അശ്വതി മയക്കുമരുന്ന് കൈമാറിയിരുന്നത് ഹോട്ടലുകളിലും ബേക്കറികളിലും വെച്ച്; സ്ഥിരം ഉപഭോക്താക്കള്‍ക്കായി വാട്സാപ്പ് ഗ്രൂപ്പും

കൊച്ചി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അശ്വതി ബാബുവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചി നഗരത്തിലെ വന്‍കിട ബേക്കറികളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് അശ്വതി ബിസിനസ് നടത്തുന്നത്. ആരും സംശയിക്കാതിരിക്കാനാണ് ഈ രീതി. അശ്വതിയ്ക്കായി മയക്കുമരുന്ന് നല്‍കുന്നത് ബാംഗ്ലൂരിലുളള ഇടുക്കി സ്വദേശിയെന്നാണ് പോലീസ് പറയുന്നത്. ഇടപാടുകാരുമായി മൊബൈല്‍ഫോണില്‍ നടത്തിയ സംഭാഷണങ്ങളും പോലിസിന് ലഭിച്ചു.
മയക്കുമരുന്ന് ഉപയോഗിക്കുകയും അതോടൊപ്പം വിതരണം ചെയ്യുകയും ചെയ്തിരുന്ന അശ്വതി വാട്സാപ്പ് ശബ്ദസന്ദേശങ്ങളിലൂടെയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഇവരുടെ സ്ഥിരം ഉപഭോക്താക്കള്‍ക്കായി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. മരുന്ന് വാങ്ങാന്‍ പോകുംമുമ്പ് ഇക്കാര്യമറിയിച്ച് ഈഗ്രൂപ്പില്‍ സന്ദേശമയയ്ക്കും.ആവശ്യക്കാര്‍ തന്റെ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിക്കാനും ആവശ്യപ്പെടും. കൊച്ചിയിലെത്തിക്കുന്ന മരുന്ന് ചെറുപായ്ക്കറ്റുകളാക്കി ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ നഗരത്തിലെ മുന്തിയ ബേക്കറികളിലും ഹോട്ടലുകളിലുംവച്ച് ആവശ്യക്കാര്‍ക്ക് കൈമാറുകയാണ് ചെയ്തിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി.

സീരിയല്‍ നടിയെന്ന താരപരിവേഷമുളളതിനാല്‍ അതുമറയാക്കി മുന്തിയ ബേക്കറികളിലേയ്ക്ക് ഇടപാടുകാരെ വരുത്തി സാധനം കൈമാറുകയായിരുന്നു പതിവ്. ഇടപാടുകാര്‍ക്കയച്ച ശബ്ദസന്ദേശങ്ങളെല്ലാം പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവര്‍ ഇവരുടെ കുരുക്കില്‍വീണിട്ടുണ്ടന്നാണ് സംശയിക്കുന്നത്. മൊബൈല്‍ഫോണ്‍ പിടികൂടാനായതോടെ ഇടപാടുകാരെയെല്ലാം കണ്ടെത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top