എസ്എഫ്‌ഐക്കാരെ തിരിച്ചടിയ്ക്കാൻ ഗുണ്ടാ സഹായം: കെഎസ് യു നേതാക്കൾ വെട്ടിൽ: എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ വെട്ടിയത് ഗുണ്ടാ ആക്ടിൽപ്പെട്ട കൊലക്കേസ് പ്രതി ഉൾപ്പെട്ട സംഘം

ക്രൈം ഡെസ്‌ക്

കോട്ടയം: എംജി സർവകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ വെട്ടിയത് കെഎസ് യുവിന്റെ ക്വട്ടേഷൻ. സംഭവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘത്തലവനും കൊലക്കേസ് പ്രതിയുമായ അരുൺ ഗോപനും, ഏറ്റുമാനൂരിലെ ബ്ലേഡ് മാഫിയ തലവനും ക്വട്ടേഷൻ നേതാവുമായ അമ്മഞ്ചേരി സിബിയും അടങ്ങുന്ന പത്തംഗ സംഘത്തെ ഏറ്റുമാനൂർ സിഐ സി.ജെ മാർട്ടിൻ വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു.
മാന്നാനം കെഇ കോളജിൽ എസ്എഫ്‌ഐ – കെഎസു യു വിദ്യാർഥികൾ തമ്മിൽ വെള്ളിയാഴ്ച ഉച്ചയ്ക്കു സംഘർഷമുണ്ടായിരുന്നു. ഈ വിഷയത്തിൽ ഇടപെട്ട യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിം അലക്‌സിനു സംഘർഷത്തിൽ പരുക്കേറ്റിരുന്നു. ജിം അലക്‌സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇതിന്റെ തുടർച്ചയായി എംജി സർവകലാശാലയ്ക്കു മുന്നിൽ വച്ച് കാറിലെത്തിയ സംഘം എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ.എസ് അരുൺ, പ്രവർത്തകൻ സച്ചു എന്നിവർക്കാണ് വെട്ടേറ്റത്.
ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാന്നാനം കെഇ കോളേജ് യൂണിയന്റെ നേത്യത്വത്തിൽ നടന്ന പോസ്റ്റർ പ്രചരണത്തോടെയാണ് പ്രശ്‌നങ്ങൾക്കു തുടക്കമായത്. സ്ത്രീയുടെ ലൈംഗിക അവയവത്തിന്റെ വർണനയടക്കം പരാമർശിക്കുന്ന പോസ്റ്ററുകൾക്കെതിരെ അധ്യാപകർ രംഗത്ത് എത്തിയതോടെയാണ് ഇത് വിവാദമായത്. എട്ടാം തീയതി രാവിലെ ക്യാമ്പസിനുള്ളിൽ എത്തിയ വിദ്യാർത്ഥികളാണ് ആദ്യം പോസ്റ്റർ കണ്ടത്. ലൈംഗിക അവയവത്തിന്റെ അശൽല പര്യായങ്ങളുൾപ്പെടെ പോസ്റ്ററുകളിൽ പ്രയോഗിച്ചിരിക്കുകയായിരുന്നു.
എട്ടാം തീയതി തന്നെ കോളേജിലെ വനിതാ ഫോറത്തിന്റെ നേത്യത്വത്തിൽ പ്രിൻസിപ്പലുമായി ചർച്ച നടത്തുകയും ഇന്ന് ചേരുന്ന കോളേജ് ഡേയുടെ പ്രാർത്ഥനാ ഗാനത്തിന് ശേഷം ഈ സംഭവത്തിൽ മാപ്പ് പറയുകയും ചെയ്യാമെന്ന് ധാരണയിലെത്തി ഒപ്പുവച്ച് പരിഞ്ഞു. അങ്ങനെയാണ് പ്രശ്‌നത്തിന് താൽക്കാലിക പരിഹാരമുണ്ടാക്കിയത്. എന്നാൽ ഇന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നിധിൻ സണ്ണി ഇന്ന് നടത്തിയ പ്രസംഗം പോസ്റ്ററിനെ ന്യായികരിക്കുന്ന തരത്തിലായിരുന്നു. നമ്മൾ ആധുനിക യുഗത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത്തരം പദങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലന്നും ആയിരുന്നു യോഗത്തിൽ പോസ്റ്ററുകളിലെ പ്രയോഗങ്ങൾ ന്യായീകരിക്കാൻ ശ്രമിച്ചത്. ഇതോടെ വനിതാ അദ്ധ്യാപകർ ഇന്നത്തെ പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു. ഇതിനോട് അനുഭാവം പ്രകടിപ്പിച്ച് ഒരു വിഭാഗം പുരുക്ഷ അദ്ധ്യാപകരും പരിപാടി ബഹിഷ്‌കരിച്ചു.
ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവർത്തകർ കെഎസ് യു യൂണിറ്റ് സെക്രട്ടറിയെ ക്യാംപസിലിട്ടു മർദിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നലെ കെഎസ് യു ക്യാംപസിലേയ്ക്കു പ്രകടനം നടത്തിയത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വനിതാ ദിനാചരണത്തിന്റെ ഭാഗമായി എസ്എഫ്‌ഐ ക്യാംപസിൽ പോസ്റ്റർ പ്രദർശനം നടത്തിയിരുന്നു. അശ്ലീല പരാമർശങ്ങൾ അടക്കം നിറഞ്ഞ പോസറ്ററിനെതിരെ ആദ്യ ദിനം തന്നെ കെഎസ് യു പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ, ക്യാംപസിനുള്ളിൽ വച്ച് അന്ന് കെഎസ് യു വിന്റെ പ്രവർത്തകരെ എസ്എഫ്‌ഐക്കാർ മർദിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇന്നലെ കെഎസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളജിലേയ്ക്കു പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധ പ്രകടനം ക്യാംപസിനു പുറത്തെത്തിയ ശേഷം കെഎസ് യു നേതാക്കൾ കോളജ് പ്രിൻസിപ്പലിനെ കാണാനായി ഉള്ളിലേയ്ക്കു പോയി. ഈ സമയം ക്യാംപസിലുണ്ടായിരുന്ന എസ്എഫ്‌ഐ ്പ്രവർത്തകരും കെഎസ് യു പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിരിച്ചു വിട്ടത്.
തുടർന്നു കെഎസ് യു പ്രവർത്തകർ മാന്നാനം ജംക്ഷനിലെത്തിയപ്പോൾ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഒരു സംഘം എസ്എഫ്‌ഐ പ്രവർത്തകർ എത്തി ആക്രമണം നടത്തുകയായിരുന്നെന്നു കെഎസ് യു ജില്ലാ നേതാക്കൾ ആരോപിക്കുന്നു.
ഇതിന്റെ തുടർച്ചയായാണ് എംജി സർവകലാശാല ആസ്ഥാനത്തിനു മുന്നിൽ എസ്എഫ്‌ഐ പ്രവർത്തകരെ ഒരു സംഘം ഗുണ്ടകൾ വെട്ടിപ്പരുക്കേൽപ്പിച്ചത്. സർവകലാശാല ക്യാംപസിനുള്ളിൽ കയറിയ ഒരു സംഘം കെഎസ് യു പ്രവർത്തകർ എസ്എഫ്‌ഐ പ്രവർത്തകർക്കു നേരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയായിരുന്നു. എസ്എഫ്‌ഐ പ്രവർത്തകർ യൂണിയൻ മുറിയ്ക്കുള്ളിൽ നിന്നു പുറത്തിറങ്ങിയപ്പോൾ കെഎസ് യുക്കാർ ഓടി. ഇവരെ പിടികൂടാൻ ജില്ലാ പ്രസിഡന്റ് അരുണും, വികലാംഗനായ സച്ചുവും പുറത്തേയ്ക്കു ഓടുകയായിരുന്നു. ഈ സമയം ക്യാംപസിനു പുറത്ത് മാരകായുധങ്ങളുമായി കാത്തു നിന്ന അരുൺ ഗോപൻ, അമ്മഞ്ചേരി സിബി എന്നിവർ അടങ്ങുന്ന ഗുണ്ടാ സംഘം എസ്എഫ്‌ഐ പ്രവർത്തകരെ തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം അരുണിനെയും, സച്ചുവിനെയും തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. ഇടതു കൈ ഇല്ലാത്ത സച്ചുവിനെ വലതു കൈയ്ക്കാണ് സംഘം വെട്ടിയത്. കൈ ഒടിഞ്ഞു തൂങ്ങുകയും, എല്ലിനു വെട്ടേയ്ക്കുകയും ചെയ്തു. അരുണിനു എട്ടു സ്റ്റിച്ചുണ്ട്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top