അയോധ്യ മധ്യസ്ഥ ചര്‍ച്ച; സുപ്രീംകോടതിയുടെ തീരുമാനം അമ്പരപ്പിക്കുന്നതെന്ന് ആര്‍എസ്എസ്

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ മധ്യസ്ഥ നടത്താനുള്ള കോടതി തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ആര്‍എസ്എസ്. കോടതി തീരുമാനം അമ്പരപ്പിക്കുന്നതാണെന്ന് ആര്‍എസ്എസ് അഖിലഭാരത പ്രതിനിധി സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. ഇതിനെതിരെ ആര്‍എസ്എസ് പ്രമേയം പാസ്സാക്കി. തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകുമെന്ന ആശങ്ക നിലനില്‍ക്കുന്നതായും പ്രമേയത്തില്‍ പറയുന്നു. ദശാംബ്ദങ്ങളായി കേസ് നിലനില്‍ക്കുന്നു. ശബരിമല വിഷയത്തില്‍ ഉത്തരവിറക്കിയ കോടതി ബാബറി മസ്ജിദിന്റ് കാര്യത്തില്‍ തീരുമാനം നീട്ടിക്കൊണ്ടു പോകുകയാണെന്നും ആര്‍എസ്എസ് പ്രമേയത്തിലൂടെ വ്യക്തമാക്കി. എട്ട് മാസമാണ് അയോധ്യ മദ്ധ്യസ്ഥ ശ്രമത്തിന് സുപ്രീംകോടതി അനുവദിച്ച സമയം ഇതിനാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യകേസില്‍ വിധി വരില്ല എന്നതാണ് ആര്‍എസിഎസിനെ സുപ്രീംകോടതി നിര്‍ദേശത്തിനെ എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇന്നലെയാണ് അയോധ്യ പ്രശ്‌ന പരിഹാരത്തിനായി മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മൂന്നംഗ സമിതിയേയും സുപ്രീംകോടതി നിയമിച്ചത്. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് സുപ്രീംകോടതി രൂപം നല്‍കിയിരിക്കുന്നത്. ആത്മീയ നേതാവ് ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

Top