കോഴിക്കോട്: പെൺകുഞ്ഞിനു ജന്മം നൽകിയ സന്തോഷകരമായ നിമിഷങ്ങൾക്കൊടുവിൽ പ്രിയതമന്റെ വിയോഗ വാർത്ത ആതിരയും അറിഞ്ഞു.ഐ.സി.യുവിൽ കഴിയുന്ന ആതിരയോട് ഡോക്ടർമാരാണ് നിതിൻ മരിച്ച വിവരം പറഞ്ഞത്. നിതിനെ അവസാനായി കാണമെന്ന് ആതിര ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ആതിരയെ മൃതദേഹം കാണിക്കാൻ വീൽ ചെയറിൽ മേർച്ചറിക്ക് സമീപം എത്തിച്ചു.
നിധിന്റെ മരണ വാര്‍ത്ത അറിയിക്കാതെയായിരുന്നു ആതിരയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇന്നലെ ഉച്ചയോടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ആതിര ഇതാന്നും അറിയാതെ ആശുപത്രിയില്‍ കഴിയുകയായിരുന്നു. ടിവിയോ ഫോണോ എല്ലാം ഒഴിവാക്കിയായിരുന്നു ബന്ധുക്കള്‍ ആതിരയെ സംരക്ഷിച്ചത്. എന്നാല്‍ ഒടുവില്‍ തന്റെ ഭര്‍ത്താവിന്റെ മരണ വാര്‍ത്ത ആതിരയെ അറിയിച്ചിരിക്കുകയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം ഐസിയുവില്‍ എത്തിയാണ് നിധിനിന്റെ വിയോഗ വാര്‍ത്ത അറിയിക്കുന്നത്. പിന്നാലെ തനിക്ക് ഭര്‍ത്താവിനെ അവസാനമായി കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
10-50 ഓടെയാണ് നിധിനിന്റെ മൃതദേഹം ആശുപത്രിയിലെത്തിയത്. സുരക്ഷാ വസ്ത്രങ്ങള്‍ അണിയിച്ചായിരുന്നു ആതിരയും ബന്ധുക്കളും എത്തിയത്. ആതിര വീല്‍ചെയറിലായിരുന്നു ഭര്‍ത്താവിനെ അവസാനമായി കാണാനെത്തുന്നത്. മൂന്ന് മിനിറ്റ് കാണിച്ചതിന് ശേഷം മൃതദേഹം തിരികെ പേരാമ്പ്രയിലുള്ള നിധിന്റെ വീട്ടിലേക്ക് കൊണ്ട് പോയി. ഇന്ന് ഉച്ചയോടെ നിധിനിന്റെ മൃതദേഹം പേരാമ്പ്രയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. രാവിലെ 8 മണിക്കാണ് കൊച്ചിയില്‍ നിന്നും മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടത്. ആതിരയുടെ പ്രസവത്തിനായി നാട്ടിലെത്തുമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം നിധിന്‍ പറഞ്ഞിരുന്നു. എന്നാല്‍ വിയോഗ വാര്‍ത്ത നാടിന് വലിയ ആഘാതമാണ് ഉണ്ടാക്കിയത്.
അന്ന് ആതിരയോടൊപ്പം തന്നെ നാട്ടിലെത്താന്‍ നിധിനും ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ തന്നേക്കാള്‍ അത്യാവശ്യമായി നാട്ടിലെത്തേണ്ട ഒരാള്‍ക്ക് ടിക്കറ്റ് നല്‍കുകയായിരുന്നു. ജൂലൈ ആദ്യവാരമണ് പ്രസവ തിയ്യതി കണക്കാക്കിയിരുന്നതെങ്കിലും ഭര്‍ത്താവിന്റെ മരണവിവരം അറിയിക്കുന്നതിന് മുന്‍പ് തന്നെ പ്രസവ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ദുബായില്‍ മരിച്ച പ്രവാസി നിധിനിന്റെ മരണം കേരളത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു. കൊറോണവൈറസ് പ്രതിസന്ധിക്കിടെ ഗള്‍ഫില്‍ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് ആതിരയും നിധിനും നമുക്കിയടയിലേക്കെത്തുന്നത്. ഇതിന്റെ ഫലമായി ആദ്യവിമാനത്തില്‍ തന്നെ ആതിര നാട്ടിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമായിരുന്നു നിധിന്റെ അപ്രതീക്ഷിത വിയോഗവാര്‍ത്തയെത്തുന്നത്.വന്ദേഭാരത് മിഷന്‍റെ ആദ്യവിമാനത്തിലാണ് ആതിര നാട്ടിലെത്തിയത്. എന്നാല്‍ നിതിന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും രക്തദാന ക്യാമ്പുകളുമായി ദുബായില്‍ത്തന്നെ നില്‍ക്കുകയായിരുന്നു.