നഗരത്തെ ഞെട്ടിച്ച് എടിഎം കവര്‍ച്ച; ഇത്തവണ പണം നഷ്ടമായത് ബാങ്കിന്; സംഭവം ഇങ്ങനെ

കോഴിക്കോട്: നഗരത്തെ ഞെട്ടിച്ച് എടിഎം കവര്‍ച്ച. കോഴിക്കോട് റയില്‍വേ സ്‌റ്റേഷന് സമീപം ലിങ്ക് റോഡിലെ എടിഎം കൗണ്ടറിലാണ് കവര്‍ച്ച നടന്നത്. 1.30 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് ബാങ്ക് അധകൃതര്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഠൗണ്‍ പൊലീസ് കേസെടുത്തു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. തട്ടിപ്പ് നടത്തിയ യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഉത്തരേന്ത്യക്കാരെന്നു സംശയിക്കുന്ന ഇവര്‍ക്കായി സംസ്ഥാന വ്യാപകമായി പോലീസ് അന്വേഷണം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ പണം നിറച്ചശേഷം, തൊട്ടടുത്ത എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുക, എടിഎം ട്രേയില്‍ പണം വന്നാലുടന്‍ മെഷീന്‍ ഓഫ് ചെയ്യുക തുടങ്ങിയവയാണ് പുതിയ തട്ടിപ്പുരീതി. സാധാരണ ഇടപാടുകാര്‍ക്ക് പണം നഷ്ട്പപെടുന്ന കവര്‍ച്ചയില്‍ നിന്നും വ്യത്യസ്തമായ ഇത്തവണ ബാങ്കിന് തന്നെ പണം നഷ്ടപ്പെട്ടിരിക്കുകയാണ്.

Top