റിയാദ്: അറ്റ്‌ലസ് രാമചന്ദ്രന്റെ അവസ്ഥ എന്താണ്.. ജനപ്രിയനായ പ്രവാസി പുറം ലോകം കാണില്ലേ ?പുറത്ത് വരുന്നത് തെറ്റായ വാര്‍ത്തകളെന്നും റിപ്പോർട്ട് .പ്രമുഖ പ്രവാസി മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ നാളുകളായി ദുബായിലെ ജയിലില്‍ കഴിയുകയാണ്. ബാങ്ക് വായ്പ തിരിച്ചടവ് വന്നതിനെ തുടര്‍ന്നാണ് ദുബായ് കോടതി അറ്റ്‌ലസ് രാമചന്ദ്രനെ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി എന്ന തരത്തില്‍ വാര്‍ത്തകള്‍ ഏറെ പ്രചരിക്കുന്നത്. ഇത്തരം പ്രചരണങ്ങളുടെ സത്യാവസ്ഥ ഇതാണ്.മുഴുവന്‍ ബാങ്കുകളും സമവായത്തിന് തയ്യാറാവുകയാണ് എങ്കില്‍ ജനപ്രിയനായ പ്രവാസി വ്യവസായിക്ക് പുറത്ത് വരാനാകും എന്നാണ് കരുതുന്നത്. ജയില്‍ മോചിതനായാല്‍ കടബാധ്യത തീര്‍ക്കാനാവും എന്നാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നത്.അറ്റ്‌ലസ് ഗ്രൂപ്പിന്റെ മസ്‌ക്കറ്റിലുള്ള ആശുപത്രി അടുത്തിടെ വില്‍പന നടത്തിയിരുന്നു. പ്രമുഖ വ്യവസായി ആയ ബിആര്‍ ഷെട്ടി ആണ് ആശുപത്രി വാങ്ങിയത്. ഈ പണം ഉപയോഗിച്ച് കടം വീട്ടാനാവും എന്നാണ് കരുതുന്നത്.
എന്നാൽ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മേചിതാനായി എന്ന തരത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് മനോരമ ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കി. ദുബൈയിലെ ഒരു അറബ് വ്യവാസായിയുടെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ രാമചന്ദന്‍ ജയില്‍ മോചിതനായി എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മോചിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത് വരെ അദ്ദേഹം മോചിതനായിട്ടില്ല. ഉടനെ അതു സംഭവിക്കുമെന്നാണ് പ്രതീക്ഷ എന്നും അവര്‍ പറഞ്ഞു.അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി എന്ന വാര്‍ത്തയ്ക്ക് അദ്ദേഹത്തോട് ബന്ധപ്പെട്ടവരോ ഇന്ത്യന്‍ കോണ്‍സുലേറ്റോ സ്ഥിരീകരണം നല്‍കിയിട്ടില്ല. അതേസമയം അദ്ദേഹത്തിനെതിരെ കേസ് കൊടുത്ത ബാങ്കുകളുമായി സമവായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2015ലാണ് അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന് പരാതിയുടെ പുറത്തായിരുന്നു അറസ്റ്റ്.34 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകളാണ് വായ്പ എടുത്ത ബാങ്കുകള്‍ മടക്കിയത്. 22 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഒരു മകളും ഭര്‍ത്താവും ഇതേ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നു.കേസ് കൊടുത്ത ബാങ്കുകളില്‍ ചിലതുമായി അറ്റ്‌ലസ് രാമചന്ദ്രന്റെ അഭിഭാഷകര്‍ സമവായത്തിലെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 19 ബാങ്കുകളാണ് ഒത്തുതീര്‍പ്പിന് തയ്യാറായിരിക്കുന്നത്. ബാക്കി 3 ബാങ്കുകളുമായി ചര്‍ച്ച നടക്കുന്നു.അറസ്റ്റിലായതിന് പിന്നാലെ അറ്റ്‌ലസ് ഗ്രൂപ്പിന്റെ നാ്ട്ടിലും വിദേശത്തുമുള്ള സ്ഥാപനങ്ങള്‍ അടച്ചിടേണ്ടതായി വന്നിരുന്നു. അറ്റ്‌ലസ് രാമചന്ദ്രന്റേയും തന്റെയും അവസ്ഥ തുറന്ന് പറഞ്ഞ് ഭാര്യ ഇന്ദിരയുടെ വീഡിയോ അടുത്തിടെ പുറത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു.
2015 ഡിസംബര്‍ 11ന് ദുബായ് കോടതി രാമചന്ദ്രന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെ നാട്ടിലും വിദേശത്തുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട അവസ്ഥയിലായി.അറ്റ്ലസ് രാമചന്ദ്രന്റെയും തന്റേയും ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞുകൊണ്ടുള്ള രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയുടെ വാര്‍ത്ത അടിത്തിടെ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.വാടകയടയ്ക്കാന്‍ പോലും പണമില്ലെന്നും ഏത് നിമിഷവും താനും അറസ്റ്റിലാകാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് ഖലീജ് ടൈംസിനോട് ഇന്ദിര വ്യക്തമാക്കിയിരുന്നു. ശമ്പളം ബാക്കി ലഭിക്കാനുള്ള തൊഴിലാളികള്‍ നിസ്സഹായയായ തന്നോട് അതാവശ്യപ്പെട്ട് വീട്ടില്‍ വന്നുവെന്നും ജുവലറികളിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മറ്റും ചെറിയ തുകയ്ക്ക് വിറ്റ് കുറെ കടങ്ങള്‍ വീട്ടിയിരുന്നെന്നും ഇരുന്നൂറോളം ജീവനക്കാരുടെ ആനുകൂല്യങ്ങളും നല്‍കിയിരുന്നെന്നും അവര്‍ പറഞ്ഞിരുന്നു.എങ്കിലും വലിയ കടബാധ്യത അതേപടി നില്‍ക്കുകയാണെന്നും സ്വത്തുക്കള്‍ ബാങ്കുകളെ ഏല്‍പ്പിച്ച് അവരുടെ കണ്‍സോര്‍ഷ്യം വഴി തുക തിരിച്ചടയ്ക്കാനുള്ള പദ്ധതിയും പാതിവഴിയിലാണെന്നും ഇന്ദിര പറഞ്ഞിരുന്നു.