ബാലയും ജാനിയും ചികിത്സയിലാണെന്നു വിശ്വസിച്ച് ലക്ഷ്മി

ദുരന്തം പറയാനാകാതെ ബന്ധുക്കൾ, കണ്ണു തുറന്നെങ്കിലും ലക്ഷ്മി ഐസിയുവിൽ തന്നെ. തനിക്ക് പ്രിയപ്പെട്ടതൊന്നും ഇനിയില്ലെന്നറിയാതെ ലക്ഷ്മി ജീവിതത്തിലേക്ക് മടങ്ങി വരുന്നു. പള്ളിപ്പുറത്തെ വാഹനാപകടത്തില്‍ ബാലഭാസ്‌കറിനും മകള്‍ക്കും ജീവന്‍ നഷ്ടമായപ്പോൾ ആതേ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു ലക്ഷ്മി.

ലക്ഷ്മി ഇപ്പോൾ അപകടനില തരണം ചെയ്യുകയാണ്. ലക്ഷ്മിയെ വെന്‍റിലേറ്ററില്‍ നിന്നു മാറ്റി. ലക്ഷ്മിയുടെ ബോധം പൂര്‍ണ്ണമായും തെളിഞ്ഞതായും ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായും ഡോക്ടര്‍ അറിയിച്ചു. വെന്‍റിലേറ്റര്‍ നീക്കം ചെയ്തുവെങ്കിലും ഐസിയുവില്‍ തുടരും. ലക്ഷ്മിയുടെ ആന്തരിക പരിക്കുകളെല്ലാം ഭേദമായിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറത്ത് മരത്തില്‍ ഇടിച്ചത്. ഗുരുതര പരുക്കേറ്റ മകള്‍ തേജസ്വിനി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചികിത്സയില്‍ തുടരവേ ബാലഭാസ്‌കറും മരിച്ചിരുന്നു. ബാലയും മകളും മരിച്ചത് ഇനിയും ലക്ഷ്മിയെ അറിയിച്ചിട്ടില്ല. ഓര്‍മ്മ വന്നതു മുതല്‍ ഭര്‍ത്താവിനേയും മകളേയും തിരിക്കുന്നുണ്ട്. അവരും ചികിത്സയിലാണെന്ന സൂചനയാണ് ബന്ധുക്കള്‍ നല്‍കുന്നത്. ലക്ഷ്മി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്താല്‍ മാത്രമേ ഉണ്ടായ ദുരന്തം അവരെ അറിയിക്കൂ.  നാളുകള്‍ കഴിഞ്ഞിട്ടും ബാലഭാസ്‌കര്‍ അവതരിപ്പിച്ചിരുന്ന പല പരിപാടികളുടെ വീഡിയോകള്‍ ഇപ്പോഴും സുഹൃത്തുക്കള്‍ പങ്കുവെയ്ക്കുന്നുണ്ട്.

ബാലഭാസ്‌കറിന്റെ സുഹൃത്തായ മെന്റലിസ്റ്റ് ആദി തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോ കാണുന്നവരെ കണ്ണീരണിയിക്കും. ബാലഭാസ്‌കറിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്തു എന്നും, ഇത് വരെ സ്വകാര്യ അഹങ്കാരമായി കരുതി സൂക്ഷിച്ചിരുന്ന ഒരു വീഡിയോ റിലീസ് ചെയ്യുന്നു എന്നും കുറിച്ച് മെന്റ്റലിസ്റ്റ് ആദിയാണ് ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നത്. മകള്‍ക്കു വേണ്ടി വാത്സല്യം നിറഞ്ഞു തുളുമ്പുന്ന നീലാംബരി രാഗമാണ് ബാലഭാസ്‌കര്‍ സദസിന്റെ സമ്മതത്തോടെ വായിക്കുന്നത്. ആദ്യമായാണ് തന്റെ പ്രിയപ്പെട്ട മകള്‍ അച്ഛന്‍ വേദിയില്‍ നില്‍ക്കുന്നത് കാണുന്നത് എന്നും ബാലഭാസ്‌കര്‍ പറയുന്നുണ്ട്. പതിനായിരങ്ങളാണ് ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

കഴിഞ്ഞമാസം 25ന് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയായിരുന്നു അന്തരിച്ചത്. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം. മകള്‍ തേജസ്വിനി അപകടസമയത്ത് തന്നെ മരിച്ചിരുന്നു. ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവറും ഇപ്പോഴും ചികിത്സയിലാണ്.

Top