തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം കെ എം മാണിയെ അനുസ്മരിച്ച് സഭ പിരിഞ്ഞു.കെ.എം. മാണിയെ അനുസ്മരിച്ചു കൊണ്ട് തുടങ്ങിയ നിയമസഭാ സമ്മേളനത്തില്‍ കേരളാകോണ്‍ഗ്രസ് പ്രതിനിധിയായി മുന്‍നിരയില്‍ പി.ജെ. ജോസഫ്. കെ.എം.മാണി ഇരുന്ന സീറ്റിലാണ് പിജെ ജോസഫ് ഇരുന്നത് കേരളാകോണ്‍ഗ്രസിന്റെ നേതൃത്വം സംബന്ധിച്ച വലിയ തര്‍ക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതിനിടയില്‍ നിയമസഭാ കക്ഷി നേതാവായി പിജെ ജോസഫ് സ്വയം പ്രഖ്യാപിച്ചതിനെതിരേ മാണി വിഭാഗം രംഗത്ത് വന്നിരുന്നു. കെ എം മാണിയുടെ മരണത്തിലൂടെ പകരം വക്കാനില്ലാത്ത സാമാജികനെയാണ് നഷ്ടമായതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു. തെരഞ്ഞെടുപ്പ് ജയത്തിലെ മാണിയുടെ റെക്കോർഡുകൾ ഇനി തകർക്കാനാൻ കഴിയുമോ എന്നും സ്പീക്കർ സംശയം പ്രകടിപ്പിച്ചു.
സമാനതകളില്ലാത്ത നേതാവായിരുന്നു കെ എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. സഭയിലെ ഓരോ നിമിഷത്തിലും തനിക്ക് പുതിയ കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് വിശ്വസിച്ചിരുന്ന മാണി സഭയിൽ ഹാജരാകുന്ന കാര്യത്തിൽ കാണിച്ച കൃത്യത എല്ലാ സാമാജികരും മാതൃകയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കേരള രാഷ്ട്രീയത്തെ തന്‍റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇങ്ങനെയൊരു നേതാവ് ഇനി ഉണ്ടാകുമോ എന്നറിയില്ലെന്ന് അഭിപ്രായപ്പെട്ടു.
ദേശീയ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച നേതാവായിരുന്നു മാണിയെന്ന് പറഞ്ഞ പി ജെ ജോസഫ് താനും മാണിയും തമ്മിൽ മികച്ച ബന്ധമാണ് ഉണ്ടായിരുന്നത് എന്നും വ്യക്തമാക്കി. ചെയർമാൻ മുതിർന്ന നേതാവാകണമെന്ന് മാണി പറഞ്ഞുവെന്ന് ഓർമ്മിപ്പച്ച ജോസഫ് . സീനിയോറിറ്റി പറഞ്ഞാണ് ലയന സമയത്ത് മാണി ചെയർമാൻ ആയതെന്ന് ഓർമ്മിപ്പിച്ചു. ഇതോടെ താൻ വർക്കിംഗ് ചെയർമാനായിയെന്നും പി ജെ ജോസഫ് സഭയിൽ പറഞ്ഞു.
അതേസമയം ജൂണ്‍ 9 ന് മുമ്പായി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കണം എന്ന് ആവശ്യപ്പെട്ടു സ്പീക്കര്‍ കേരളാകോണ്‍ഗ്രസിന് കത്തു നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയിലെ സീനിയര്‍ നേതാവെന്ന കീഴ്വഴക്കം തനിക്കുണ്ടാകണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി ജോസഫ് നടത്തി. മാണി അനുസ്മരണത്തിനിടയില്‍ ഒരിക്കല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് അവകാശം ഉന്നയിച്ചപ്പോള്‍ താനാണ് സീനിയര്‍ എന്ന മാണി മറുപടി നല്‍കിയ കാര്യം ജോസഫ് അനുസ്മരിച്ചു. ഈ കീഴ്വഴക്കമാണ് താനും കാട്ടിയതെന്നും ജോസഫ് പറഞ്ഞു.കേരളാ നിയമസഭയിലെ സമാനതകളില്ലാത്ത നേതാവെന്നാണ് കെ.എം.മാണിയെ മുഖ്യമന്ത്രി അനുസ്മരിച്ചത്. തെരഞ്ഞെടുപ്പ് ജയവുമായി ബന്ധപ്പെട്ട മാണിയുടെ റെക്കോഡുകള്‍ തകര്‍ക്കാന്‍ കഴിയുമോ എന്നത് സംശയമാണെന്ന് സ്പീക്കര്‍ പറഞ്ഞു. കേരളാരാഷ്ട്രീയത്തെ തന്റേതായ വഴിയിലൂടെ നയിച്ച നേതാവാണ് കെ എം മാണിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.
നേരത്തേ നിയമസഭയിലെ കേരളാകോണ്‍ഗ്രസിന്റെ നേതൃസ്ഥാനവും മുന്‍നിരയിലെ ഇരിപ്പിടവും പിജെ ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍ ഈ കത്ത് പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചന ഇല്ലാതെ എഴുതിയതാണെന്നും പാര്‍ട്ടിയ്ക്കുള്ളില്‍ കൂടിയാലോചന നടക്കാത്തതിനാല്‍ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ട് മാണിവിഭാഗം നേതാവ് റോഷി അഗസ്റ്റിനും കത്തു നല്‍കി. ഇതോടെയാണ് ജൂണ്‍ 9 ന് അന്ത്യശാസനം നല്‍കിക്കൊണ്ട് സ്പീക്കറുടെ മറുപടി കിട്ടിയത്.അതേസമയം ആദ്യം സംസ്ഥാനകമ്മറ്റി ചേര്‍ന്ന് ചെയര്‍മാനെ തെരഞ്ഞെടുക്കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനായ ജോസ് കെ മാണി. ആദ്യം സംസ്ഥാനകമ്മറ്റി ചേര്‍ന്ന് പാര്‍ട്ടിചെയര്‍മാനെ തെരഞ്ഞെടുക്കണം. അതിന് ശേഷമാണ് പാര്‍ലമെന്ററി കാര്യ നേതാവിനെ കണ്ടെത്തേണ്ടതെന്ന് ജോസ് കെ മാണി പറഞ്ഞു.