കണ്ണൂരിൽ വ്യാപക അക്രമം: രണ്ടിടങ്ങളിലായി ആറ് ബിജെപി പ്രവർത്തകർക്ക്ക്ക് വെട്ടേറ്റു; മട്ടന്നൂരിൽ ഹർത്താൽ

 

കണ്ണൂര്‍: കണ്ണൂർ മാലൂരിൽ ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം. അഞ്ച് ബിജെപി പ്രവർത്തകരാണ് ആക്രമിക്കപ്പെട്ടത്. അതേസമയം കതിരൂരിലും ഒരു ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. മാലൂരിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംഘർഷാവസ്ഥ നില നിൽക്കുന്നുണ്ട്.

മാലൂർ പൊലീസ് സ്റ്റേഷനിൽ പോയി മടങ്ങുമ്പോഴാണ് ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ അടിച്ചു തകർത്ത ശേഷം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
 ബി ജെ പി മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ചേലമ്പ്ര രാജൻ, പാർട്ടി മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് സുനിൽകുമാർ, നീർവേലിൽ അനീഷ്, മോഹനൻ, ഗംഗാധരൻ എന്നിവർക്കാണ് വെട്ടേറ്റത്.ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുനിൽ കുമാറിന്റെയും ഗംഗാധരന്റെയും തലക്കും കാലിനും ഗുരുതരമായി പരിക്കുണ്ട്.ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ബിജെപി ഹർത്താൽ ആചരിക്കുകയാണ്.

കതിരൂരിൽ ആർഎസ്എസ് പ്രവർത്തകൻ പ്രവീണിനാണ് വെട്ടേറ്റത്. ബൈക്കിൽ സഞ്ചരിക്കവേ മുഖം മൂടി സംഘം ആക്രമിക്കുകയായിരുന്നു. ഇയാളുടെ കൈപ്പത്തി അറ്റു തൂങ്ങിയ നിലയിലായിരുന്നു.

തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സി പി ഐ എം ആണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു

Top