
കൊച്ചി: അഭിനയമോഹവുമായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയതാണ് അശ്വതി ബാബു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അശ്വതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരിക്കുന്നു. കൊച്ചിയിലെ ഫ്ലാറ്റില്‍ ഡ്രഗ് പാര്‍ട്ടിയും മയക്കുമരുന്ന് വില്‍പനയും നടത്തിവരികയായിരുന്ന അശ്വതിക്ക് പെണ്‍വാണിഭവും ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഉത്തരേന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളെ ആണ് കൊച്ചിയിലെ ഫ്ലാറ്റില്‍ എത്തിച്ച് ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നത് എന്നാണ് വിവരം. അറസ്റ്റിലാകുമ്പോള്‍ അശ്വതിയുടെ ഫ്ലാറ്റില്‍ ഇടപാടിനെത്തിയ ഒരു മുംബൈ സ്വദേശിയും ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഇടപാടിനായി ഫ്ലാറ്റില്‍ എത്തുന്നവര്‍ക്കും ഇവര്‍ മയക്കുമരുന്നുകള്‍ വിറ്റിരുന്നു എന്നാണ് പോലീസ് പറയുന്നത്. അശ്വതി ബാബു നടത്തിയിരുന്ന ഡ്രഗ് പാര്‍ട്ടികളില്‍ സിനിമ-സീരിയല്‍ മേഖലയിലെ പല പ്രമുഖരും പങ്കെടുത്തിരുന്നു എന്നും സംശയിക്കുന്നുണ്ട്.
പാലച്ചുവടിലെ ഫ്ലാറ്റില്‍ വച്ച് ഇവര്‍ ഡ്രഗ് പാര്‍ട്ടി നടത്തിയിരുന്നു എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇവിടെ മയക്കുമരുന്നിന്റെ വില്‍പനയും നടത്തിയിരുന്നു. എന്തായാലും ലക്ഷക്കണക്കിന് രൂപയുടെ നിരോധിത മയക്കുമരുന്നാണ് ഇവിടെ നിന്നും പോലീസ് അന്ന് പിടിച്ചെടുത്തത്.