അയോധ്യയില്‍ രണ്ട് ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലി; മുസ്ലീങ്ങള്‍ ഭീതിയില്‍

രാമക്ഷേത്ര നിര്‍മാണം ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ടു വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിക്കുന്ന വന്‍ സമ്മേളനം ഇന്ന് അയോധ്യയില്‍ നടക്കും. രണ്ടുലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണു വിഎച്ച്പിയുടെ അവകാശവാദം. രാമക്ഷേത്ര രാഷ്ട്രീയം ആളിക്കത്തിച്ചു ശിവസേന മേധാവി ഉദ്ധവ് താക്കറെയും അയോധ്യയിലുണ്ട്. കനത്ത സുരക്ഷാവലയത്തിനകത്ത് മുള്‍മുനയില്‍ നില്‍ക്കുകയാണ് അയോധ്യ.

ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാണ് ധര്‍മ്മസഭ സംഘടിപ്പിക്കുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സാമഗ്രകികള്‍ വിവിധ ഘട്ടങ്ങളിലായി ശിവസേനയുടെയും മറ്റു സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് എത്തിച്ചിരുന്നു. വിഎച്ച്പിയുടെ നീക്കത്തില്‍ ഭീതിയിലാണ് പ്രദേശത്തെ മുസ്ലിംകള്‍. 1992 ലെ കര്‍വസേവക്കു ശേഷമുള്ള ഏറ്റവും ആസുത്രീതമായ നീക്കമാണിത്. നഗരത്തില്‍ കാവി പതാകകളും ഉദ്ധവ് താക്കറെയെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയോധ്യ ഭൂമി കേസിലെ പ്രധാന കക്ഷിയായിരുന്ന ഇഖബാല്‍ അന്‍സാരി പറയുന്നത് ഇങ്ങനെയാണ് ‘അയോധ്യയിലെ മുസ്ലിംകള്‍ ഭീതിയിലാണ്. അവര്‍ ഗഗരം വിട്ടു പോവുകയാണ്. കാരണം ഞങ്ങള്‍ക്ക് മറ്റൊരു മാര്‍ഗമില്ല. ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടൊരു നിവേദന പത്രക ജില്ലാ മജിസ്ട്രേറ്റിന് നല്‍കിയിരുന്നു. പക്ഷ നടപടിയൊന്നും ഇതുവരെയുണ്ടായിട്ടില്ല’

3500 ലേറെ മുസ്ലിംകള്‍ ഇതിനകം അയോധ്യയുടെ വിവിധ പ്രദേശങ്ങള്‍ വിട്ടു പോയിട്ടുണ്ടെന്നാണ് ഇഖ്ബാല്‍ അന്‍സാരി പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ സുഹൃത്തായ ഷാഹിദ് പറയുന്നത് പ്രദേശം വിട്ടു പോയവരുടെ എണ്ണം അയ്യായിരത്തിലേറെ വരുമെന്നാണ്. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരേയെും മറ്റു പ്രദേശങ്ങളിലേക്ക് അയച്ചിരിക്കുകയാണ് അവര്‍.

Top