ബാബരി പള്ളി പൊളിച്ചത് നിയമവിരുദ്ധം; വിഗ്രഹം സ്ഥാപിച്ചത് 1949 ലെന്ന് സുപ്രിംകോടതി.ബാബരി ഭൂമിയിൽ ഹിന്ദുക്ഷേത്രം നിർമിക്കാം: സുപ്രീംകോടതി വിധി

ന്യുഡൽഹി :1992 ല്‍ ബാബരി പള്ളി പൊളിച്ചത് നിയമവിരുദ്ധമെന്ന് സുപ്രിംകോടതി. ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച വിധിപ്രസ്താവത്തിനിടെയാണ് ഭരണഘടനാബെഞ്ച് നിര്‍ണായക സ്വഭാവമുള്ള പരാമര്‍ശം നടത്തിയത്. 1949 ലാണ് തര്‍ക്കഭൂമിയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചത് എന്ന ഹൈക്കോടതി വിധി പരമോന്നത കോടതി ശരിവെക്കുകയും ചെയ്തു.

അതേസമയം ബാബരി മസ്ജിദ് തകർക്കപ്പെട്ട ഭൂമി ഹിന്ദുക്ഷേത്രം നിർമിക്കാൻ വിട്ടുനൽകണമെന്ന് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് ഐകകണ്ഠ്യേനയുള്ള വിധി. 1992-ല്‍ തകര്‍ക്കപ്പെട്ട പള്ളി നിലനിന്നിരുന്ന 2.7 ഏക്കര്‍ കോമ്പൌണ്ട് ഭൂമിക്ക് പകരമായി പള്ളി നിർമിക്കാൻ മുസ്ലിംകൾക്ക് അഞ്ച് ഏക്കർ സ്ഥലം നൽകണമെന്നും മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും സുപ്രീംകോടതി വിധിച്ചു. അലഹബാദ് വിധി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിന്മേലുള്ള അന്തിമവിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാബരി പള്ളി നിലനിന്നിരുന്ന സ്ഥലം രാമജന്മഭൂമിയാണെന്ന വിശ്വാസം തര്‍ക്കവിഷയമാണെന്ന് കോടതി പറഞ്ഞു. വിശ്വാസവുമായി ബന്ധപ്പെട്ട കേസുകള്‍ മുന്നിലെത്തുന്പോള്‍ തെളിവുകളാണ് പ്രധാനം. 1949 വരെ ബാബരി പള്ളിയില്‍ നമസ്കാരം നടന്നിരുന്നു. മുസ്‌ലിംകള്‍ അവിടെ പ്രാര്‍ഥന നടത്തുന്നത് ഉപേക്ഷിച്ച് പോയിട്ടില്ല. അവര്‍ക്ക് ഉടമസ്ഥാവകാശം പൂര്‍ണമായി നഷ്ടപ്പെട്ടിട്ടുമില്ലെന്ന് കോടതി വ്യക്തമാക്കി. 1949-ലാണ് വിഗ്രഹങ്ങള്‍ സ്ഥാപിച്ചതെന്ന ഹൈക്കോടതി വിധി ബഞ്ച് ശരിവെച്ചു.

തര്‍ക്കമേഖലയില്‍ സ്ഥലത്ത് ഇരുകൂട്ടരും ആരാധന നടത്തിയിരുന്നുവെന്നും ഭരണഘടനാബെഞ്ച് പറഞ്ഞു. 1992 ഡിസംബര്‍ ആറിന് മുസ്‌ലിംകളെ അവിടെ നിന്ന് പുറത്താക്കിയത് നിയമത്തിന് എതിരായ സംഭവമാണെന്ന് പറഞ്ഞുവെങ്കിലും ഇക്കാര്യത്തില്‍ പക്ഷെ അധിക പരാമര്‍ശങ്ങളിലേക്ക് കോടതി കടന്നില്ല. പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട കേസിനെ സ്വാധീനിക്കാന്‍ ശേഷിയുള്ള പരാമര്‍ശമാണ് കോടതിയുടേതെന്ന് നിയമരംഗത്തുള്ളവര്‍ പറയുന്നു.

Top