റെ പേര് ഇടം പിടിക്കുകയും ചെയ്തു. എന്നാല്‍ ഏറ്റുമാനൂര്‍ സീറ്റ് വേണമെന്ന് ശക്തമായി വാദിക്കുകയാണ് കേരള കോണ്‍ഗ്രസ് ജോസഫ്. കാഞ്ഞിരപ്പള്ളി സീറ്റ് വേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇവിടെ കോണ്‍ഗ്രസ് മത്സരിച്ചേക്കും. എന്നാല്‍ അവസാന നിമിഷം സമര്‍ദ്ദത്തിലൂടെ സീറ്റ് നേടിയെടുക്കാന‍് കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആത്മവിശ്വാസം. എന്നാല്‍ ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ സീറ്റിന്‍റെ കാര്യത്തില്‍ തീരുമാനമായിട്ടെ കാഞ്ഞിരപ്പള്ളിയുടെ കാര്യത്തില്‍ ചര്‍ച്ചയുണ്ടാകു എന്നാണ് സൂചന

Top