ഫ്രാന്‍സ് ചോരകളമായി; അക്രമി ട്രക്ക് ഓടിച്ചു കയറ്റി ആക്രമിച്ചു; 75മരണം; 100ലേറെ പേര്‍ക്ക് പരിക്ക്; അക്രമിയെ പോലീസ് വെടിവെച്ചിട്ടു

nice-attack

നീസ്: ഫ്രാന്‍സിലെ നീസില്‍ നടന്ന ദേശീയ ദിനാഘോഷം ചോര കളമായി മാറി. അക്രമി ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി. അക്രമത്തില്‍ 75പേരുടെ ജീവനാണ് പൊലിഞ്ഞത്. 100ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടയില്‍ അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു.

ബാസ്റ്റിലെ ദിനത്തോട് അനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിന് ശേഷമായിരുന്നു നൈസിനെ ചോരപ്പുഴയാക്കി മാറ്റിയ ഭീകാരാക്രമണം നടന്നത്. നൈസിലെ റോഡിലെങ്ങും ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ മാത്രമാണുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കരിമരുന്ന് പ്രയോഗം കണ്ട് ആഹ്ളാദഭരിതയായിരുന്ന ജനക്കൂട്ടത്തിനു നേരെ പാഞ്ഞെത്തിയ ട്രക്ക് ആളുകളെ ചതച്ചരച്ചു കളഞ്ഞു. ഭയചകിതരായ ജനങ്ങള്‍ നാലുപാടും ചിതറി ഓടിയെങ്കിലും അക്രമി പിന്നാലെയെത്തി അവരെയെല്ലാം ട്രക്കിന്റെ കൂറ്റന്‍ ടയറുകള്‍ക്ക് ഇരയാക്കി. ഉടന്‍ തന്നെ പൊലീസും സുരക്ഷാസേനയും പാഞ്ഞെത്തി ഇയാളെ വെടിവെച്ചു കൊന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ പാരീസിലെ സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടതിന്റെ മുറിവ് ഉണങ്ങുന്നതിന് മുമ്പാണ് ഫ്രാന്‍സിനെ കണ്ണീരിലാഴ്ത്തി വീണ്ടുമൊരു ആക്രമണം. സംഭവം ഭീകരാക്രമണമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Top