ഓസീസിന്‌ ജീവന്‍മരണ പോരാട്ടം; ക്ലാര്‍ക്കിനു ഇനി ഓസീസ്‌ കുപ്പായം അന്യം

ഓവല്‍: ഈ വര്‍ഷത്തെ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന് വ്യാഴാഴ്ച ഓവലില്‍ തുടക്കമാകുമ്പോള്‍, ആസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഒരു യുഗത്തിന്‍െറ അന്ത്യത്തിന് ആരംഭവുമാകും.11 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴ്ത്താന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്ക് കണ്ടത്തെിയ വേദികൂടിയാണ് ഓവല്‍. 3^1 ന് ഇംഗ്ളണ്ടിന് മുന്നില്‍ ഇതിനകം അടിയറവെച്ച ആഷസ് ട്രോഫിയുടെ നഷ്ടം കുത്തിനോവിക്കുന്നു എന്നതുതന്നെയാണ് തലയുയര്‍ത്തിപ്പിടിച്ച് മടങ്ങുന്നതില്‍നിന്ന് കങ്കാരു ക്യാപ്റ്റനെ പിന്നാക്കം വലിക്കുന്നത്. ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. നായകത്വത്തിലും ബാറ്റിങ്ങിലും അമ്പേ പരാജയപ്പെട്ടു. മികച്ച ഫോമിലുള്ള വെറ്ററന്‍ ഓപണര്‍ ക്രിസ് റോജേഴ്സും ക്യാപ്റ്റനൊപ്പം കളമൊഴിയുകയാണ്. ഇരുതാരങ്ങള്‍ക്കും ഒരു ആശ്വാസജയത്തിന്‍െറ ‘ആശ്വാസം’ എങ്കിലും നല്‍കി യാത്രാമംഗളം ചൊല്ലാനാകുമോ എന്നാണ് സന്ദര്‍ശകര്‍ ഉറ്റുനോക്കുന്നത്.

ക്ളാര്‍ക്കിന്‍െറ ഈ വിടപറയലിന് താരത്തിന്‍െറ ഗുരുവും മുന്‍ഗാമിയുമായ റിക്കിപോണ്ടിങ്ങിന്‍െറ വിരമിക്കലുമായി സാമ്യമുണ്ട്. 2011ല്‍ ക്ളാര്‍ക്ക് ടീമിന്‍െറ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത് പോണ്ടിങ്ങില്‍നിന്നാണ്. അന്ന് പോണ്ടിങ് മടങ്ങിയതും ഒരു ആഷസ് ദുരന്തത്തിന്‍െറ ദു:ഖം പേറിയായിരുന്നു. 3^1ന്‍െറ ആ തോല്‍വി സ്വന്തം മണ്ണിലായിരുന്നു എന്ന വ്യത്യാസം മാത്രം. തുടര്‍ന്ന് ടീമിനെ ചുമലിലേറ്റിയ ക്ളാര്‍ക്കിന് തൊട്ടടുത്ത പരമ്പരയിലും ആഷസ് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, 2013^14 സീസണില്‍ സ്വന്തം മണ്ണില്‍വെച്ചുതന്നെ മുതലും പലിശയും ചേര്‍ത്ത് നല്‍കി 5^0ത്തിന്‍െറ വൈറ് റ്വാഷുമായി ആഷസ് ഉയര്‍ത്തിയ ക്ളാര്‍ക്കിന് പക്ഷേ,

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അങ്ങനെ, ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരേയൊരു ആഷസ് വിജയം മാത്രം സ്വന്തമാക്കിയ കരിയറിന് അന്യനാട്ടില്‍ അന്ത്യംകുറിക്കാനുള്ള തീരുമാനവും താരത്തിന് എടുക്കേണ്ടിവന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നടന്ന ഏഴ് ആഷസുകളില്‍ രണ്ടു ക്യാപ്റ്റന്മാരുടെ കീഴില്‍ കളിച്ച ആസ്ട്രേലിയ ഏറ്റവും മോശം ആഷസ് കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. 16 വര്‍ഷത്തെ ആസ്ട്രേലിയന്‍ ആധിപത്യം അവസാനിപ്പിച്ച് 2005ല്‍ ആഷസ് തിരിച്ചുപിടിച്ചതിനുശേഷം അഞ്ചാം തവണയാണ് ഇത്തവണ ഇംഗ്ളണ്ട് കിരീടം ചൂടുന്നത്. ഇടക്ക് രണ്ടെണ്ണം ആസ്ട്രേലിയ നേടിയതും വൈറ്റ്വാഷിലൂടെ ആയിരുന്നു എന്നതു മാത്രമാണ് കങ്കാരുക്കള്‍ക്കൊരു ആശ്വാസം.

Top