മുസ്ലിം ലീഗിനെ തള്ളി !രാമക്ഷേത്രം; പ്രിയങ്കാ ഗാന്ധിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതൃത്വം.

ന്യൂഡല്‍ഹി:അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പ്രിയങ്ക ഗാന്ധിയുടെ നയത്തെ പിന്തുണച്ച് കോൺഗ്രസ് .മുന്നണിയിലെ ഘടക കക്ഷിയായ മുസ്ലിം ലീഗിനെ തള്ളിക്കൊണ്ടാണ് പുതിയ തീരുമാനം അതേസമയം രാമക്ഷേത്ര വിഷയത്തില്‍ മുസ്ലീംലീഗിന് ആശങ്കയുണ്ടെങ്കില്‍ അക്കാര്യം ഉന്നയിച്ചാല്‍ ചര്‍ച്ചയാകാം. വിഷയം സംസ്ഥാന നേതൃത്വത്തിന് പരിഹരിക്കാവുന്നതേയുള്ളൂവെന്നും എ.ഐ.സി.സി നേതൃത്വം വിശദീകരിച്ചു. കമല്‍നാഥിന്‍െ്‌റ പ്രസ്താവന കോണ്‍ഗ്രസ് നിലപാട് അല്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്‍െ്‌റ ക്രെഡിറ്റ് കോണ്‍ഗ്രസിനാണെന്നാണ് കമല്‍നാഥ് അവകാശപ്പെട്ടത്. 80കളില്‍ രാജീവ് ഗാന്ധിയാണ് ക്ഷേത്ര നിര്‍മ്മാണത്തിന് വഴി തുറന്നതെന്നും കമല്‍നാഥ് പറഞ്ഞു. പ്രിയങ്കാ ഗാന്ധി നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതൃത്വവും രംഗത്ത് എത്തി .

പ്രിയങ്കാ ഗാന്ധിയുടേത് പുതിയ നിലപാടല്ല. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കോടതി വിധി അംഗീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ടെന്നും പാര്‍ട്ടി നേതൃത്വം വിശദീകരിച്ചു. ഭഗവാന്‍ ശ്രീരാമന്‍ ഐക്യവും സൗഹാര്‍ദവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. രാമന്‍ അന്തസും മനുഷ്യത്വവുമാണ്. ധൈര്യവും സംയമനവുമാണ്. ബലഹീനര്‍ക്ക് ശക്തിയാണ്. രാജ്യത്തിന്‍െ്‌റ ഐക്യവും സാഹോദര്യവും പ്രതീക്ഷിക്കുന്ന പ്രസ്താവനയാണ് പ്രിയങ്കാ ഗാന്ധി നടത്തിയതെന്നും സുര്‍ജേവാല പറഞ്ഞു.

Top