Connect with us

Article

ആ അവാര്‍ഡും…നമ്മുടെ മനസ്സിന്റെ സഞ്ചാരവും…

Published

on

സുധീര്‍ മുഖശ്രീ
കുറച്ചു ദിവസങ്ങളായി ദേശീയ അവാര്‍ഡില്‍ ചുററിപ്പറ്റിയുള്ള നമ്മുടെ മനസ്സിന്റെ സഞ്ചാരം. ഞാനും ഒന്നു കുറിക്കട്ടെ. തെറ്റെങ്കില്‍ ക്ഷമിക്കുക.

ആദരം ഏറ്റുവാങ്ങുക എന്നത് ഏതൊരു കലാകാരന്റെയും എക്കാലത്തേയും മോഹം തന്നെയാണ്. ആ ആദരം ഏറ്റവും വിശിഷ്ടനായ ഒരു വ്യക്തിയില്‍ നിന്നാവുമ്പോള്‍ അതിന് പത്തരമാറ്റിന്റെ തിളക്കം. വിശിഷ്ട വ്യക്തി അപ്രത്യക്ഷനാകുമ്പോള്‍ ഉണ്ടാകുന്ന നിരാശ സ്വാഭാവികം. നിരാശ പല രൂപത്തിലും ഭാവത്തിലും പ്രതിഫലിക്കുന്നതിലും ഒരു അസ്വാഭാവികതയുമില്ല. അതൊക്കെ ഓരോരുത്തരുടേയും ചിന്താരീതികളും മനോനിലയും അനുസരിച് അവര്‍ പോലും മുന്‍കൂട്ടി നിശ്ചയിക്കാതെ സംഭവിക്കുന്നതാണു്. പക്ഷെ ഡല്‍ഹിയില്‍ അരങ്ങേറിയത് അതുതന്നെയാണോ എന്ന് ഇപ്പോള്‍ പിന്‍തിരിത്ത് നോക്കുമ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. സംഘാടകരുടെ ” പിടിപ്പുകേട് ” വളരെ വ്യക്തമാണ് ഇപ്പോള്‍. പക്ഷെ ആ പിടിപ്പുകേടില്‍ ചിലര്‍ വളരെ ആസൂത്രിതമായി നുഴഞ്ഞു കയറി അവാര്‍ഡ് ദാനചടങ്ങില്‍ രാഷട്രീയവും മതവും മനപ്പൂര്‍വം കോര്‍ത്തിണക്കി മലീമസമാക്കി എന്നതല്ലേ വസ്തുത ? വരും കാല ചരിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നത് ഇതു തന്നെയാവും എന്നു തന്നെയാണ് എന്റെ പക്ഷം.
ഇവിടെ ആദരം നല്‍കുന്നത് രാഷ്ട്രമാണ്. രാഷ്ട്രീയവും രാഷ്ട്രീയത്തിലെ വ്യക്തികളുമല്ല, മതവുമല്ല എന്ന സത്യം ചിലര്‍ അമിതാവേശത്താല്‍ മറന്നു പോയിരിക്കുന്നു എന്നു തോന്നുന്നു. നുഴഞ്ഞു കയറ്റക്കാരുടെ കൈയില്‍ കുറച്ചു ദിവസത്തേക്കെങ്കിലും ഈ അമിതാവേശക്കാര്‍ വെറും കളിപ്പാവകള്‍. അല്ലെങ്കിലും കലാകാരന്‍മാര്‍ ക്ഷിപ്രാവേശക്കാരാണ് എന്നൊരുപറച്ചിലുണ്ട്. അന്ധത പെട്ടെന്നവരെ ബാധിയ്ക്കുമത്രേ.105

ഇനി നമ്മുടെ ദാസേട്ടന്റെ ” സെല്‍ഫി “. സെലിബ്രിറ്റീസിനോടൊപ്പം ഒരു ഫോട്ടോയെടുക്കുന്നത് ലോകത്തില്‍ സര്‍വസാധാരണമാണ്‌. ഒരു സെലിബ്രിറ്റിയും അതിൽനിന്ന് പിന്‍തിരിഞ്ഞ് നില്‍ക്കാറില്ല. അടുത്ത കാലം വരെ നമ്മുടെ നാട്ടിലും ഇതു തന്നെയായിരുന്നു സ്ഥിതി. പക്ഷെ ഇടക്കാലത്തുവെച്ച് പല സെലിബ്രിറ്റിസി നോടൊപ്പവും അവരറിയാതെപോലും തോളില്‍ കൈയിട്ട് ഇളിച്ചു കൊണ്ടു നില്‍ക്കുന്ന ചില സാമുഹ്യ വിരുദ്ധരുടേയും കുറ്റവാളികളുടേയും ചിത്രങ്ങള്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും ഈ സെലിബ്രിറ്റികള്‍ക്കെതിരായിത്തന്നെ ” വേണ്ട വിധം ” ഉപയോഗിക്കുന്നതും നാം കണ്ടു. ആര്‍ക്കാണ് തെറ്റുപറ്റിയത് സുഹൃത്തുക്കളെ …?

എനിക്കിപ്പോള്‍ പൗലോ കൊയ്‌ലോയുടെ ” ചില ജാലകക്കാഴ്ചകള്‍ ” എന്ന കഥയാണോര്‍മവരുന്നത്. വാടക വീട്ടില്‍ താമസിക്കുന്ന ഭാര്യയും ഭര്‍ത്താവും. തൊട്ടയല്‍പക്കത്തെ ഒരു സ്ത്രീ വസ്ത്രങ്ങള്‍ അലക്കി ഉണക്കാനിടുന്നത് തന്റെവിട്ടിലെ ജനല്‍ ചില്ലുകളിലൂടെ നോക്കിക്കാണുന്ന ഭാര്യ ദിവസേന പറയും …” ദാ, കണ്ടില്ലേ…. അവര്‍ കഴുകിയിടുന്ന വസ്ത്രങ്ങള്‍ മുഴുക്കെ അഴുക്കാണ്. ഒന്നും വൃത്തിയാവുന്നില്ല. ഭര്‍ത്താവ് പ്രതികരിയ്ക്കാറില്ല. ഒരു ദിവസം പതിവിന് വിരുദ്ധമായി അവര്‍ പറഞ്ഞു “…. എത്ര ഭംഗിയായാണ് ഇന്ന് അവര്‍ വസ്ത്രങ്ങളൊക്കെകഴുകിയിട്ടിരിക്കുന്നത് ….?” ഭര്‍ത്താവ് പ്രതികരി’ച്ചു”… ഞാന്‍ നമ്മുടെ ജനാലച്ചില്ലുകള്‍ വൃത്തിയാക്കി….”

സുധീര്‍ മുഖശ്രീ (നിര്‍മാതാവ് / സംവിധായകന്‍ )

Advertisement
Kerala30 mins ago

‘എല്ലാറ്റിനും മറുപടി നല്‍കിയാല്‍ സഭ തന്നെ വീണുപോകും’: വൈദികരുടെ സമരത്തിനെതിരെ കര്‍ദിനാള്‍ ആലഞ്ചേരി

National53 mins ago

നെഹ്‌റു കുടുംബം നയിച്ചില്ലെങ്കിൽ പാർട്ടി പിളരും..!! പാരമ്പര്യം കയ്യൊഴിയാനാകാതെ കോണ്‍ഗ്രസ്

Kerala2 hours ago

രമ്യ ഹരിദാസിനെതിരെ വിമര്‍ശനുമായി ദീപ നിശാന്ത്..ദളിത് യുവതി കാറിലിരുന്ന് പോകുന്നതു കാണുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയല്ല ജാതി.

Kerala3 hours ago

കാലവര്‍ഷ ദുരന്തം;നാല് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. കേരള തീരത്ത് 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത;കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്.കനത്ത ജാഗ്രത !!!

mainnews1 day ago

ദേശാഭിമാനിയെ തള്ളി!.പാര്‍ട്ടി സാജന്റെ കുടുംബത്തിനൊപ്പമെന്ന് കോടിയേരി !

Kerala2 days ago

റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്ക്അപ്പ് വാന്‍ ഇടിച്ച് തെറിപ്പിച്ചു, പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി എന്താണ് ? സോഷ്യല്‍ മീഡിയകളില്‍ വൈറലായ അപകട വാർത്ത.

Kerala2 days ago

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു തുടക്കം

fb post2 days ago

എ.കെ.ആന്റണി ഒരിക്കൽ പോലും ബിജെപിക്ക് എതിരെ സംസാരിക്കാത്ത നേതാവ്

Article2 days ago

ചന്ദ്രനിലെ ബൈബിള്‍ വായനയ്ക്കും തിരുവത്താഴ സ്മരണയ്ക്കും അരനൂറ്റാണ്ട് !

Offbeat3 days ago

ഒരു ദ്വീപ് രാജ്യത്തെ നശിപ്പിക്കുന്ന ലയണ്‍ ഫിഷ്; ഭക്ഷണമാക്കി പ്രതിസന്ധി മറികടക്കാന്‍ ശ്രമം

Offbeat3 weeks ago

ഷാര്‍ജ സുല്‍ത്താന്റെ മകന്റെ മരണം മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന്..!! സെക്‌സ് പാര്‍ട്ടിയും മയക്ക്മരുന്ന് പാര്‍ട്ടിയും നടന്നു

Kerala4 weeks ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Offbeat2 weeks ago

ബ്രിട്ടീഷ് പൗരനുമായുള്ള സൗഹൃദം; മരണഭയത്തില്‍ ദുബായ് രാജ്ഞി നാടുവിട്ടു

Kerala3 weeks ago

തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു..!! റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

National1 week ago

ആര്‍എസ്എസ് നേതാവിന്റെ ലൈംഗീക കേളികള്‍ ചോര്‍ന്നു..!! യുവാവ് കൊല്ലപ്പെട്ടിരിക്കാമെന്ന് കോണ്‍ഗ്രസ്

കണ്ണൂര്‍6 days ago

സെബിനും ടിക്‌സിനും ഇന്ന് വിവാഹിതരാകുന്നു; ചെറിയരീക്കമല സെന്റ് ജോസഫ് പള്ളിയില്‍വച്ചാണ് വിവാഹം

Offbeat1 week ago

പ്രിന്‍സസ് ഹയയുടെ അവിഹിതബന്ധം കയ്യോടെ പിടികൂടി: രാജകുമാരി നാടുവിട്ടതിന് പിന്നില്‍ ഞെട്ടിക്കുന്ന കഥകള്‍

National2 weeks ago

രാമലിംഗ റെഡ്ഡിമുഖ്യമന്ത്രി, 6 പേര്‍ക്ക് മന്ത്രി സ്ഥാനം!! കര്‍ണാടകയിലെ ഒത്ത്തീര്‍പ്പ് ഫോര്‍മുല ഒരുങ്ങുന്നു

Kerala4 weeks ago

അബ്ദുള്ളക്കുട്ടി മത്സരിച്ചാൽ മുസ്ലീം വോട്ട് കിട്ടില്ല, ഹിന്ദുവോട്ട് പോകും..!! ബിജെപി സംസ്ഥാന നേതൃത്വം അമര്‍ഷത്തില്‍

Crime4 weeks ago

കേരള ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ ചാട്ടം; ജാമ്യത്തിലെടുക്കാന്‍ പണമില്ലാത്തതിനാലെന്ന് സഹ തടവുകാര്‍

Trending

Copyright © 2019 Dailyindianherald