യുദ്ധം ഒഴിവാക്കുകയെന്ന സമാധാന ദൗത്യവുമായി മാക്രോണ്‍

പാരീസ്: യുദ്ധം ഒഴിവാക്കുകയെന്ന ദൗത്യവുമായി റഷ്യന്‍, യുക്രൈന്‍ പ്രസിഡന്റുമാരുമായി ഫോണില്‍ സംസാരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഒന്നേമുക്കാല്‍ മണിക്കൂര്‍ സംസാരിച്ച മാക്രോണ്‍, അതിനുശേഷം യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി ആശയവിനിമയം നടത്തി. ഇരുവരും തമ്മിലുള്ള സംഭാഷണം അരമണിക്കൂര്‍ നീണ്ടു.

നിലവിലെ സംഘര്‍ഷത്തിനു നയതന്ത്രതലത്തില്‍ പരിഹാരം കാണാനുള്ള നീക്കങ്ങള്‍ക്കു പുടിനും സെലന്‍സ്‌കിയും പിന്തുണ അറിയിച്ചതായി മാക്രോണിന്റെ ഓഫീസ് അറിയിച്ചു. കിഴക്കന്‍ യുക്രൈനിലെ ആഭ്യന്തരകലാപത്തിനു പരിഹാരം കാണാന്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ പുടിന്‍ സമ്മതിച്ചു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ അടുത്ത ദിവസംതന്നെ കൂടിക്കാഴ്ച നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുടിനുമായി നേരില്‍ക്കാണാന്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡനും താല്‍പര്യം അറിയിച്ചിട്ടുണ്ട്. സമീപഭാവിയില്‍ത്തന്നെ പുടിന്‍-ബൈഡന്‍ കൂടിക്കാഴ്ചയ്ക്കു വേദിയൊരുങ്ങും. യുദ്ധഭീതി അകറ്റി സമാധാനം പുലരാന്‍ ഈ നീക്കങ്ങള്‍ വഴിവയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മാക്രോണിന്റെ ഓഫീസ് വ്യക്തമാക്കി.

Top