എ.എൻ.ഷംസീറിന്റെയും പി ശശിയുടെയും വീടിന‌് ബോംബേറ‌്..തലശ്ശേരിയിൽ വൻസുരക്ഷ

കണ്ണൂർ :എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെയും പി ശശിയുടെയും വീടിനുനേരെ ബോംബേറ്. തലശേരി മാടപ്പീടികയിലെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഷംസീർ വീട്ടിൽ ഉണ്ടായിരുന്നില്ല.വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ബൈക്കിലെത്തിയ ആർ എസ്എസ് ക്രിമിനൽ സംഘം കോടിയേരി മാടപ്പീടികയിലെ വീടിനു ബോംബെറിഞ്ഞത്. മുറ്റത്താണ് ബോംബ് വീണു പൊട്ടിയത്. ഷംസീർ ഈ സമയം തലശേരി എഎസ‌് പി ഓഫീസിൽ ജില്ലാ പൊലീസ് മേധാവി വിളിച്ചു ചേർത്ത സമാധാനയോഗത്തിൽ പങ്കെടുക്കുകയായിരുന്നു. ഷംസീറിന്റെ ഉപ്പയും ഉമ്മയും സഹോദരിയും അവരുടെ മക്കളും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. വാട്ടർ ടാങ്കും മുറ്റത്തെ ചെടിച്ചട്ടികളും തകർന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻസുരക്ഷ ഏർപ്പെടുത്തി.

കഴിഞ്ഞ രണ്ട് ദിവസമായി തലശ്ശേരിയിൽ സിപിഎം, ആർഎസ്എസ്, ബിജെപി നേതാക്കളുടെ വീടുകൾക്കു നേരെ വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്. തലശേരി തിരുവങ്ങാട് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. വാഴയിൽ ശശിയുടെ വീടാണ് മുഖംമൂടിസംഘം അടിച്ചു തകർത്തത്. ബൈക്കുകളിലാണ് ഇരുപത്തിയഞ്ചോളം ആളുകൾ മുഖം മൂടി ധരിച്ചെത്തിയത്. shamseer2വീട്ടുപുകരണങ്ങളും ജനൽ ചില്ലുകളും അടിച്ച് തകർത്തു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം തലശേരിയിൽ ബിജെപി നേതാവ് എൻ.ഹരിദാസിന്റെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഷംസീറിന്റെ വീടിനു നേരെയുണ്ടായ ആക്രമണമെന്നു കരുതുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആസൂത്രിത ആക്രമണമാണ് നടന്നതെന്നു വ്യക്തമാണ്. ആർഎസ്എസ് –– ബിജെപി നേതാക്കൾകൂടി പങ്കെടുത്ത സമാധാന യോഗത്തിനുശേഷം അക്രമം നടത്താനാവില്ലെന്ന ബോധ്യത്തിൽ യോഗം അവസാനിക്കുന്നതിനു മുമ്പ് തിരക്കിട്ട് തങ്ങളുടെ ആക്രമണ പദ്ധതി നടപ്പാക്കുകയായിരുന്നു. സിപിഐ എം മുൻ ജില്ലാ സെക്രട്ടറി പി ശശിയുടെ തലശേരിയിലെ വീടിനും വെള്ളിയാഴ‌്ച രാത്രി പതിനൊന്നോടെ ബോംബേറുണ്ടായി.

Top