കണ്ണൂര്‍: തുടർ ഭരണം ലക്ഷ്യമിടുന്ന പിണറായി സർക്കാർ യുഡിഎഫിന്റെ ഉറച്ച സീറ്റുകൾ കരുത്തർ ഇറക്കി പിടിച്ചെടുക്കാൻ നീക്കം തുടങ്ങി .പേരാവൂർ പിടിച്ചെടുക്കാൻ ആരോഗ്യ രംഗത്ത് നടത്തിയ വിപ്ളാവാകരമായ പ്രവർത്തനങ്ങൾ കൊണ്ട് ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന കെ കെ ഷൈലജ ടീച്ചർ രംഗത്തിറങ്ങാൻ സാധ്യതെയുണ്ട് എന്നാണ് സൂചന .ടീച്ചർ പേരാവൂരിൽ മത്സരിച്ചാൽ നിഷ്പ്രയാസം വിജയിക്കും എന്നാണ് കണക്കുകൂട്ടൽ !കഴിഞ്ഞതവണ ബിനോയ് കൂര്യന്‍ പരാജയപ്പെട്ട സീറ്റിൽ ടീച്ചർ എത്തിയാൽ പിടിച്ചെടുക്കാൻ കഴിയും എന്നാണു വിലയിരുത്തൻ
കണ്ണൂർ ജില്ലയിൽ ഇരിക്കൂറിനൊപ്പം ഏറ്റവും ഉറച്ച സീറ്റായി കരുതിയിരുന്ന പേരാവൂർ ഇത്തവണ കോൺഗ്രസിന് നഷ്ടമാകും .കഴിഞ്ഞ രണ്ട് തവണ വിജയിച്ച അഡ്വ സണ്ണി ജോസഫ് ഇത്തവണ എട്ടുനിലയിൽ പൊട്ടും എന്ന് കോൺഗ്രസുകാർ തന്നെ വിധിയെഴുതിക്കഴിഞ്ഞു .സണ്ണി ജോസഫ് എം എൽ എ നല്ല പ്രവർത്തനങ്ങൾ ആദ്യസമയം കാഴ്ച്ചവെച്ചു എങ്കിലും കഴിഞ്ഞ 5 വർഷക്കാലം മണ്ഡലത്തിൽ ഗ്രുപ്പ് വൈരം വർദ്ധിപ്പിച്ച് കോൺഗ്രസ് പ്രവർത്തകരെ അകറ്റി എന്നാണു കോൺഗ്രസുകാർ തന്നെ പറയുന്നത് .
ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ആണ് സണ്ണി ജോസഫിന്റെ മണ്ഡലത്തിൽ യുഡിഎഫിന് ഏൽക്കേണ്ടി വന്നത് .പേരാവൂർ മണ്ഡലത്തിൽ കനത്ത നഷ്ടം സംഭവിച്ചിരിക്കയാണ് . ഇവിടെ എട്ടു പഞ്ചായത്തിൽ ഒരെണ്ണ(അയ്യൻകുന്ന്)വും ഇരിട്ടി ബ്ലോക്കും മാത്രം ആണ് യുഡിഎഫിന് കയ്യിൽ . ആറളം, കണിച്ചാർ പഞ്ചായത്തുകൾ എൽഡിഎഫിലേക്കു മറിയുകയും കൊട്ടിയൂർ ത്രിശങ്കുവിലാവുകയും ചെയ്തു. ഇരിട്ടി നഗരസഭയിൽ കഴിഞ്ഞതവണ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിൽ ഇത്തവണ ഭൂരിപക്ഷമില്ലാതെ മാറി.
കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ഒരു തവണ സിപിഎമ്മിനേയും വിജയിപ്പിച്ച ചരിത്രമുള്ള മണ്ഡലമാണ് പേരാവൂര്‍. കഴിഞ്ഞ രണ്ട് തവണയും കോണ്‍ഗ്രസിലെ സണ്ണി ജോസഫാണ് പേരാവൂരിലെ ജനപ്രതിനിധി. 1957 മുതല്‍ 1977 വരെ ഇരിക്കൂര്‍ മണ്ഡലത്തിന്‍റെ ഭാഗമായിരുന്നു പേരാവൂരിന്‍റെ ഭാഗങ്ങള്‍. 1977 ലെ മണ്ഡല പുനഃര്‍നിര്‍ണ്ണയത്തിലാണ് പേരാവൂര്‍ മണ്ഡലം രൂപപ്പെടുന്നത്. ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ മണ്ഡലം കോണ്‍ഗ്രസ് കുത്തയാക്കി വെച്ചു. 1977 മുതല്‍ 1991 വരെ നടന്ന അഞ്ച് തിരഞ്ഞെടുപ്പില്‍ കെപി നൂറുദ്ദീനായിരുന്നു വിജയി.
1977 ലെ ആദ്യ മത്സത്തില്‍ സിപിഎമ്മിലെ ഇപി കൃഷ്ണന്‍ നമ്പ്യാരെ 4989 വോട്ടിനായിരുന്നു കെപി നൂറുദ്ദീന് പരാജയപ്പെടുത്തിയത്. 1980 ആയപ്പോള്‍ കോണ്‍ഗ്രസ് എ വിഭാഗത്തോടൊപ്പം നുറുദ്ദീന്‍ ഇടത് പാളയത്തില്‍ എത്തിയെങ്കിലും വിജയം കൈവിട്ടില്ല. കോണ്‍ഗ്രസ് ഐ വിഭാഗത്തിലെ സിഎം കരുണാകരന്‍ നമ്പ്യാരയായിരുന്നു അത്തവണത്തെ എതിരാളി. 1982 ല്‍ പി രാമകൃഷ്ണന്‍, 1987 ലും 91 ലും എല്‍ഡിഎഫിന്‍റെ ഘടകകക്ഷിയായിരുന്ന കോണ്‍ഗ്രസ് എസിലെ രാമചന്ദ്രനെ കടന്നപ്പള്ളി എന്നിവരെ പരാജയപ്പെടുത്തി നുറുദ്ദീന്‍ നിയമസഭയില്‍ എത്തി.
എന്നാല്‍ തുടര്‍ച്ചയായ അഞ്ച് വിജയത്തിന് ശേഷം 1996 ലെ ആറാമങ്കത്തില്‍ കെപി നൂറുദ്ദീന് കാലിടറി. കോണ്‍ഗ്രസ് എസിലെ കെടി കുഞ്ഞഹമ്മദ് ആയിരുന്നു അത്തവണത്തെ വിജയി. 186 വോട്ടിനായിരുന്നു നുറുദ്ദിന്‍റെ പരാജയം. എന്നാല്‍ 2001 ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലം കോണ്‍ഗ്രസ് തിരികെ പിടിച്ചു. അത്തവണ ആദ്യം കെപി നൂറുദ്ദീനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെങ്കിലും ഗ്രൂപ്പ് പോരാട്ടത്തിനെ തുടര്‍ന്ന് ഐ വിഭാഗത്തിലെ എഡി മുസ്തഫ സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരികയായിരുന്നു.
രണ്ടാഴ്ചയോളം പ്രചാരണ രംഗത്ത് സജീവമായതിന് ശേഷമായിരുന്നു നൂറുദ്ദീനെ മാറ്റിയത്. ഇത് വലിയ വിവാദത്തിന് ഇടയാക്കിയെങ്കിലും എല്‍ഡിഎഫിലെ കെടി കുഞ്ഞഹമ്മദിനെതിരെ 1173 വോട്ടുകള്‍ക്ക് വിജയിക്കാന്‍ മുസ്തഫയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ 2006 ഘടകക്ഷിയായ കോണ്‍ഗ്രസ് എസില്‍ നിന്നും സിപിഎം സീറ്റ് ഏറ്റെടുത്ത്. കെ കെ ഷൈലജയെ രംഗത്തിറക്കി അത്തവണ മണ്ഡലത്തില്‍ ആദ്യമായി സിപിഎം വിജയക്കൊടി പാറിച്ചു.
സിറ്റിങ് എംഎല്‍എ എ മുസ്തഫയെ 9009 വോട്ടിനായിരുന്നു കെകെ ഷൈലജ പരാജയപ്പെടുത്തിയത്. 2011 ലെ മണ്ഡല പുനഃര്‍നിര്‍ണ്ണയത്തില്‍ പേരാവൂര്‍ കൂടുതല്‍ യുഡിഎഫ് ആഭിമുഖ്യം വെച്ച് പുലര്‍ത്താന്‍ തുടങ്ങി. പേരാവൂരില്‍ നിന്നും ഇടതിന് സ്വാധീനമുള്ള മട്ടന്നൂർ നഗരസഭ, കൂടാളി, കീഴല്ലൂർ, തില്ലേങ്കരി പഞ്ചായത്തുകള്‍ മട്ടന്നൂര്‍ മണ്ഡലത്തിന്‍റെ ഭാഗമായി മാറി. പകരം കോൺഗ്രസിന് സ്വാധീനമുള്ള കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ പേരാവൂരിനോടൊപ്പം കൂട്ടിച്ചേര്‍ത്തു.
ഇതോടെ 2011 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അഡ്വ. സണ്ണി ജോസഫിനോട് 3340 വോട്ടിന് ശൈലജ പരാജയപ്പെട്ടു. 2016 ല്‍ സിപിഎമ്മിലെ ബിനോയ് കൂര്യനെ പരാജയപ്പെടുത്തി സണ്ണി ജോസഫ് വീണ്ടും നിയമസഭയില്‍ എത്തി. 7989 വോട്ടുകള്‍ക്കായിരുന്നു സണ്ണി ജോസഫിന്‍റെ വിജയം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 48 വര്‍ഷം ഭരിച്ച കണിച്ചാല്‍ പഞ്ചായത്ത് യുഡിഎഫിന് നഷ്ടമായിരുന്നു.
നഷ്ടപെട്ട കേളകം പഞ്ചായത്ത് തിരിച്ച് പിടിക്കാന്‍ സാധിക്കാത്തതിന് പുറമെ കൊട്ടിയൂര്‍ ബാലബലമായി. കേരള കോണ്‍ഗ്രസിന്‍റെ മുന്നണി പ്രവേശനം കൂടി എല്‍ഡിഎഫിന് അനുകൂലമാവുകയായിരുന്നു. ആകെ വോട്ട് കണക്കില്‍ മണ്ഡലത്തില്‍ ഏഴായിരത്തിലേറെ വോട്ടിന്‍റെ മുന്‍തൂക്കം എല്‍ഡിഎഫിനുണ്ട്. ഈ സാഹചര്യം മുതലെടുക്കാല്‍ കെകെ ശൈലജയെ മണ്ഡലത്തില്‍ വീണ്ടും മത്സരിപ്പിക്കണമെന്ന അഭിപ്രായം സിപിഎമ്മിലുണ്ട്.
ക്രിസ്ത്യൻ സ്വാധീന മേഖലയായതിനാൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് സീറ്റ് വിട്ടുനല്‍കണമെന്ന അഭിപ്രായമുണ്ട്. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ തളിപ്പറമ്പ് സീറ്റിലായിരുന്നു കണ്ണൂര്‍ ജില്ലയില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മത്സരം. എന്നാല്‍ സിറ്റിങ് സീറ്റായതിനാല്‍ തളിപ്പറമ്പ വിട്ട് നല്‍കാന്‍ സിപിഎം തയ്യാറാവില്ല. യുഡിഎഫില്‍ ഇത്തവണയും സണ്ണി ജോസഫിന് തന്നെയാണ് സാധ്യത.
അതിനിടെ പരാജയം മണത്ത സണ്ണി ജോസഫ് മണ്ഡലം മാറി ഇരിക്കൂറിൽ മത്സരിക്കാൻ കരുനീക്കം തുടങ്ങിയതായും വാർത്തകളുണ്ട് .കെ സി ജോസഫ് മത്സരിക്കുന്നില്ല എന്ന് പറഞ്ഞതിനാൽ പേരാവൂർ എ ഗ്രുപ്പിനു നൽകി ഇരിക്കൂർ സുധാകരൻ ഗ്രുപ്പ് ഏറ്റെടുക്കും എന്ന് സൂചനയുണ്ട് .പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ക്ഷീണം ഉണ്ടായി എങ്കിലും മലയോരത്ത് യുഡിഎഫിന്റെ ഉരുക്കുകോട്ട ഇരിക്കൂർ പഞ്ചായത്താണെന്നു വീണ്ടും തെളിയിക്കപ്പെട്ടു. പേരാവൂർ മണ്ഡലത്തിലുണ്ടായ നഷ്ടം ഇവിടെയില്ല. ശ്രീകണ്ഠപുരം നഗരസഭയും അഞ്ചു പഞ്ചായത്തുകളും യുഡിഎഫിന്റെ കയ്യിൽ തന്നെ. ഇരിക്കൂർ ബ്ലോക്കിൽ തുല്യനിലയിലുമെത്തി. എന്നാൽ ഉദയഗിരി, പയ്യാവൂർ പഞ്ചായത്തുകൾ നഷ്ടമായി.പേരാവൂര്‍ ഉള്‍പ്പെട്ട ഇരിക്കൂര്‍ മണ്ഡലത്തില്‍നിന്ന് 1970-ലെ തിരഞ്ഞെടുപ്പുവരെ കമ്യൂണിസ്റ്റുകാരെ മാത്രമാണ് ജയിപ്പിച്ചത്. സംസ്ഥാനത്ത് നിയമസഭാമണ്ഡലങ്ങളുടെ എണ്ണം 133-ല്‍നിന്ന് 140 ആയതോടെ ഇരിക്കൂര്‍ മണ്ഡലത്തില്‍നിന്ന് വേര്‍പെട്ട് 1977-ല്‍ പേരാവൂര്‍ മണ്ഡലം നിലവില്‍ വന്നു.അന്നത്തെ മണ്ഡലത്തിന്റെ ഘടന രണ്ട് മുന്നണിക്കും ഒരുപോലെ സധ്യതയുള്ളതായിരുന്നു. ഇന്നത്തെ പേരാവൂര്‍ മണ്ഡലത്തിന്റെ ഭാഗമായ അയ്യന്‍കുന്ന്, ആറളം, പായം,പേരാവൂര്‍, മുഴക്കുന്ന്, കീഴൂര്‍-ചാവശ്ശേരി പഞ്ചായത്തുകളും ഇന്നത്തെ മട്ടന്നൂര്‍ മണ്ഡലത്തിന്റെ ഭാഗമായ മട്ടന്നൂര്‍ നഗരസഭ, തില്ലങ്കേരി, കൂടാളി, കീഴല്ലൂര്‍ പഞ്ചായത്തുകളും ചേര്‍ന്നതാണ് അന്നത്തെ പേരാവൂര്‍ മണ്ഡലം.